ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 10 റാങ്ക് മുന്നേറി; യുഎഇ പാസ്‌പോര്‍ട്ട് ശക്തം; ആദ്യ മൂന്നില്‍ ഇടംനേടി
ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടില്‍ ആദ്യ മൂന്നില്‍ ഇടംനേടി യുഎഇയുടെ പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ പാസ്‌പോര്‍ട്ട് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തി. ഇത്തവണ 75ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല.
എത്ര രാജ്യങ്ങള്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കി, വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം, അയാട്ടയില്‍ നിന്നുള്ള ഡാറ്റകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഓരോ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കാറുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇന്‍ഡക്‌സിലെ വിവരങ്ങള്‍ പ്രചരിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് സമ്പൂര്‍ണമായ വിവരം പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് 85 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം 75 ആയി. പത്ത് റാങ്ക് ഉയര്‍ന്നത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ പ്രതീ വര്‍ധിച്ചു എന്നാണ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു. 2024ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് 80 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 85 ആയി ഇടിഞ്ഞു. ഈ വര്‍ഷം 75 ആയി.
2006ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് 71 ആയിരുന്നു. ഇതാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് ഏറ്റവും കരുത്ത് രേഖപ്പെടുത്തിയ വര്‍ഷം. ഈ വര്‍ഷം റാങ്ക് മെച്ചപ്പെട്ടത് ഇന്ത്യ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നു എന്ന സൂചനയാണ്. പാസ്‌പോര്‍ട്ട് റാങ്ക് മെച്ചപ്പെടുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഗുണപരമാണ്. അതിവേഗമുള്ള യാത്ര സാധ്യമാകും. കൂടാതെ, അപേക്ഷ സമര്‍പ്പിച്ച് ഏറെ നാള്‍ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുകയും ചെയ്യും.
ആദ്യ 5 റാങ്കുകള്‍ ഈ രാജ്യങ്ങള്‍ക്ക്
ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേതാണ്. 192 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ല. സിംഗപ്പൂര്‍ പൗരന് യാത്രയ്ക്ക് വലിയ മുന്നൊരുക്കം നടത്തേണ്ടതില്ല എന്ന് ചുരുക്കം. രണ്ടാം സ്ഥാനത്തുള്ള ജപ്പാനും ദക്ഷിണ കൊറിയക്കും 187 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.
മൂന്നാം സ്ഥാനത്ത് യുഎഇയും സ്വീഡനുമാണ്. 186 രാജ്യങ്ങളിലേക്ക് ഇവര്‍ക്ക് വിസ ആവശ്യമില്ല. നാലാം സ്ഥാനത്ത് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളാണുള്ളത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്. ഇവരുടെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 185 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. ഓസ്ട്രിയ, ഗ്രീസ്, മാള്‍ട്ട, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് അഞ്ചാം സ്ഥാനത്ത്. 184 രാജ്യങ്ങളിലേക്ക് ഇവര്‍ക്ക് വിസ വേണ്ട.
ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്ത് റാങ്കുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. 'ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2026'ല്‍ എടുത്തു പറയേണ്ട കാര്യം ഇന്ത്യയുടെ മുന്നേറ്റമാണ്. അയല്‍രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യ. റാങ്കില്‍ ഏറ്റവും താഴെയാണ് അഫ്ഗാനിസ്താന്‍. അടുത്ത കാലത്ത് വിദേശികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അഫ്ഗാന്‍.












Click it and Unblock the Notifications