ഇറാന്‍ സീക്രട്ട് ഡോളര്‍ ഇടപാട്; യുഎഇയിലെ മിസ്ര്‍ ബാങ്ക് കുരുക്കില്‍, മൂന്ന് രാജ്യങ്ങളില്‍ അന്വേഷണം

ഇറാനെതിരെ അമേരിക്ക സാമ്പത്തിക നടപടികള്‍ കടുപ്പിക്കുകയാണ്. ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങളെയും രാജ്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് യുഎസ്. യുഎഇയിലെ ഒരു ബാങ്ക് ഇത്തരം ഇടപാട് നടത്തി എന്നാണ് പുതിയ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ മൂന്ന് രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി.

പെന്‍ഷന്‍ അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര
പെന്‍ഷന്‍ അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര

ഈജിപ്തിന്റെ ബാങ്ക് മിസ്ര്‍ ആണ് അന്വേഷണം നേരിടുന്നത്. ഈ ബാങ്കിന്റെ അഞ്ച് ശാഖകള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ബ്രാഞ്ചുകള്‍ വഴി ഇറാനുമായി ഡോളര്‍ ഇടപാടുകള്‍ നടന്നു എന്നാണ് അമേരിക്കയുടെ ആരോപണം. വിഷയത്തില്‍ അമേരിക്കയുടെ സാമ്പത്തിക കാര്യ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം തുടരുന്നുണ്ട്.

iran link with bank in uae

മിസ്ര്‍ ബാങ്കിന്റെ യുഎഇയിലെ ശാഖകള്‍ ഡോളര്‍ ഇടപാട് നടത്തുന്നത് തടഞ്ഞിരിക്കുകയാണ് യുഎസ് ട്രഷറി. ഇതോടെ യുഎഇയിലും ബാങ്കിന്റെ ഇടപാടുകള്‍ അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ നിയമം പാലിച്ചു കൊണ്ടുവേണം പ്രവര്‍ത്തിക്കാന്‍ എന്നു യുഎഇ കേന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചോ എന്ന് പരിശോധിക്കുന്നുണ്ടെന്നും യുഎഇ കേന്ദ്ര ബാങ്ക് അറിയിച്ചു.

തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി
തുര്‍ക്കി പറയുന്നു, ഇന്ത്യ തന്നെ ശരണം; റഷ്യ നിലപാട് മാറ്റിയപ്പോള്‍ ഡീസലിന് ഇന്ത്യയെ ആശ്രയിച്ച് തുര്‍ക്കി

അമേരിക്കക്കും യുഎഇക്കും പുറമെ ഈജിപ്തിലും ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. ഇറാനുമായി വ്യാപാര ബന്ധം നിര്‍ത്തിവെക്കാനും സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇ തീരുമാനിച്ചിരുന്നു. ഇറാന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു ഈ തീരുമാനം. കാരണം, ഇറാന്റെ പ്രധാന ഇടപാടുകള്‍ യുഎഇ വഴിയാണ്.

സൈനിക നടപടിയില്‍ ഇറാനെ പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് അമേരിക്ക മനസിലാക്കുന്നു. തുടര്‍ന്നാണ് സാമ്പത്തിക യുദ്ധം ശക്തമാക്കിയത്. നേരത്തെ ഇറാനെതിരെ മാത്രമായിരുന്നു അമേരിക്കയുടെ ഉപരോധം. ഇപ്പോള്‍ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് യുഎഇ ഇറാനുമായുള്ള എല്ലാ ഇടപാടും നിര്‍ത്തിവച്ചത്.

യുദ്ധം തുടങ്ങിയ ശേഷം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് ഇറാന്‍. വ്യാപാരം 35 ശതമാനം കുറഞ്ഞു. എണ്ണ ഇടപാട് നടത്താന്‍ സാധിക്കാതെയായി. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലും അമേരിക്കക്ക് മുമ്പില്‍ മുട്ടുമടക്കില്ല എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഡോളര്‍ ഒഴിവാക്കിയും സാമ്പത്തിക രംഗം ശക്തമാക്കണമെന്ന് പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇ നിര്‍ദേശിച്ചു.

സ്വര്‍ണം ഗ്രാം വില 5985 രൂപ മാത്രം; പവന് 47880 രൂപയും, ഇത്രയും കുറഞ്ഞ നിരക്കില്‍ എങ്ങനെ വാങ്ങാം
സ്വര്‍ണം ഗ്രാം വില 5985 രൂപ മാത്രം; പവന് 47880 രൂപയും, ഇത്രയും കുറഞ്ഞ നിരക്കില്‍ എങ്ങനെ വാങ്ങാം

അയല്‍രാജ്യങ്ങളുമായി സഹകരിച്ചു പോകണം എന്നാണ് തങ്ങളുടെ നിലപാട് എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. എല്ലാ അയല്‍രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ അമേരിക്കയുമായി യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വ്യക്തമാക്കി. അമേരിക്കയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇറാന്‍ അറിയിച്ചു. വീണ്ടും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഖത്തര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+