ഇറാന്‍ ഓഫര്‍ മുന്നോട്ടുവച്ചു; മറ്റൊരു വാഗ്ദാനവുമായി ഇസ്രായേല്‍, സൗദി അറേബ്യ എന്തു ചെയ്യും?

സൗദി അറേബ്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹോര്‍മുസ് അടച്ചതു കാരണം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതിനിടെയാണ് യമനിലെ ഹൂതികളുടെ ആക്രമണം. ഹൂതികള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ തീരുമാനിച്ച സൗദി അറേബ്യ, അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഹൂതികളുമായി ഒമാനില്‍ വച്ച് ചര്‍ച്ച നടത്തി രമ്യതയിലെത്തിയിരിക്കുകയാണ് അമേരിക്ക.

ഈ വേളയിലാണ് ഇസ്രായേല്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ഹൂതികള്‍ക്കെതിരെ സൈനികമായി സഹായിക്കാമെന്നാണ് സൗദി അറേബ്യയോട് ഇസ്രായേല്‍ പറഞ്ഞതത്രെ. എന്നാല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേലിന്റെ വാഗ്ദാനം തള്ളി എന്ന് ഇസ്രായേലി മാധ്യമമായ ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ഇറാന്‍ സൗദി അറേബ്യയ്ക്ക് മുമ്പില്‍ മറ്റൊരു വാ്ഗ്ദാനം വച്ചു...

iran offer to mediate saudi houthi tension

സൗദി അറേബ്യയും യമനും തമ്മില്‍ സംഘര്‍ഷം ഉണ്ടാകരുത് എന്നും നിലവിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്നുമാണ് ഇറാന്‍ മുന്നോട്ട് വച്ച വാഗ്ദാനം. യമനിലെ ഹൂതികളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന രാജ്യമാണ് ഇറാന്‍. ഹൂതികള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ് എന്ന് നേരത്തെ അമേരിക്കയും സൗദി അറേബ്യയും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ടെലിഫോണില്‍ സംസാരിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടത്. സൈനിക നീക്കം പരിഹാരമാകില്ലെന്നും സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരായ യുദ്ധം തുടങ്ങിയതിന്റെ ഫലം പശ്ചിമേഷ്യ അനുഭവിക്കുന്നുണ്ട്. മറ്റൊരു സംഘര്‍ഷം കൂടി മേഖലയ്ക്ക് താങ്ങില്ല എന്ന് ഇറാന്‍ അഭിപ്രായപ്പെടുന്നു. സൈനികമായി നീങ്ങുന്നത് പ്രതിസന്ധി ഇരട്ടിയാക്കുമെന്നും ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സഹായിക്കാമെന്നും ഇറാന്‍ സൗദിയെ അറിയിച്ചു. എന്നാല്‍ ഇതില്‍ സൗദി അറേബ്യ എന്തു നിലപാടാണ് എടുത്തത് എന്ന് വ്യക്തമല്ല.

ഇസ്രായേലിന്റെ നിര്‍ദേശം സൗദി അറേബ്യ തള്ളിയെന്ന് ഹാരറ്റ്‌സ് വാര്‍ത്തയില്‍ പറയുന്നുണ്ട്. സൗദി അറേബ്യയിലെ ജനങ്ങള്‍ ഭരണകൂടത്തിന് എതിരാകുമോ എന്ന ആശങ്കയാണ് ഇതിന് കാരണമെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ ഇറാന്റെ വാഗ്ദാനത്തില്‍ സൗദി നിലപാട് എടുത്തിട്ടില്ല. സൗദി സൈന്യം യമനില്‍ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഹൂതികള്‍ സൗദിയിലും ആക്രമണം നടത്തുന്നു. റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma