ഇറാന്‍ തുടക്കമിട്ടു; ഖത്തര്‍ അമീര്‍ ഡല്‍ഹിയിലെത്തും, മോദി സൗദിയിലേക്കും, കരുത്ത് കൂട്ടാന്‍ ഇന്ത്യ
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പദവി കൂടുതല്‍ ഉയരുന്ന വര്‍ഷമായിരിക്കും 2025. പ്രധാന നേതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നതിന് പുറമെ ഇന്ത്യന്‍ പ്രതിനിധികള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളും ആലോചനയിലാണ്. ഗള്‍ഫ് രാജ്യങ്ങളെയാണ് ഇന്ത്യ ഫോക്കസ് ചെയ്യുന്നത് എന്ന് സമീപകാല നയതന്ത്ര നീക്കങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകും.
ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഗള്‍ഫ് മേഖലയിലെ ഏത് വിഷയത്തിലും ഞൊടിയിടയില്‍ പരിഹാരം കാണാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നതും അതുകൊണ്ടുതന്നെ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ നാവിക സേനാംഗങ്ങളെ ഖത്തറില്‍ നിന്ന് രക്ഷിച്ചത് ഇതിന് ഉദാഹരമാണ്. ഇനി ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്നു എന്നാണ് പുതിയ വിവരം...

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാഴ്ചയാണ് കുവൈത്ത് സന്ദര്‍ശിച്ചതും സുപ്രധാന ചര്‍ച്ചകള്‍ നടത്തിയതും. കുവൈത്ത് സന്ദര്‍ശന വേളയില്‍ തന്നെ മോദി സൗദി അറേബ്യയും സന്ദര്‍ശിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുഭാഗത്തുമുള്ള ചില അസൗകര്യങ്ങള്‍ കാരണം യാത്ര സാധ്യമായില്ല. മോദിയുടെ സൗദി സന്ദര്‍ശനം വൈകില്ല എന്നാണ് വിവരം.
തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തറിലെത്തിയത്. ഡിസംബറില്‍ ജയശങ്കര്‍ രണ്ട് തവണ ഖത്തര്‍ സന്ദര്‍ശിച്ചു എന്ന് ചുരുക്കം. റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഖത്തര്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് ജയശങ്കര്‍ ദോഹയില്‍ പോയത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
അതിനിടെ ഇറാന്‍ വിദേശകാര്യ സഹമമന്ത്രി തഖ്ത് റവാഞ്ചിയും സംഘവും ഇന്ന് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും വിദേശകാര്യ മന്ത്രിതലത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനം. 2025ലെ ആദ്യ വിദേശ പ്രതിനിധി സംഘം ഇറാനില്‍ നിന്നാണ്. അടുത്ത മാസം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ത്യയിലെത്തുമെന്നാണ് മറ്റൊരു വിവരം. എസ് ജയശങ്കര്‍ ഖത്തറിലെത്തിയപ്പോള്‍ ഇക്കാര്യവും ചര്‍ച്ചയായി എന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ആ വേളയില്‍ ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാകും ശൈഖ് തമീം അടുത്ത മാസം ആദ്യത്തില്‍ ഡല്‍ഹിയിലെത്തുകയത്രെ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.
അടുത്തിടെ ജയശങ്കര്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. ഖത്തറില്‍ രണ്ട് തവണയും അദ്ദേഹം പോയി. ജയശങ്കറിന്റെ അടുത്ത യാത്ര ഒമാനിലേക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അബുദാബി കിരീടവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലു സൗദ് രാജകുമാരനും അടുത്തിടെ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. സമീപ കാലങ്ങളിലാണ് ഇത്രയും സന്ദര്‍ശനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുണ്ടായത്. ജിസിസിയുമായി ഇന്ത്യ തുടരുന്ന ബന്ധത്തിന്റെ ആഴം കൂടിയാണിത് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications