Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ കൈപിടിച്ച് ഇന്റര്‍ മിലാന്‍; വാണിജ്യ ലൈസന്‍സ് ലഭിച്ച ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്ലബ്ബ്

കായിക രംഗത്ത് ചുവടുറപ്പിച്ച് നേട്ടങ്ങള്‍ കൊയ്യാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍. സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ വാണിജ്യ ലൈസന്‍സ് ലഭിച്ച ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ മിലാന്‍. സൗദിയില്‍ തങ്ങളുടെ ആരാധകവൃന്ദം വിപുലീകരിക്കാനും പ്രാദേശിക അക്കാദമികള്‍ സ്ഥാപിക്കാനും കഴിയുമെന്ന പ്രതീക്ഷയില്‍ ആണ് ഇന്റര്‍.

സൂപ്പര്‍ കോപ്പ ഇറ്റാലിയാന, സ്പാനിഷ് സൂപ്പര്‍ കപ്പ്, 2034 ലോകകപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി വലിയ പരിപാടികള്‍ സൗദി അറേബ്യയില്‍ അരങ്ങേറാനിരിക്കെയാണ് പുതിയ നീക്കം. നിരവധി മികച്ച കളിക്കാരെയും പരിശീലകരെയും കൊണ്ടുവന്ന് സൗദി പ്രോ ലീഗ് വളരാന്‍ ശ്രമിക്കുകയാണ്. സൗദി അറേബ്യന്‍ നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് വാണിജ്യ മിസ ലൈസന്‍സ് അനുവദിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് ഇന്റര്‍ മിലാന്‍.

Saudi Arabia

മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യം വിപുലീകരിക്കാനും ആരാധകരുടെ പിന്തുണ നേടാനും ഇതുവഴി സാധിക്കും എന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. സൗദി അറേബ്യയെ സംബന്ധിച്ച് നിലവില്‍ തുടരുന്ന കായിക മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കാനും ഇതുവഴി സാധിക്കും. സൗദി അറേബ്യയിലുടനീളം നിരവധി ഇന്റര്‍ അക്കാദമികള്‍ തുറക്കുന്നത് വഴി രാജ്യത്തെ ഫുട്‌ബോള്‍ മേഖല കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

മിസ ലൈസന്‍സ് നേടുന്ന ആദ്യത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്ലബ് എന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട് എന്ന് എഫ്സി ഇന്റര്‍നാഷണല്‍ മിലാന്‍ സിഇഒ അലസ്സാന്‍ഡ്രോ അന്റൊനെല്ലോ പറഞ്ഞു. സൗദി അറേബ്യയുടെ കായിക മേഖലയുടെ വികസനത്തെ പിന്തുണയ്ക്കാനും തങ്ങളുടെ പ്രാദേശിക ബിസിനസുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച റിയാദിലെ മിസ ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് ജാവിയര്‍ സനെറ്റി, സി ഇ ഒ കോര്‍പ്പറേറ്റ് അലസ്സാന്‍ഡ്രോ അന്റൊനെല്ലോ, ചീഫ് റവന്യൂ ഓഫീസര്‍ ലൂക്കാ ദനോവാരോ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് വാണിജ്യ ലൈസന്‍സ് ഔദ്യോഗികമായി ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത്. 2024 ന്റെ ആദ്യ പകുതി വരെ സൗദിയില്‍ നിന്ന് വാണിജ്യ ലൈസന്‍സ് ലഭിച്ചത് 517 സ്ഥാപനങ്ങള്‍ക്കാണ്. 2030 ഓടെ 500 അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യമാണ് സൗദി ഇതുവഴി മറികടന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+