Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ തിരിച്ചടി ശക്തമാക്കി; കൊല്ലപ്പെട്ട യുഎസ് സൈനികര്‍ 16, കുവൈത്തിലെ ആയുധപുരയിലും മിസൈല്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം. ഇരുഭാഗത്തും വലിയ നാശനഷ്ടം സംഭവിക്കുന്നു. ഇറാനില്‍ ജൂലൈ മാസത്തില്‍ മാത്രം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. ഇന്ന് പുലര്‍ച്ചെ കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിലും ശക്തമായ ആക്രമണം നടത്തി ഇറാന്‍.

അമേരിക്കയുമായുള്ള എല്ലാ ധാരണകളും റദ്ദാക്കിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. ഇറാനില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പരസ്യമാക്കി. അമേരിക്കക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പാഠം ഇവിടെ നിന്ന് ലഭിക്കുമെന്ന് ഇറാന്‍ സൈന്യം പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങളിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു.

iran us war us soldiers killed

പശ്ചിമേഷ്യയില്‍ 19 കേന്ദ്രങ്ങളിലാണ് യുഎസ് സൈന്യം തമ്പടിച്ചിട്ടുള്ളത്. അര ലക്ഷത്തില്‍ അധികം യുഎസ് സൈനികര്‍ ഇവിടെയുണ്ട്. ഇനിയും കൂടുതല്‍ സൈനികര്‍ എത്തുമെന്നാണ് വിവരം. ആയുധങ്ങളും വന്‍ തോതില്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ യുഎസ് സൈന്യത്തെ പുറത്താക്കണം എന്നാണ് ഇറാന്റെ ആവശ്യം. അതുവരെ ആക്രമണം തുടരുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ജോര്‍ദാനില്‍ കഴിഞ്ഞ ദിവസം ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഡ്രോണും മിസൈലും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു. 10 ഇറാന്‍ മിസൈലുകള്‍ തകര്‍ത്തു എന്ന് ജോര്‍ദാന്‍ സൈന്യം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഇല്ലെന്ന് ജോര്‍ദാര്‍ സൈന്യം പറയുന്നു. എന്നാല്‍ അസ്രാഖിലെ യുഎസ് താവളം ആക്രമിച്ചുവെന്നും വിമാനം തകര്‍ത്തുവെന്നും ഇറാന്‍ സൈന്യം അറിയിച്ചു.

അരിഫ്ജാന്‍ ക്യാമ്പില്‍ യുഎസ് സൈന്യത്തിന് സഹായം നല്‍കുന്നവര്‍ക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. കുവൈത്തിലെ അലി അല്‍ സലിം വ്യോമതാവളത്തിലെ റഡാര്‍ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. ബഹ്‌റൈനിലെ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഡാറ്റ സെന്ററും ഇറാന്‍ ആക്രമിച്ചു. രണ്ട് രാജ്യങ്ങളിലും ആക്രമണ സൂചന നല്‍കി അപായ സൈറണ്‍ മുഴങ്ങി.

കുവൈത്തിലെ ക്യാമ്പ് അല്‍ ഇദിരിയിലെ ആയുധപുര ഇറാന്‍ ആക്രമിച്ചു. ഇവിടെയുള്ള രണ്ട് യുഎസ് ക്യാമ്പുകളിലും ശക്തമായ ആക്രമണമാണ് ഇറാന്‍ നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് യുഎസ് സൈന്യം കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.

ഇതുവരെ 16 യുഎസ് സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവില്‍ ജോര്‍ദാനിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ കുടുംബങ്ങളെ യുഎസ് സൈന്യം വിവരങ്ങള്‍ അറിയിച്ചു. കുവൈത്ത്, ഇറാഖ്, സൗദി അറേബ്യ, ജോര്‍ദാന്‍, അറബിക്കടല്‍ എന്നിവിടങ്ങളിലാണ് ഇതുവരെ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ചിലത് ഇറാന്റെ ആക്രമണത്തില്‍ അല്ല എന്നാണ് അമേരിക്കയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+