ഖത്തര്‍, ഇന്ത്യ ഉള്‍പ്പെടെ 4 രാജ്യങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഇറാന്; ഹോര്‍മുസില്‍ ടോള്‍ ഇല്ല, യാത്ര ചെയ്യാം
ലോകത്തെ പ്രധാന കടല്‍ ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് വഴി നാല് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും സ്വതന്ത്രമായി യാത്ര ചെയ്യാമെന്നും ഇറാന്. ഇന്ത്യ, ഖത്തര്‍, ചൈന, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കാണ് ഇളവ്. നാല് രാജ്യങ്ങള്‍ക്കും പ്രത്യേക പരിഗണനയും കരാറുമുണ്ടെന്ന് ഇറാന് വ്യക്തമാക്കി.
ഇറാന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി വൈസ് ചെയര്മാന് അഹ്മദ് ഹയാത്ത് മുഖദ്ദം ആണ് ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹോര്‍മുസ് പാത ഇറാന് അടച്ചിട്ടിരിക്കുകയാണ്. ഇതിലൂടെ എല്ലാ കപ്പലുകള്‍ക്കും യാത്ര സാധ്യമല്ല. എന്നാല്‍ പിന്നീട് ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ക്ക് ഇളവ് നല്കുകി. ഇതിന് പ്രത്യേക കാരണമുണ്ടെന്നും ഇറാന് എംപി വ്യക്തമാക്കി.

ഇറാനുമായി അടുത്ത സൗഹൃദമുള്ള ജിസിസി രാജ്യമാണ് ഖത്തര്‍. പരസ്പ വ്യാപാര ബന്ധവും ശക്തമാണ്. എന്നാല്‍ യുദ്ധം തുടങ്ങിയ ശേഷം ഖത്തറില്‍ ഇറാന് ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ സൈനിക ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്ന രാജ്യം കൂടിയാണ് ഖത്തര്‍.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തെ പ്രധാന വാതക പാടം ഈ അതിര്‍ത്തിയിലാണ്. ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി രാജ്യം കൂടിയാണ് ഖത്തര്‍. ഖത്തറിലെ തീരത്ത് നിന്നുള്ള വാതക കപ്പലുകള്‍ ഹോര്‍മുസ് വഴിയാണ് ഏഷ്യയിലേക്കും യൂറോപ്പിലേക്കും പോയിരുന്നത്. എന്നാല്‍ ഹോര്‍മുസ് അടച്ചത് ഖത്തറിന് വലിയ തിരിച്ചടിയായ സാഹചര്യത്തിലാണ് ഇറാന്റെ ഇളവ് പ്രഖ്യാപനം.
ഇറാനിലേക്ക് മരുന്നുകള്‍ അയക്കുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരവും ശക്തമായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഇതില്‍ മാറ്റംവന്നു. ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ തടഞ്ഞാല്‍ ഇറാനും തിരിച്ചടിയാണ്. ഈ സാഹചര്യം കൂടി മനസിലാക്കിയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന് ഇളവ് നല്‍കുന്നത്. അതേസമയം, ഇറാഖും ഇറാനും അടുത്ത സൗഹൃദമുള്ള രാജ്യവും അയല്‍ക്കാരുമാണ്. രണ്ടിടത്തും ഷിയാ ഭരണകൂടമാണ്. ഇറാഖിന് ഇളവ് നല്കാന് കാരണം ഇതാണ്.
അതേസമയം, ചൈനയും ഇറാനും വാണിജ്യ-സൈനിക സഹകരണം ശക്തമാണ്. അമേരിക്കക്കെതിരായ പോരാട്ടത്തിന് ഇറാനെ സഹായിക്കുന്നത് ചൈനയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ രഹസ്യമായി വാങ്ങുന്നതും ചൈനയാണ്. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇറാന് ഇളവ് നല്‍കുന്നത്. നാല് രാജ്യങ്ങളിലെ കപ്പലുകള്‍ക്കും ടോള്‍ വാങ്ങില്ലെന്നും സ്വതന്ത്രമായി സഞ്ചരിക്കാമെന്നും ഇറാന് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസില്‍ ഇറാന് സൈന്യം സ്ഥാപിച്ച മൈനുകള്‍ പൊട്ടി കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്.


Click it and Unblock the Notifications
