യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്
ഇറാന് ഒരു ഭാഗത്തും അമേരിക്കയും ഇസ്രായേലും മറുഭാഗത്തുമായി നടക്കുന്ന യുദ്ധം പുതിയ തലത്തിലേക്ക്. ഇസ്രായേലിന്റെ ഗാസ, ലബ്നാന്‍ യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമാണ് കാഴ്ച. ഇറാനുമായുള്ള യുദ്ധത്തില്‍ ഇരുഭാഗത്തും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇറാനില്‍ ഇതുവരെ 1300ല്‍ അധികം പേര് കൊല്ലപ്പെട്ടു. ഇസ്രായേലില്‍ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന് നഷ്ടമായി.
അതിനിടെയാണ് നിരവധി അമേരിക്കന്‍ സൈനികരെ തങ്ങള്‍ തടവിലാക്കി എന്ന് ഇറാന് അവകാശപ്പെട്ടിരിക്കുന്നത്. ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികര്‍ കൊല്ലപ്പെട്ടു എന്ന് അമേരിക്ക പറയുമെങ്കിലും പലരും തങ്ങളുടെ തടവിലാണ് എന്ന് ഇറാന് പറയുന്നു. സത്യം കൂടുതല്‍ കാലം അമേരിക്കക്ക് മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും അലി ലാരിജാനി പറഞ്ഞു.

അതേസമയം, ഇറാന്റെ വാദം തള്ളി അമേരിക്ക. ഇറാന് കള്ളം പറയുകയാണ് എന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് വക്താവ് പറയുന്നു. അതിനിടെ, കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൈമാറുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തു. വലിയ ദുഖമുള്ള ദിനമാണിത് എന്ന് ട്രംപ് പറഞ്ഞു. യുദ്ധം പുനപ്പരിശോധിക്കുമോ എന്ന ചോദ്യത്തിന്, അമേരിക്ക വളരെ മുന്നിലാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് സൈന്യത്തിന് കൂടുതല്‍ നഷ്ടം നേരിട്ടേക്കാമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതിനിടെ, കുവൈത്തില്‍ സൈനിക ഓഫീസര്‍മാര്‍ ഇന്നും കൊല്ലപ്പെട്ടിട്ടുണ്ട്. യുഎഇയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കക്കും യൂറോപ്പിനുമിടയില്‍ ഐക്യമില്ലാത്തത് പ്രകടമാണ്. സ്വീഡന് യുദ്ധത്തിനെതിരെ രംഗത്തുവന്നു. ബ്രിട്ടന് ഇനി യുദ്ധത്തിന് വരേണ്ടതില്ലെന്ന് ട്രംപ് പ്രതികരിച്ചു.
മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പണിമുടക്കുന്നു
ഇറാഖിലും അഫ്ഗാനിലും അമേരിക്ക നടത്തിയ അധിനിവേശത്തിന് യൂറോപ്പിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇറാനെ ആക്രമിക്കുന്നതില്‍ അമേരിക്കയും ഇസ്രായേലും മാത്രമാണ് ഇതുവരെയുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കക്ക് കടുത്ത സമ്മര്‍ദ്ദമുണ്ട്. നേരത്തെ ഒപ്പുവച്ച ബിസിനസ് കരാറുകളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പിന്നാക്കം പോയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗള്‍ഫിലും ഇസ്രായേലിലും ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ അമേരിക്ക സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ചിലത് പണിമുടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ജോര്‍ദാനിലെ പ്രതിരോധ സംവിധാനം തകര്‍ന്നു. പ്രതിരോധ സംവിധാനം തകര്‍ന്നാല്‍ ഇറാന്റെ മിസൈലുകള്‍ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും. ഇത് യുദ്ധത്തിന്റെ ഗതി മാറ്റും.
ദീര്‍ഘദൂര മിസൈലുകള്‍ ഇനി ഉപയോഗിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാനിലെ പല മേഖലയിലും ഇസ്രായേലും അമേരിക്കയും ശക്തമായ ആക്രമണം തുടരുകയാണ്. ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം നടത്തില്ല എന്ന് ഇറാന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എന്നാല്‍, യുഎസ് താവളങ്ങള്‍ ഗള്‍ഫില്‍ നിലനില്‍ക്കുന്നതിനാല്‍ ആക്രമിക്കുമെന്ന് പിന്നീട് തിരുത്തി.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications