അടിച്ചു മോനെ...ഇന്ത്യക്കാരന്റെ വല്ലാത്ത ഭാഗ്യം, സമ്മാനമായി ലബിച്ചത് 7 കോടി
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് വീണ്ടും ലോട്ടറി. തമിഴ്നാട്ടുകാരനായ സുരേഷ് പാവയ്ക്കാണ് സമ്മാനം. 3 മില്ല്യൺ ദിർഹം, അതായത് 7 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. 45 കാരനായ സുരേഷിന്റെ പിറന്നാൾ ദിനത്തിലാണ് താരം സമ്മാനർഹനായത്.
2006 മുതൽ യുഎഇയിൽ ജോലി ചെയ്ത് വരികയാണ് സുരേഷ്. ഫേസ്ബുക്കിലൂടെയാണ് ഡ്രീം ദുബായ് കണ്ടെതെ്നും ഉടൻ തന്നെ തന്നെ അതിൻ്റെ 'ഷോപ്പ് ആൻഡ് വിൻ' നറുക്കെടുപ്പിന്റെ ഭാഗമാകുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ഒന്നാം സമ്മാനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കി.

'ഇപ്പോഴും മായികലോകത്താണ്. പലപ്പോഴും നറുക്കെടുപ്പിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഭാഗ്യം എനിക്കൊപ്പം നിന്നു. പിറന്നാൾ ദിനത്തിലാണ് സമ്മാനം കൈവന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ആണിത്. യുഎഇയിൽ സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന സ്വപ്നം കൂടിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്', സുരേഷ് പറഞ്ഞു. പ്രമോഷന്റെ ഭാഗമായി രണ്ട് മോഡേഷ് ഷോപ്പിംഗ് കാർഡുകളാണ് സുരേഷ് വാങ്ങിയത്.












Click it and Unblock the Notifications