നാട്ടിലേക്ക് പണമയച്ചാല്‍ കൂടുതല്‍ തുക ലഭിക്കും, അവസരം മുതലാക്കി പ്രവാസികള്‍; രൂപ ഇടിയുന്നു

ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കില്‍ പ്രവാസികള്‍. രൂപയുടെ മൂല്യം കുറഞ്ഞാല്‍ നാട്ടിലേക്ക് കൂടുതല്‍ തുക അയയ്ക്കാം എന്നതാണ് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നത്. നിലവില്‍ രൂപ ദിര്‍ഹത്തിനെതിരെ 26.23 രൂപ എന്ന പുതിയ താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇതാണ് പ്രവാസികള്‍ക്ക് പണമയക്കാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിര്‍ഹത്തിന് 26.08 രൂപ എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. മുന്‍ദിവസത്തെ 26.19 രൂപയില്‍ നിന്നാണ് രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞത്. പല കുടുംബങ്ങളും തങ്ങളുടെ പണമയക്കല്‍ നടപടികള്‍ പല ഘട്ടങ്ങളായി തിരിക്കുകയാണെന്ന് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ പറയുന്നു. അതായത് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ അയക്കുകയാണ് പ്രവാസികള്‍.

Indian Rupees

വിനിമയ നിരക്കില്‍ കൂടുതല്‍ മാറ്റങ്ങള്‍ വന്നാല്‍ പ്രയോജനപ്പെടുത്താനായി ബാക്കി തുക മാറ്റിവെക്കുകയുമാണ് ഇവര്‍ ചെയ്യുന്നത് എന്ന എക്‌സ്‌ചേഞ്ച് ഹൗസ് വൃത്തങ്ങള്‍ പറയുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിലെ സാമ്പത്തിക മേഖലയ്ക്കും ഇറക്കുമതിക്കും വലിയ തിരിച്ചടിയാണ്. അതേസമയം ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാണ്.

അതിനാല്‍ തന്നെ രൂപയുടെ മൂല്യം ഇടിയണം എന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികള്‍. നിലവിലെ ഉയര്‍ന്ന വിനിമയ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളുടെ നീക്കം. അതേസമയം രൂപ കൂടാതെ മറ്റ് ഏഷ്യന്‍ കറന്‍സികളുടെയെല്ലാം മൂല്യത്തില്‍ ഇടിവുണ്ടായിരിക്കുകയാണ്. ഫിലിപ്പീന്‍ പെസോ, പാകിസ്ഥാന്‍ രൂപ എന്നിവയെല്ലാം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കുകള്‍ക്ക് അടുത്താണ് വ്യാപാരം നടക്കുന്നത്.

ഫിലിപ്പൈന്‍ പെസോ ദിര്‍ഹത്തിനെതിരെ 16 നും 16.48 നും ഇടയിലാണ് വ്യാപാരം നടത്തുന്നത്. പ്രധാന കറന്‍സികള്‍ക്കെതിരെ, പ്രത്യേകിച്ച് യുഎസ് ഡോളറിനെതിരെ, പെസോ ദുര്‍ബലമാകാന്‍ കാരണമായ ആഗോള സമ്മര്‍ദ്ദങ്ങളുടെ സംയോജനമാണ് യുഎഇ വിനിമയ നിരക്കിലും പ്രതിഫലിപ്പിക്കുന്നത്. പാകിസ്ഥാന്‍ രൂപ, ദിര്‍ഹത്തിനെതിരെ 75.67 എന്ന നിരക്കിലാണ്. പാകിസ്ഥാന്‍ രൂപയ്ക്ക് നിരക്കില്‍ വ്യത്യാസമൊന്നും വന്നിട്ടില്ല.

വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിനിമയ നിരക്കില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസ്- ഇറാന്‍ സംഘര്‍ഷത്തിന് പിറകെ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും ദിര്‍ഹത്തിന് 25.80 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയരുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+