ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു: പൈലറ്റ് മരിച്ചു
ദുബായ്: ദുബായ് എയർ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യന്‍ യുദ്ധവിമാനം തകർന്നു വീണൂ. അപകടത്തില്‍ പൈലറ്റ് മരണപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് എടുത്ത തേജസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുകയായിരുന്നു വിമാനം.
വിമാനം രണ്ടു ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകർന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായ് എയർ ഷോ താല്‍ക്കാലികമായി നിർത്തിവെച്ചു. അപകടം ഇന്ത്യൻ എയർഫോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

"ഇന്ന് ദുബായ് എയർഷോയിലെ ഒരു ആകാശപ്രദർശനത്തിനിടെ ഒരു IAF തേജസ് വിമാനം അപകടത്തിൽപ്പെട്ടു. പൈലറ്റിന് ജീവന്‍ നഷ്ടമായതില്‍ ഇന്ത്യന്‍ എയർ ഫോഴ്സ് ആഴത്തിൽ ദുഃഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അപകടകാരണം അറിയാൻ അന്വേഷണം ആരംഭിക്കുന്നു." ഇന്ത്യൻ എയർഫോഴ്സ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പൈലറ്റിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തേജസ്
ഹിന്ദുസ്ഥാൻ ആർണോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന 4.5 ജനറേഷൻ മൾട്ടി-റോൾ ഫൈറ്റർ ജെറ്റാണ് തേജസ്. 1984-ൽ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) പ്രോഗ്രാം പ്രകാരം 2001-ൽ ആദ്യ പറക്കല്‍ വിജയകരമായി പൂർത്തിയാക്കി. ജനറൽ ഇലക്ട്രിക് F404 എഞ്ചിൻ ഉപയോഗിക്കുന്ന ഈ ജെറ്റ്, ലോകത്തിലെ ഏറ്റവും ലഘുവായ ഫൈറ്ററുകളിലൊന്നാണ്. ഏർ-ഡിഫൻസ്, ഓഫൻസീവ് എയർ സപ്പോർട്ട്, ക്ലോസ് കോംബാറ്റ് മിഷനുകൾക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഇന്ത്യൻ വായുസേനയുടെ ആധുനികവൽക്കരണത്തിന്റെ പ്രധാന ഭാഗമാണ് തേജസ് Mk1A വേരിയന്റിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 2024 മാർച്ചിൽ ജയ്സൽമേറിൽ (രാജസ്ഥാൻ) നടന്ന ട്രെയിനിംഗ് സോർട്ടിയിൽ ഒരു തേജസ് വിമാനം അപകടത്തില്‍പ്പെട്ടിരുന്നെങ്കിലും പൈലറ്റ് സുരക്ഷിതമായി ഇജക്റ്റ് ചെയ്തു.
ദുബായ് എയർഷോ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആവിയേഷൻ ഷോയാണ് ദുബായ് എയർഷോ. വാണിജ്യ-സൈനിക വിമാനങ്ങൾ, UAVകൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ സ്റ്റാറ്റിക്, ഫ്ലൈയിംഗ് ഡിസ്പ്ലേകൾക്ക് പുറമെ, ഈ വർഷം ഇമിറേറ്റ്സും ഫ്ലൈഡുബായും ബില്യൺ ഡോളർ കരാറുകൾ പ്രഖ്യാപിച്ചു. തേജസിന്‍റെ പ്രദർശനം ഇന്ത്യയുടെ ആത്മനിർഭർ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു, പക്ഷേ ഈ അപകടം അതിന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ചോദ്യവും ഉയർത്തുന്നു. അഭ്യൂഹങ്ങൾക്ക് വിപരീതമായി, മുൻ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഓയിൽ ലീക്കേജ് ക്ലെയിമുകൾ തെറ്റാണെന്നും സർക്കാർ സ്ഥിരീകരിച്ചിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications