കുവൈറ്റ് ഓയിലിന്റെ വമ്പന്‍ പ്രോജക്ട് സ്വന്തമാക്കിയത് ഇന്ത്യന്‍ കമ്പനി: 225.5 മില്യൺ ഡോളറിന്റെ കരാർ
കുവൈറ്റിലെ പൊതുമേഖല ഓയിൽ കമ്പനിയായ കുവൈറ്റ് ഓയിലിന്റെ വമ്പന്‍ പ്രൊജക്ട് ഇന്ത്യന്‍ കമ്പനിക്ക്. ആന്ധ്രപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്രാസ്ട്രക്ചർ വികസന രംഗത്തെ ഭീമനായ മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറസ് ലിമിറ്റഡ് ആണ് കുവൈത്ത് ഓയിലിന്റെ 225.5 മില്യൺ ഡോളറിന്റെ കരാർ നേടിയിരിക്കുന്നത്.
വെസ്റ്റ് കുവൈറ്റിലെ എണ്ണപ്പാടങ്ങളിലെ പുതിയ ഖനനത്തിന്റെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയാണ് ഇന്ത്യന്‍ കമ്പനിയുടെ പ്രധാന ചുമതല. ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതോട മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറസ് ലിമിറ്റഡ് മിഡിൽ ഈസ്റ്റിലെ ക്രൂഡ് ഓയില്‍ ഖനന മേഖലയിലെ ശ്രദ്ധേയമായ കമ്പനിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിൽഡ്-ഓൺ-ഓപ്പറേറ്റ് (BOO) ബേസിസിലാണ് പദ്ധതി നടപ്പിലാക്കുക. 790 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം. പിന്നീടുള്ള 5 വർഷം ഓപ്പറേഷൻ, മെയിന്റയിന്‍ ഘട്ടമായിരിക്കും. സൾഫർ റിക്കവറി യൂണിറ്റിൽ (SRU) 100 TPD ശേഷിയുള്ള രണ്ട് ട്രെയിനുകൾ ഉണ്ടായിരിക്കുമെന്നും, ഏകദേശം 99.9% സൾഫർ വീണ്ടെടുക്കൽ കൈവരിക്കുമെന്നും മേഘ കമ്പനിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നു.
ഇതിലൂടെ സൗകര്യം 4% വരെ ഹൈഡ്രജൻ സൾഫൈഡും 10% കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് ച്ച വാതകം സംസ്കരിക്കുകയും 120 MMSCFD സംസ്കരിക്കുകയും ചെയ്യും. ശുദ്ധീകരിച്ച വാതകം കുവൈത്ത് ഓയിലിന്റെ പൈപ്പ്‌ലൈൻ ശൃംഖല വഴി മിന അഹ്മദി റിഫൈനറിയിലെ എല്‍ പി ജി പ്ലാന്റിലേക്ക് കൂടുതൽ സംസ്കരണത്തിനായി കൊണ്ടുപോകും.
2025 ല്‍ കുവൈത്തിന്റെ ക്രൂഡ് ഓയിൽ ഉൽപ്പാദന ശേഷി 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി രാജ്യത്തിന്റെ ഓയിൽ മന്ത്രി താരിഖ് അൽ-റൂമി അടുത്തിടെ അറിയിച്ചിരുന്നു. നിലവിൽ ദിവസത്തിൽ 32 ലക്ഷം ബാരല്‍ (3.2 മില്യൺ bpd) ആണ് ഉൽപ്പാദന ശേഷി. ഇത് 2010-നു ശേഷമുള്ള ഏറ്റവും ഉയർന്ന അളവാണ്. സെപ്റ്റംബറിൽ കുവൈത്തിന്റെ ഉൽപ്പാദനം ഓഗസ്റ്റിലെ 24.9 ലക്ഷത്തിൽ നിന്ന് 25.2 ലക്ഷം ബാരലായി ഉയർന്നു.
2940 ഓടെ ഉൽപ്പാദന ശേഷി 33% വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് 30 ബില്യൺ ഡോളറാണ് ഖനന മേഖലയില്‍ കുവൈത്ത് സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം തന്നെ കാർബൺ കാപ്ചർ സാങ്കേതികവിദ്യയും സൗരോർജവും ഉപയോഗിച്ച് സുസ്ഥിരത ഉറപ്പാക്കുമെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍ മാനേജിംഗ് ഡയറക്ടർ ബാദർ അൽ അത്താറും വ്യക്തമാക്കി. ഈ ഒരു അളവിലേക്ക് ഉത്പാദനം ഉയർത്താന്‍ സാധിച്ചാല്‍ അത് രാജ്യത്തിന്റെ വരുമാനത്തില്‍ ശ്രദ്ധേയമായ വളർച്ച ഉണ്ടാക്കിയേക്കും.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications