അമേരിക്കയുടെ നോട്ടം ഗള്‍ഫിലെ സമ്പത്തില്‍; സൗദി-ഹൂതി യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഇറാന്‍

യമനില്‍ നടക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍. സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം കാണാന്‍ മധ്യസ്ഥത വഹിക്കാമെന്നും വാഗ്ദാനം. അമേരിക്കയെയും ഇസ്രായേലിനെയും വിശ്വസിക്കരുതെന്നും അവര്‍ക്ക് നോട്ടം ഗള്‍ഫ് മേഖലയിലെ സമ്പത്തിലാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.

യമനില്‍ നടക്കുന്ന ഒരു കാര്യത്തിലും ഇറാന് ബന്ധമില്ലെന്ന് പെസഷ്‌കിയാന്‍ അല്‍ജീസറയുമായി സംസാരിക്കവെ വ്യക്തമാക്കി. സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടണം. അതിന് സഹായിക്കാന്‍ ഇറാന്‍ തയ്യാറാണ്. ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം തല്ലിക്കുകയാണ് ഇസ്രായേലും അമേരിക്കയും ചെയ്യുന്നത്. മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായി എന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

iran offer mediation between saudi and houthi

എല്ലാ പ്രശ്‌നങ്ങളും നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തിയാണ് പരിഹാരം കാണേണ്ടത്. സഹോദര രാജ്യങ്ങള്‍ മറ്റുള്ളവര്‍ക്കെതിരെ ആക്രണം നടത്തരുത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. സൗദിയും ഹൂതികളും തമ്മിലുള്ള യുദ്ധം ശക്തമായിരിക്കെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം. സൗദിയിലേക്ക് ഹൂതികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രണം നടത്തുന്നത് തുടരുകയാണ്. സൗദി യമനിലും ആക്രമണം തുടരുന്നുണ്ട്.

യമനിലെ സര്‍ക്കാരിന് സൗദി പിന്തുണയുണ്ട്. ഹൂതികളെ പിന്തുണയ്ക്കുന്നത് ഇറാന്‍ ആണ് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ യമനിലെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇറാന്‍ പ്രസിഡന്റ് പറയുന്നത്. ഈ മാസം രണ്ടാംവാരത്തില്‍ ഹൂതികള്‍ ശക്തമായ ആക്രമണം നടത്തുകയും യമനിലെ മിക്ക പ്രദേശങ്ങളും പിടിച്ചടക്കുകയും ചെയ്തു.

മോക്ക, മയുന്‍, ഹാനിഷ് തുടങ്ങിയ ചെറുദ്വീപുകളുടെ നിയന്ത്രണം പിടിച്ച ഹൂതികള്‍ തന്ത്ര പ്രധാനമായ ബാബുല്‍ മന്തിബിന്റെ ചുറ്റും വരുതിയിലാക്കി. ഇവിടെ യമന്‍ സര്‍ക്കാര്‍ സൈന്യത്തിന് വലിയ തിരിച്ചടി നേരിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേളയിലാണ് സര്‍ക്കാര്‍ സൈന്യത്തെ പിന്തുണച്ച് സൗദി അറേബ്യ ഇടപെടല്‍ ശക്തമാക്കിയത്. ഇതോടെ സൗദിക്കെതിരെയും ഹൂതികള്‍ ആക്രമണം തുടങ്ങി. ഹൂതികളെ നേരിടാന്‍ പല രാജ്യങ്ങളോടും സൗദി സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല.

അതിനിടെ, അമേരിക്കയുമായി ചര്‍ച്ചയ്ക്കുള്ള ഉപാധികള്‍ ഇറാന്‍ മുന്നോട്ടുവച്ചു. ഇറാനെതിരായ നീക്കം അമേരിക്ക അവസാനിപ്പിച്ചാല്‍ ഉടന്‍ ഹോര്‍മുസ് പാത തുറക്കുമെന്ന് ഖത്തര്‍ വഴി അമേരിക്കയെ ഇറാന്‍ അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ നിര്‍ദേശം തള്ളി. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇറാനെതിരെ ശക്തമായ ആക്രമണത്തിന് അമേരിക്ക ഒരുക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ വന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma