Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയോട് ഇറാന്‍ പുതിയ ആവശ്യം ഉന്നയിച്ചു; തീരുമാനം ആയില്ല

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഒരിടവേളയ്ക്ക് ശേഷം ശക്തമായിരിക്കുകയാണ്. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തി വ്യാപകമായ നാശനഷ്ടം വരുത്തി. വിവാഹ സല്‍ക്കാര സ്ഥലത്ത് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങളില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചു. അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്ന് ഇറാന്‍ പറയുന്നു.

ജിഡിപി കണക്കില്‍ കേന്ദ്രം തിരിമറി നടത്തിയോ? വിവാദം മുറുകുന്നു, 2.6 ശതമാനം വളര്‍ച്ചയേ ഉള്ളൂ എന്ന്
ജിഡിപി കണക്കില്‍ കേന്ദ്രം തിരിമറി നടത്തിയോ? വിവാദം മുറുകുന്നു, 2.6 ശതമാനം വളര്‍ച്ചയേ ഉള്ളൂ എന്ന്

ഈ വേളയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് നീക്കം ആരംഭിച്ചു. ഇറാന്റെ വിമാന കമ്പനിയായ മഹന്‍ എയര്‍ ഇന്ത്യയിലെ ഇറാന്റെ എംബസി വഴിയാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. യുദ്ധം കാരണം നിര്‍ത്തിവച്ച വിമാന സര്‍വീസ് വീണ്ടും ആരംഭിക്കാം എന്നാണ് ഇറാന്റെ ആവശ്യം.

iran india direct flight service

യുദ്ധം തുടങ്ങിയ പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലാണ് ഇറാന്‍-ഇന്ത്യ വിമാന സര്‍വീസ് നിലച്ചത്. വ്യോമഗതാഗതം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മനസിലാക്കിയായിരുന്നു നടപടി. ആദ്യം യാത്രാ വിമാനമാണ് നിര്‍ത്തിയത്. അടുത്തിടെ കാര്‍ഗോ വിമാനവും സര്‍വീസ് അവസാനിപ്പിച്ചു. എന്നാല്‍ അമേരിക്ക തടസം നില്‍ക്കുന്നതിനാല്‍ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.

സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില

ഇറാനിലെ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും ഇപ്പോള്‍ അമേരിക്ക ഉപരോധം ചുമത്തുന്നുണ്ട്. ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മഹന്‍ എയറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയിലെ സ്‌കൈസ് ട്രാവല്‍സിനെതിരെയും അമേരിക്ക നടപടി സ്വീകരിച്ചിരുന്നു. ജൂലൈ 30നാണ് ഈ നടപടി എടുത്തത്. അതുകൊണ്ടുതന്നെ ഇറാന്റെ വിമാനത്തിന് ഇന്ത്യ അനുമതി നല്‍കാന്‍ സാധ്യത കുറവാണ്.

ഇന്ത്യയ്ക്കും ഇറാനും ഇടയില്‍ നേരത്തെ മഹന്‍ എയര്‍ സര്‍വീസ് നടത്തിയിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്ന് ഏകദേശം 30000 പേര്‍ ഇറാനിലേക്ക് യാത്ര ചെയ്തിരുന്നു എന്നാണ് കണക്കുകള്‍. ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് 25000 പേരും. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേരും പോയിരുന്നത് ടൂറിസം, തീര്‍ഥാടനം, പഠനം എന്നീ ആവശ്യങ്ങള്‍ക്കായിരുന്നു. ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആളുകള്‍ വരുന്നത് ടൂറിസം, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കുമാണ്.

40000 രൂപയുടെ സണ്‍ഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച് വിജയ്; വീഡിയോ വൈറല്‍, അടുത്താഴ്ച ബ്രിട്ടനിലേക്ക്
40000 രൂപയുടെ സണ്‍ഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച് വിജയ്; വീഡിയോ വൈറല്‍, അടുത്താഴ്ച ബ്രിട്ടനിലേക്ക്

ഇറാനില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കൂടുതല്‍ എത്തുന്ന രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയുമെല്ലാം. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ ഇറാന്‍ ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്കും എത്തും. എന്നാല്‍ ഈ ഘട്ടത്തില്‍ ഇറാന് അനുകൂലമായ തീരുമാനം ഇന്ത്യ എടുത്താല്‍ അമേരിക്ക ഉപരോധം വിപുലീകരിച്ചേക്കാം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇന്ത്യ തീരുമാനം എടുക്കുക എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+