ഇറാന്‍ ശരിക്കും പെട്ടു; യുഎഇ ഇങ്ങനെ നീങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പ്രധാന കവാടം നഷ്ടമായി
ദുബായ്: വര്‍ഷങ്ങളായി അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം നേരിടുന്ന ഇറാന്‍ ക്ഷീണമില്ലാതെ മുന്നോട്ട് പോയത് യുഎഇയുടെ സഹായത്തോടെ ആയിരുന്നു. ഇറാന്റെ എല്ലാ വ്യാപാരങ്ങള്‍ക്കും വാതില്‍ എന്ന പോലെ നിന്നത് യുഎഇയാണ്. ഇപ്പോള്‍ ഈ വാതില്‍ അടച്ചിരിക്കുകയാണ്. ഇറാനുമായി വ്യാപാര ബന്ധം വേണ്ട എന്ന് യുഎഇ തീരുമാനിച്ചു. മാത്രമല്ല സാമ്പത്തിക ഇടപാടുകളും നിര്‍ത്തി.
ഇറാനെ കൂടുതല്‍ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി വരുതിയില്‍ കൊണ്ടുവരിക എന്ന അമേരിക്കയുടെ തന്ത്രത്തിന്റെ ഭാഗമാണിത് എന്നാണ് കരുതുന്നത്. ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. എന്നാല്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധ നീക്കം പരാജയപ്പെടുമെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കന്‍ സൈന്യത്തെ മേഖലയില്‍ നിന്ന് പുറത്താക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

ജിസിസി രാജ്യങ്ങളില്‍ ഇറാന് വ്യാപാരത്തില്‍ വലിയ സഹായം നല്‍കുന്നത് യുഎഇയാണ്. യുഎഇ വഴിയാണ് ഇറാനിലെ ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും. ഇറാനിലേക്ക് നേരിട്ടുള്ള ഇറക്കുമതിക്ക് അമേരിക്കന്‍ ഉപരോധം കാരണം പ്രതിസന്ധി നേരിടുന്നുണ്ട്. ഇറാനെ വ്യാപാരത്തില്‍ സഹായിക്കുവന്നവര്‍ക്കെതിരെയും നടപടി എടുക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.
2024ല്‍ ഇറാന്‍ നടത്തിയ മൂന്നിലെന്ന് ഇറക്കുമതിയും യുഎഇ വഴിയാണ് എന്ന് രേഖകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജിസിസിയിലെ ഇറാന്റെ സുപ്രധാന വ്യാപാര പങ്കാളിയാണ് യുഎഇ. ഇലക്ട്രോണിക്‌സ്, അമൂല്യ ലോഹങ്ങള്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നിവയെല്ലാം യുഎഇ വഴിയാണ് ഇറാനിലേക്ക് വരുന്നത്. ഇറാന്റെ ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളിലൊന്ന് യുഎഇയാണ്.
ഇറാനോട് ചേര്‍ന്ന് നില്‍ക്കുന്ന രാജ്യമാണ് യുഎഇ. നൂറ്റാണ്ടുകളായി ഇറാന്റെ വ്യാപാരം യുഎഇയുമായി ബന്ധപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. പതിനായിരക്കണക്കിന് ഇറാന്‍ പൗരന്മാര്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. ഇറാനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്ത് ഉള്‍പ്പെടെ ഇറാന്‍ പൗരന്മാരുടെ സാന്നിധ്യം ശക്തമാണ്. ഇറാനില്‍ നിന്നുള്ള ചരക്കുകള്‍ യുഎഇയില്‍ എത്തിച്ചാണ് മറ്റു വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത്.
ഇതെല്ലാം പുതിയ തീരുമാനത്തോടെ നിലച്ചാല്‍ ഇറാന്‍ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കത്തിലാകും. എത്ര കാലത്തേക്കാണ് വ്യാപാര നിരോധനം എന്ന് യുഎഇ വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു അറിയിപ്പ്് ഉണ്ടാകും വരെ എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇറാന് പണവും സ്വര്‍ണവും നല്‍കി എന്ന വാര്‍ത്ത യുഎഇ നിഷേധിചചിട്ടുണ്ട്. ഇറാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചു എന്ന വാര്‍ത്തയും യുഎഇ നിഷേധിച്ചു.
ഇറാന്‍ ഹോര്‍മുസ് പാത അടച്ചതു കാരണം ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയിലാണ്. യുഎഇ വ്യാപാരം നിരോധിച്ചതോടെ ഇറാനും പ്രതിസന്ധിയിലായി. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി എന്ന് ആരോപിച്ചാണ് യുഎഇ വ്യാപാര ബന്ധം നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ല എന്ന് ഇറാന്‍ പറയുന്നു. അമേരിക്കക്ക് സൈനിക സഹായം നല്‍കുന്ന രാജ്യങ്ങളെ അമേരിക്കയെ പോലെ കണക്കാക്കി ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി.





Click it and Unblock the Notifications