Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ വിമാനത്താവളം തുറന്നു; ഒമാന്‍, തുര്‍ക്കി യാത്ര, വിമാന സര്‍വീസ് തുടങ്ങാന്‍ കഴിയാതെ കുവൈത്ത്

ടെഹ്‌റാന്‍: യുദ്ധ ഭൂമിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഇറാന്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ആഭ്യന്തര സര്‍വീസുകള്‍ ആദ്യം ആരംഭിക്കും. പിന്നീട് ഘട്ടങ്ങളായി അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങും. തുര്‍ക്കിയിലേക്കും ഒമാനിലേക്കുമായിരിക്കും ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസുകള്‍.

രാജ്യത്തെ പല വിമാനങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിക്കാന്‍ ഇറാന്‍ തീരുമാനിച്ചു. ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്ന് ഒമാനിലേക്കും തുര്‍ക്കിയിലേക്കുമുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്‍ എയര്‍പോര്‍ട്ട് കമ്പനി മേധാവി അറിയിച്ചു. ടെഹ്‌റാനിലെ മെഹ്രാബാദ് വിമാനത്താവളവും സര്‍വീസ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചു. ആദ്യം ആഭ്യന്തര സര്‍വീസ് തുടങ്ങും. പിന്നെ അന്താരാഷ്ട്ര സര്‍വീസും.

kuwait iran flight service restart updates

കെര്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം, യസ്ഡ് വിമാനത്താവളം എന്നിവ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ വേളയില്‍ രാജ്യത്തെ മൊത്തം വിമാനത്താവളങ്ങള്‍ ഇറാന്‍ അടച്ചിരുന്നു. വ്യോമപാത അടച്ചതോടെ വിദേശവുമായുള്ള യാത്രാ ബന്ധം ഇറാന് നഷ്ടമായി. സാഹചര്യം മെച്ചപ്പെടുന്ന വേളയിലാണ് വിമാന സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്.

മഷ്ഹദ് വിമാനത്താവളത്തില്‍ നിന്ന് ഒമാനിലെ മസ്‌ക്കത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇറാന്‍ വിമാന സര്‍വീസ് തുടങ്ങിയാല്‍ മേഖലയിലെ എല്ലാ വിമാനത്താവളങ്ങളും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ പല വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. കുവൈത്തിലുള്ളവര്‍ക്ക് ഇതുവരെ ആശ്വാസ വിവരം എത്തിയിട്ടില്ല.

കുവൈത്തിലെ ഇതുവരെയുള്ള സാഹചര്യം ഇങ്ങനെ

കുവൈത്തില്‍ നിന്ന് ഇതുവരെ വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. യുദ്ധവേളയില്‍ വലിയ നാശനഷ്ടം സംഭവിച്ച രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഇവിടെ ഫെബ്രുവരി 28ന് നിര്‍ത്തിവച്ച വിമാന സര്‍വീസ് എന്ന് ആരംഭിക്കുമെന്നും വ്യക്തമല്ല. പുതിയ സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണ്. വൈകാതെ വിമാന യാത്ര പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് പ്രവാസികള്‍ പങ്കുവയ്ക്കുന്നത്.

കുവൈത്തില്‍ നിന്നുള്ളവര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ജസീറ എയര്‍വേയ്‌സ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. കുവൈത്തിലുള്ളവര്‍ ദമ്മാം, ഖൈസുമ വിമാനത്താവളങ്ങളിലെത്തി യാത്ര ചെയ്യണം. കുവൈത്തിലേക്ക് വരുന്നവരെ വിമാനത്താവളത്തില്‍ നിന്ന് അതിര്‍ത്തിയിലെ ഖൈറാന്‍ മാളിലെത്തിക്കുകയും അവിടെ നിന്ന് റോഡ് മാര്‍ഗം കുവൈത്തിലെത്തുകയുമാണ് ചെയ്യുന്നത്.

നിലവില്‍ അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ സമാധാന ചര്‍ച്ച എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തതയില്ല. പാകിസ്താന്റെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും അമേരിക്കയും ഇസ്രായേലും പിന്മാറുകയും ചെയ്താലാണ് യുദ്ധ സാഹചര്യം പൂര്‍ണമായി നീങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+