യുഎഇ നടുങ്ങി; ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു, ആകാശപാത അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി, ആശങ്കയില്‍ പ്രവാസികള്‍
ദുബായ്: ഇറാന് തിരിച്ചടി ശക്തമാക്കിയതോടെ ജിസിസി രാജ്യങ്ങളിലേക്കും മിസൈലുള്‍ കുതിച്ചു. ഒമാന്‍ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ഈ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ എത്തുന്നത്. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന് തിരിച്ചടിയാണ് ഇറാന്റെ നീക്കം. ഇറാനില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ഇസ്രായേലിലെ ടെല്‍ അവീവില്‍ സ്ഫോടനമുണ്ടായി.
അബുദാബിയിലും ദുബായിലും സ്ഫോടനങ്ങളുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു. അബൂദാബിയില്‍ സ്ഫോടനം ഉണ്ടായി എന്ന് ഇവിടെയുള്ളവരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്ഫോടന ശബ്ദമുണ്ടായി. പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇതോടെ പ്രവാസികളും ആശങ്കയിലാണ്.

ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഖത്തര്‍ എയര്‍വേയ്സ്, തുര്‍ക്കി വിമാനങ്ങള്‍, യുഎഇ വിമാനങ്ങള്‍ എന്നിവയെല്ലാം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗള്‍ഫ് രാജ്യങ്ങളെല്ലാം ആകാശ പാതകള്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു വിമാനവും പറക്കില്ല. യുദ്ധമേഖലയില്‍ വിമാനം പറക്കുന്നത് വെടിവച്ചിടാന്‍ കാരണമാകും.
ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് പുറമെ ലബ്നാന്‍, സിറിയ, ഇറാഖ്, ഇറാന്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് രണ്ട് വരെ നിര്‍ത്തിയെന്ന് തുര്‍ക്കി വിമാന കമ്പനികള്‍ അറിയിച്ചു. ഇറാന്, ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാത അടച്ചു. ഗള്‍ഫിലെ മിക്ക ഇന്ത്യന്‍ എംബസികളും പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരും പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം.
അബുദാബിയിലെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്ന വിവരം വന്നിട്ടുണ്ട്. നിരവധി മിസൈലുകള്‍ എത്തുകയും മിക്കതും യുഎഇ പ്രതിരോധിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പരമാധികാരത്തിന് എതിരായ ആക്രമണമാണ് ഇറാന് നടത്തുന്നത് എന്ന് യുഎഇ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന് ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും യുഎഇയും ഖത്തറും വ്യക്തമാക്കി.
യാത്ര ചെയ്യാനാകാതെ പ്രവാസികള്‍
ഇസ്രായേലിലെ ആശുപത്രികൡ നിന്ന് രോഗികളെ ഭൂമിക്കടിയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇസ്രായേലിലേക്ക് ഇറാന്റെ മിസൈലുകള്‍ തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒരു കെട്ടിടത്തില്‍ മിസൈല്‍ പതിച്ചു. മിക്കതും ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. ഇറാനിലെ പല പ്രദേശങ്ങളിലും സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്.
ഇസ്രായേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഇറാനിലെ സ്കൂളിലുണ്ടായ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചു. ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഇസ്രായേലും അമേരിക്കയും തുടങ്ങിയ യുദ്ധം എപ്പോള്‍ നിര്‍ത്തണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന് ഭീഷണി മുഴക്കി. എന്തുവന്നാലും മിസൈല്‍ ആക്രമണം തുടരുമെന്ന് ഇറാന് അറിയിച്ചു.
ഇറാഖിലും ആക്രമണം നടന്നിട്ടുണ്ട്. ഇസ്രായേലിലേക്ക് യമനിലെ ഹൂത്തികള്‍ മിസൈലുകള്‍ അയച്ചു. ബഹ്റൈനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായി എന്നാണ് വിവരം. ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനും പുറത്തിറങ്ങരുത് എന്നും അമേരിക്ക നിര്‍ദേശിച്ചു. ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങിയതില്‍ പ്രവാസികള്‍ ആശങ്കയിലാണ്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രവാസികള്‍ക്ക് ഇപ്പോള്‍ അസാധ്യമാണ്.
-
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം












Click it and Unblock the Notifications