യുഎഇ മാത്രമല്ല, ഖത്തറും ഇന്ത്യയും ഞെരുങ്ങും; ഇറാന്റെ നീക്കം വെല്ലുവിളി, 36020 കോടി നഷ്ടമാകുമോ?
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും ഇറാന് തിരിച്ചടിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യയ്ക്ക് തിരിച്ചടി ലഭിക്കാന്‍ പോകുന്നത്. പ്രധാനമായും ഇന്ത്യയുടെ വ്യാപാരം തകിടം മറിയുമെന്നതാണ് എടുത്തു പറയേണ്ടത്.
ഇറാന് മൂന്ന് പ്രധാന നീക്കങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ആദ്യത്തെ രണ്ടെണ്ണം നടത്തി കഴിഞ്ഞു. ഇസ്രായേലില്‍ ആക്രമണം നടത്തുക, പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നീ തിരിച്ചടികളാണ് ഇറാന് നടത്തിയത്. മൂന്നാമത്തേത് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുക എന്നതാണ്. ഇത് ഇറാന് ചെയ്താല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വെട്ടിലാകും.

ലോകത്തെ പ്രധാന ചരക്കു കടത്ത് പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഗള്‍ഫ് മേഖലയില്‍ നിന്ന് പേര്‍ഷ്യന്‍ കടല്‍ വഴി 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്കിലൂടെ ഒമാന്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചാണ് അറബി കടലിലേക്ക് ചരക്കു കപ്പലുകള്‍ വരുന്നത്. ശേഷമാണ് ചൈന, ഇന്ത്യ, പാകിസ്താന് തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തുക. ഇറാന് ഹോര്‍മുസ് അടച്ചാല്‍ ചരക്കുകള്‍ എത്തില്ല.
മാത്രമല്ല, ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതിയുടെ 13 ശതമാനം ഹോര്‍മുസിലൂടെയാണ്. ഇന്ത്യയുടെ ഇത്രയും കയറ്റുമതി വെല്ലുവിളിയാകും. ഗള്‍ഫിലെ രാജ്യങ്ങള്‍, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ചരക്കുകപ്പല്‍ പോകുന്നത് ഹോര്‍മുസിലൂടെയാണ്. മാത്രമല്ല, പശ്ചിമേഷ്യ വഴി യൂറോപ്പിലേക്കും ചരക്കുകള്‍ പോകുന്നുണ്ട്. 36020 കോടി ഡോളറിന്റെ ചരക്കുകളാണ് ഇന്ത്യ ഇതിലൂടെ കയറ്റുമതി ചെയ്യുന്നത്. ഇത് തടയപ്പെട്ടാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകും.
യുഎഇയിലേക്കാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി
ഹോര്‍മുസ് വഴി യുഎഇയിലേക്കാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ അയക്കുന്നത്. 28.5 ബില്യണ്‍ ഡോളറിന്റെ ചരക്കുകളാണ് യുഎഇയിലേക്ക് പോകുന്നത്. സൗദിയിലേക്ക് 11.7 ബില്യണ്‍ ഡോളര്‍, ഇറാഖിലേക്ക് 2.8 ബില്യണ്‍, കുവൈത്തിലേക്ക് 2.1 ബില്യണ്‍, ഖത്തറിലേക്ക് 1.7 ബില്യണ്‍, ഇറാനിലേക്ക് 1.25 ബില്യണ്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ എണ്ണ ഇതര ചരക്കു കയറ്റുമതി. ഇതെല്ലാം തടസപ്പെടും.
സ്വര്‍ണം, ഭക്ഷ്യവസ്തുക്കള്‍, രാസ വളങ്ങള്‍, എഞ്ചിനിയറിങ് ചരക്കുകള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി ലഭിക്കും. ഇന്ത്യന്‍ പ്രവാസികളുടെ യാത്രയും ജീവിതവും ആണ് മറ്റൊരു പ്രധാന വെല്ലുവിളി. ജിസിസിയിലെ മിക്ക രാജ്യങ്ങളും വ്യോമപാത അടച്ചു. ഇനി പ്രവാസികള്‍ക്ക് യാത്ര സാധ്യമല്ല. യുദ്ധം അവസാനിക്കാതെ ഒരു വിമാനവും സര്‍വീസ് നടത്തില്ല. മാത്രമല്ല, യുഎഇയിലും ഇറാഖിലും മരണവും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റമാകും ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി. നിലവില്‍ 72 ഡോളറാണ് ബാരല്‍ വില. ഇത് 95 മുതല്‍ 110 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇവയ്ക്ക് വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരും. ജനജീവിതം പ്രതിസന്ധിയിലാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്കുകള്‍ അയക്കാന്‍ പറ്റാതെയാകും. ഇത് ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെയും സാമ്പത്തികമായി ഞെരുക്കും.
-
ഖത്തര്‍ സര്‍പ്രൈസ് മൂവ്; ഇറാന് തിരിച്ചടി, ഇത് അപ്രതീക്ഷിത നീക്കം, പ്രവാസികള്‍ക്ക് വന്‍ ഓഫര്‍ -
ദുബായ് തകരുമോ? വിപണി അടച്ചു, വിമാനത്താവളം നിശ്ചലം, ആപ്പിള്‍ പൂട്ടി, താഴിട്ട് ഖത്തര്‍ എനര്‍ജി -
പ്രവാസികൾക്ക് ആശ്വാസം: കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാൻ 58 പ്രേത്യേക വിമാനങ്ങൾ! -
സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക -
സൗദി അറേബ്യ പിന്മാറിയാല് ഇന്ത്യ കുടുങ്ങുമോ? 22 ദിവസം ആശങ്ക വേണ്ട, ഹോര്‍മുസ് വിഷയമല്ല -
യുദ്ധത്തിനിടയിലും ജനഹൃദയങ്ങൾ കീഴടക്കി യുഎഇ ഭരണാധികാരികൾ; വീഡിയോ വൈറൽ -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇറാന്റെ യുഎഇ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് മോദി -
ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; എണ്ണവില കുതിച്ചുയരും? -
യുദ്ധം തീർന്നില്ലെങ്കിൽ എണ്ണ വില മുതൽ പാചകവാതകവും ബസുമതി അരിയും വരെ വെട്ടിലാകും, കാത്തിരിക്കുന്നത്.. -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
മക്കളാണ് മറക്കരുത്..! ഇറാനിലെ മിനാബിൽ കൊല്ലപ്പെട്ട 165 സ്കൂൾ കുട്ടികൾക്കായി കല്ലറ ഒരുങ്ങി, അപലപിച്ച് ലോകം -
'ഏത് വലിയ പ്രതിസന്ധിയെയും അതിജീവിച്ചവരാണ് നമ്മൾ, പ്രവാസികൾക്ക് ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം' -
'പാമ്പിന്റെ തല വെട്ടിമാറ്റി': ഐആർജിസി സൈനിക ആസ്ഥാനം തകർത്തെന്ന് യുഎസ്














Click it and Unblock the Notifications