Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ-ഇറാന്‍ മധുവിധു കഴിഞ്ഞു? നിംറുല്‍ നിംറിന് ശേഷം ഇപ്പോള്‍ 6 പേര്‍... കടുപ്പിച്ച് ഇരുരാജ്യങ്ങളും

റിയാദ്/ടെഹ്‌റാന്‍: ഇസ്ലാമിക രാജ്യങ്ങളിലെ രണ്ട് ചിന്താധാരകള്‍ക്ക് മുന്നിലുള്ളവരാണ് സൗദി അറേബ്യയും ഇറാനും. സുന്നി വിഭാഗത്തിന് മേല്‍ക്കൈയുള്ള സൗദിയും ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള ഇറാനും പല വിഷയങ്ങളിലും ഭിന്നാഭിപ്രായക്കാരാണ്. യമന്‍, സിറിയ, ഇറാഖ് തുടങ്ങി സംഘര്‍ഷ മേഖലകളില്‍ ഇരുപക്ഷത്ത് നിലയുറപ്പിച്ച സൗദിയും ഇറാനും പക്ഷേ, ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് പലസ്തീന്‍ വിഷയത്തില്‍ മാത്രമാണ്.

പലസ്തീന്‍ വിഷയത്തില്‍ എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണ്. പുണ്യഭൂമിയായി മുസ്ലിങ്ങള്‍ കരുതുന്ന ജറുസലേമിലെ അഖ്‌സ പള്ളിയാണ് ഇതിന് കാരണം. അഖ്‌സക്കെതിരായ ഒരോ നീക്കവും പലസ്തീന്‍കാരെ അവരുടെ മണ്ണില്‍ നിന്ന് കുടിയിറക്കാനുള്ള ശ്രമവുമാണ് ലോകം ഒരുപോലെ എതിര്‍ക്കുന്നത്. എന്നാല്‍ മറ്റു കാര്യത്തിലുള്ള ഭിന്നതകള്‍ മറന്ന് ചൈനീസ് മധ്യസ്ഥതയില്‍ യോജിക്കാന്‍ തീരുമാനിച്ച സൗദിയും ഇറാനും ഇപ്പോള്‍ വീണ്ടും ഉടക്കിയിരിക്കുകയാണ്...

saudi iran issues

സൗദി അറേബ്യയില്‍ ആറ് ഇറാന്‍കാരുടെ വധശിക്ഷ നടപ്പാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയത്. മയക്കുമരുന്ന് ഇടപാട് സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മാത്രമല്ല, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇക്കാര്യത്തില്‍ സൗദി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുമുണ്ട്.

അതിനിടെയാണ് ദമ്മാമില്‍ നിന്ന് ചില ഇറാന്‍ പൗരന്മാര്‍ അറസ്റ്റിലായതും ശിക്ഷിക്കപ്പെട്ടതും. തങ്ങളുടെ പൗരന്മാരെ തൂക്കിലേറ്റുക വഴി അന്താരാഷ്ട്ര നിയമങ്ങള്‍ സൗദി അറേബ്യ ലംഘിച്ചിരിക്കുകയാണ് എന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ഇറാന്‍ വിദേശകാര്യ മന്ത്രാലയം ടെഹ്‌റാനിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

മയക്കുമരുന്ന് കേസില്‍പ്പെട്ട 117 പേരെയാണ് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരാക്കിയത് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ മയക്കുമരുന്ന് ഇടപാടുകള്‍ക്കെതിരെ സൗദി ശക്തമായ നടപടി ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെയാണ് നടപടി കടുപ്പിച്ചത്. എന്നാല്‍ ഇറാന്‍കാരുടെ വധശിക്ഷ എവിടെ വച്ചാണ് നടപ്പാക്കിയത് എന്ന് സൗദി അറിയിച്ചിട്ടില്ല.

2016ല്‍ ഷിയാ പണ്ഡിതനായ നിംറുല്‍ നിംറിനെ സൗദി അറേബ്യ തൂക്കിലേറ്റിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറാനില്‍ നടന്നത്. സൗദിയുടെ ടെഹ്‌റാനിലെ എംബസിയും മശ്ഹദിലെ കോണ്‍സുലേറ്റും സമരക്കാര്‍ ആക്രമിച്ചു. ഇതോടെ സൗദി എംബസി അടച്ച് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. 2023ല്‍ ചൈന നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് ബന്ധം പുനസ്ഥാപിച്ചത്.

നിലവില്‍ സൗദിക്ക് ഇറാനിലും ഇറാന് സൗദിയിലും എംബസി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധികനാള്‍ നീളും മുമ്പാണ് പുതിയ സംഭവം. ആറ് പൗരന്മാരെ തൂക്കിലേറ്റിയതില്‍ ഇറാനില്‍ സൗദിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിക്കാന്‍ ചൈനയുടെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ട് രാജ്യങ്ങളുമായും നല്ല ബന്ധം തുടരുന്ന ചൈനയുടെ നിര്‍ദേശം സൗദിയും ഇറാനും അംഗീകരിക്കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+