Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ഉഗ്ര പ്രഹരം നല്‍കി; അമേരിക്കക്ക് കനത്ത നാശം, ഇത്രയും വലിയ തിരിച്ചടി ആദ്യം, പിന്നാലെ ഓഫര്‍

പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കുകയാണ്. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം തുടരുന്നുണ്ട്. ഇറാനിലെ തന്ത്രപ്രധാന എണ്ണ മേഖലകള്‍ ആണ് അമേരിക്ക ലക്ഷ്യമിട്ടത്. കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിന് ഇറാന്‍ തിരിച്ചടി നല്‍കിയത് ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിലാണ്. ഇവിടെ നിന്നാണ് ഇറാനിലേക്ക് അമേരിക്ക മിസൈല്‍ തൊടുത്തുവിടുന്നത്.

വിജയ് മാസ് എന്‍ട്രി; കേരളത്തില്‍ അതിവേഗ കരുനീക്കം, എന്‍സിപി 5 ജില്ലാ കമ്മിറ്റികള്‍ ടിവികെയിലേക്ക്
വിജയ് മാസ് എന്‍ട്രി; കേരളത്തില്‍ അതിവേഗ കരുനീക്കം, എന്‍സിപി 5 ജില്ലാ കമ്മിറ്റികള്‍ ടിവികെയിലേക്ക്

ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ സേനാ കേന്ദ്രത്തില്‍ കനത്ത നാശനഷ്ടമുണ്ടായി എന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു എ-10 തണ്ടര്‍ബോള്‍ട്ട് യുദ്ധവിമാനവും എട്ട് എഫ്-15 വിമാനങ്ങളും കേടായി. ഇവ പഴയ പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതിന് ഇനി വലിയ തുക ചെലവഴിക്കേണ്ടി വരും. ജോര്‍ദാനിലെ മുവഫഖ് സാല്‍ത്തി എയര്‍ ബേസിലാണ് ഇറാന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. ജോര്‍ദാന്‍ ക്യാമ്പില്‍ ഇത്രയും കനത്ത നാശം ആദ്യമാണ്.

iran strike in us army base in jordan

കഴിഞ്ഞ ദിവസം അമേരിക്കയുടെ മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇറാന്റെ അഞ്ച് എണ്ണ കപ്പലുകള്‍ അമേരിക്ക ആക്രമിക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയ എട്ട് കപ്പലുകള്‍ ഇറാന്‍ സൈന്യം ആക്രമിച്ചു. അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ജോര്‍ദാനിലെ സേനാ താവളത്തില്‍ ഇറാന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്.

സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി
സ്വര്‍ണവില കുത്തനെ കൂടി; രൂപയുടെ വിനിമയ മൂല്യം തകരുന്നു, സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡ് മാറി

ജോര്‍ദാനിലെ പാട്രിയറ്റ് മിസൈലുകള്‍ ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ സജ്ജമായിരുന്നു. ഇറാന്റെ 18 മിസൈലുകള്‍ പ്രതിരോധിച്ചു എന്ന് ജോര്‍ദാന്‍ അറിയിച്ചു. രണ്ടെണ്ണം ആളില്ലാത്ത പ്രദേശത്ത് വീണുവെന്നും ജോര്‍ദാന്‍ പറയുന്നു. അതിനിടെയാണ് ജോര്‍ദാനിലെ ക്യാമ്പില്‍ നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ അമേരിക്കയും ഇറാനും തമ്മില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയുണ്ടാക്കിയിരുന്നു. ഇത് പാതിവഴിയില്‍ എത്തിയ വേളയില്‍ പരസ്പരം വീണ്ടും ഏറ്റുമുട്ടിയതോടെ ധാരണ പൊളിഞ്ഞു. ധാരണ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായാല്‍ യുദ്ധം അവസാനിപ്പിക്കും എന്നാണ് ഇറാന്റെ വിപ്ലവ സേന നല്‍കിയിരിക്കുന്ന ഓഫര്‍. നേരത്തെ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് ഖത്തറും പാകിസ്താനും മുഖേന അമേരിക്ക ഇറാനെ അറിയിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

ലബ്‌നാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറണം, യമന് എതിരായ ഉപരോധം അവസാനിപ്പിക്കണം, ഇറാന്റെ തടഞ്ഞുവച്ച 2400 കോടി ഡോളര്‍ തിരിച്ചുതരണം, ഭാവിയില്‍ ആക്രമണം നടത്തരുത് തുടങ്ങി ഒരുപിടി നിബന്ധനകളാണ് നേരത്തെ അമേരിക്കയും ഇറാനും ഒപ്പുവച്ച ധാരണാപത്രത്തില്‍ ഉണ്ടായിരുന്നത്. അതേസമയം, യുദ്ധത്തിനെതിരെ അമേരിക്കയിലും പ്രതിഷേധമുണ്ട്.

ഡീസല്‍ 23 രൂപ വര്‍ധിപ്പിക്കുമോ? പെട്രോള്‍ 5 രൂപ നഷ്ടത്തില്‍, ഇറാന്‍, സൗദി അറേബ്യ യുദ്ധം തിരിച്ചടിക്കുന്നു
ഡീസല്‍ 23 രൂപ വര്‍ധിപ്പിക്കുമോ? പെട്രോള്‍ 5 രൂപ നഷ്ടത്തില്‍, ഇറാന്‍, സൗദി അറേബ്യ യുദ്ധം തിരിച്ചടിക്കുന്നു

അമേരിക്ക ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാം എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ പറയുന്നത്. മാത്രമല്ല, റിപബ്ലിക്കന്‍ പാര്‍ട്ടി മികച്ച വിജയം നേടിയാല്‍ അമേരിക്കക്കാര്‍ക്ക് 5000 ഡോളര്‍ വീതം നല്‍കുമെന്നും ട്രംപ് പറയുന്നു. അതേസമയം, യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില ഉയരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ജോലി സാധ്യതകള്‍ കുറയുകയും ചെയ്യുന്നതില്‍ അമേരിക്കയിലും അമര്‍ഷം ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+