Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ പുതിയ സംഘം രൂപീകരിച്ചു; ട്രംപിനെയും നെതന്യാഹുവിനെയും 'മുഖ്താര്‍' തീര്‍ക്കും- റിപ്പോര്‍ട്ട്

ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് പകരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും വകവരുത്താന്‍ പദ്ധതി എന്ന് റിപ്പോര്‍ട്ട്. ഇറാന്റെ വിപ്ലവ സേന മുഖ്താര്‍ എന്ന പുതിയ ഗ്രൂപ്പ് രൂപീകരിച്ചു എന്നാണ് ഇസ്രായേലിലെ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നത യുഎസ് ഉദ്യോഗസ്ഥരാണ് ഇവരുടെ ലക്ഷ്യമത്രെ.

സ്വര്‍ണ വില താഴ്ന്നു; ആശ്വസിക്കാന്‍ വരട്ടെ, വന്‍ മുന്നേറ്റ സാാധ്യത, വെള്ളി ഉയര്‍ന്നു, പവന്‍-ഗ്രാം വില
സ്വര്‍ണ വില താഴ്ന്നു; ആശ്വസിക്കാന്‍ വരട്ടെ, വന്‍ മുന്നേറ്റ സാാധ്യത, വെള്ളി ഉയര്‍ന്നു, പവന്‍-ഗ്രാം വില

മെക്‌സിക്കോയിലെ സംഘങ്ങളുമായി ചേര്‍ന്നാണ് മുഖ്താര്‍ ഗ്രൂപ്പിന്റെ നീക്കം എന്ന് റിപ്പോര്‍ട്ടില്‍ പറയു. വിദേശത്തുള്ള ഇറാന്‍കാരെയും ഉപയോഗിച്ചേക്കാം. രഹസ്യ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് എന്നാണ് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും ആധികാരിക കേന്ദ്രങ്ങളെ വാര്‍ത്തയില്‍ ഉദ്ധരിക്കുന്നില്ല. ഇറാന്‍ ഭീതി സൃഷ്ടിക്കാനാണ് ഇത്തരം പ്രചാരണം എന്ന വിലയിരുത്തലുമുണ്ട്. റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം...

iran army mukthar wing

അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ ഇറാനില്‍ നടക്കുകയാണ്. ഇവിടെ എത്തുന്ന ജനങ്ങളില്‍ പലരും അമേരിക്കക്കും ഇസ്രായേലിനും ശക്തമായ തിരിച്ചടി നല്‍കണം എന്ന വികാരം പങ്കുവച്ചിരുന്നു. ഈ വേളയിലാണ് ഇറാന്‍ സൈന്യം മുഖ്താര്‍ ഗ്രൂപ്പ് ഒരുക്കിയതത്രെ. പ്രത്യേക പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെംഗളൂരു എങ്ങനെ രക്ഷപ്പെടും? ക്രിസ് ഗോപാലകൃഷ്ണന് 31 കി.മീ യാത്രയ്ക്ക് രണ്ടര മണിക്കൂര്‍
ബെംഗളൂരു എങ്ങനെ രക്ഷപ്പെടും? ക്രിസ് ഗോപാലകൃഷ്ണന് 31 കി.മീ യാത്രയ്ക്ക് രണ്ടര മണിക്കൂര്‍

ഷിയാക്കളുടെ ഏറ്റവും വലിയ നേതാവാണ് അലി ഖാംനഇ. വിപ്ലവ ശേഷം രൂപീകരിച്ച ഭരണകൂടത്തിന്റെ രണ്ടാമത്തെ പരമോന്നത നേതാവ്. ഇദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നവരാണ് ലോകത്തെ എല്ലാ ഷിയാക്കളും. ഇത്രയും മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തയതില്‍ ശക്തമായ തിരിച്ചടി ഇസ്രായേലിനും അമേരിക്കക്കും നല്‍കണം എന്ന അഭിപ്രായമുള്ള നിരവധി നേതാക്കള്‍ ഇറാനിലുണ്ട്.

അലി ഖാംനഇയുടെയും നാല് കുടുംബാംഗങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ ഇറാനില്‍ പുരോഗമിക്കുകയാണ്. ഇന്നും തെഹ്‌റാനില്‍ തന്നെയായിരിക്കും ഭൗതിക ശരീരം. നാളെ ഇറാനിലെ വിശുദ്ധ നഗരമായ ഖുമ്മിലേക്ക് കൊണ്ടുപോകും. ഇവിടെയുള്ള ജാംകരന്‍ പള്ളിയിലാകും പൊതുദര്‍ശനം. ബുധനാഴ്ച ഇറാഖിലേക്ക് മൃതദേഹം കൊണ്ടുപോകും. നജഫ്, കര്‍ബല എന്നീ നഗരങ്ങളിലാകും ദര്‍ശനം.

യുഎഇക്ക് തിരിച്ചടി? സൗദി അറേബ്യക്കൊപ്പം 6 രാജ്യങ്ങള്‍; ക്രൂഡ് ഓയില്‍ ഒഴുക്കാന്‍ പുതിയ തീരുമാനം
യുഎഇക്ക് തിരിച്ചടി? സൗദി അറേബ്യക്കൊപ്പം 6 രാജ്യങ്ങള്‍; ക്രൂഡ് ഓയില്‍ ഒഴുക്കാന്‍ പുതിയ തീരുമാനം

വ്യാഴാഴ്ച മൃതദേഹം ഇറാനിലേക്ക് തിരിച്ചുകൊണ്ടുവരും. അലി ഖാംനഇയുടെ ജന്മനാടായ മഷ്ഹദില്‍ എത്തിക്കും. ഷിയാക്കള്‍ പുണ്യ കേന്ദ്രമായി കരുതുന്ന നഗരമാണിത്. ഇവിടെ ഇമാം റാസ പള്ളിയിലാണ് ഖബറടക്കം. എല്ലായിടത്തും ലക്ഷക്കണക്കിന് ആളുകള്‍ എത്തുമെന്നാണ് കരുതുന്നത്. ഇതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അലി ഖാംനഇയെ കൊലപ്പെടുത്തിയവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി ആമിര്‍ ഹാതമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+