പെണ്‍പട ഒരുക്കി ഇറാന്‍; അമേരിക്കക്ക് ഒന്നും എളുപ്പമാകില്ല, പുതിയ പരിശീലന കേന്ദ്രങ്ങള്‍ തുറന്നു

അമേരിക്കയും ഇസ്രായേലും കൂടുതല്‍ ആക്രമണ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ഇറാന്‍ മുന്നൊരുക്കം ശക്തമാക്കി. രാജ്യത്തെ വനിതകള്‍ക്കും സൈനിക പരിശീലനം നല്‍കാന്‍ തീരുമാനം. വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആയുധങ്ങള്‍ ഉപയോഗിക്കേണ്ട രീതികളാണ് ഇവിടെ പഠിപ്പിക്കുന്നത്. പ്രത്യേകിച്ച് കൈതോക്കുകള്‍. കൂടാതെ കുടുംബത്തെയും അയല്‍വാസികളെയും യുദ്ധ വേളയില്‍ എങ്ങനെ സംരക്ഷിക്കാമെന്നും.

അമേരിക്കയുമായുള്ള യുദ്ധം എട്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന് ഇറാന്‍ കരുതുന്നില്ല. ചര്‍ച്ചകള്‍ക്കും യുദ്ധത്തിനും തയ്യറാണ് എന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി കഴിഞ്ഞ ദിവസവും പറഞ്ഞത്. എന്നാല്‍ ശക്തമായ ആക്രമണ സാധ്യതയാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയത്.

iran women training

നിങ്ങളുടെ സൈനിക ശക്തിയും ഉപരോധ തന്ത്രങ്ങളും ഇറാനില്‍ വിലപ്പോകില്ലെന്ന് അബ്ബാസ് അരഗ്ചി പറയുന്നു. യുഎസ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഓരോ പൗരനെയും യുദ്ധമുറകള്‍ പഠിപ്പിക്കുകയാണ് ഇറാന്‍. ഞായറാഴ്ച തെഹ്‌റാനിലെ ഇമാം ഹുസൈന്‍ ചത്വരത്തില്‍ വനിതകള്‍ക്ക് സൈനിക പരിശീലനം നല്‍കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സൈനിക ഓഫീസര്‍മാര്‍ വനിതകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും തോക്കുകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് പറയുന്നതുമെല്ലാണ് പ്രചരിക്കുന്ന പുതിയ വീഡിയോയിലുള്ളത്. ഹാഫ്‌തെ തിര്‍ ചത്വരത്തില്‍ പുതിയ സൈനിക പരിശീലനം കേന്ദ്രം തുറന്ന പിന്നാലെയാണ് വനിതകള്‍ക്കുള്ള പരിശീലനം. അമേരിക്ക കരയുദ്ധം തുടങ്ങിയാല്‍ നേരിടാന്‍ ഒരുങ്ങുകയാണ് ഇറാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുദ്ധ വേളയില്‍ കുടുംബത്തെയും അയല്‍വാസികളെയും സംരക്ഷിക്കേണ്ടത് എങ്ങനെ എന്നതാണ് പ്രധാനമായും വനിതകളെ പരിശീലിപ്പിക്കുന്നത്. കൂടാതെ ചെറിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്നും. കഠിമാനയ പരിശീലനമല്ല നല്‍കുന്നത് എന്ന് 45കാരിയാ റാഹിലി ഖാദിരി പറയുന്നു. ഭയമില്ലാതെ എങ്ങനെ യുദ്ധമുഖത്ത് നില്‍ക്കാം എന്ന പരിശീലനവും നല്‍കുന്നുണ്ട്.

ഇറാന്‍ സംബന്ധിച്ച സുപ്രധാന തീരുമാനം വൈകാതെ എടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇറാനെ നശിപ്പിക്കുമെന്നും ശാന്തമായി വേണോ കഠിനമായി വേണോ എന്നതാണ് മുന്നിലുള്ള ചോദ്യമെന്നും ട്രംപ് പറയുന്നു. ഇനിയും സൈനികമായി നീങ്ങിയാല്‍ മുമ്പില്ലാത്ത വിധം തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മറുപടി നല്‍കി. ഈ വേളയിലാണ് സാധാരണക്കാരെയും ഇറാന്‍ യുദ്ധ സജ്ജരാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma