ഖത്തര്‍ ഇനിയെങ്കിലും നടപടി എടുക്കണം; പൈലറ്റുമാരെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് ഇറാന്‍

ഖത്തറിന് മുന്നില്‍ പുതിയ ആവശ്യവുമായി ഇറാന്‍. തങ്ങളുടെ മൂന്ന് പൈലറ്റുമാരുടെ ആരോഗ്യനില വഷളായിട്ടുണ്ടെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഖത്തറില്‍ തടവിലാക്കപ്പെട്ട തങ്ങളുടെ പൈലറ്റുമാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് അയക്കണം എന്ന് റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയോടും ഇറാന്‍ ആവശ്യപ്പെട്ടു.

ഇറാന്‍ പറയുന്നത് തങ്ങളുടെ മൂന്ന് പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിക്കുന്നു. ഇറാനെ ഇക്കാര്യത്തില്‍ തിരച്ചില്‍ നടത്താന്‍ ഖത്തര്‍ ക്ഷണിച്ചിരുന്നു. ഒരു പൈലറ്റ് ഖത്തറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും മൂന്നു പൈലറ്റുമാരെ തടവിലാക്കി എന്നുമാണ് ഇറാന്‍ പറയുന്നത്. ആരും തടവില്‍ ഇല്ലെന്ന് ഖത്തര്‍ പറയുന്നു.

iran urge qatar pilots shift to hospital

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയ പിന്നാലെയാണ് ഇറാന്‍ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തങ്ങളുടെ പൈലറ്റുമാരെ ഖത്തര്‍ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില മോശമായിട്ടുണ്ട്. മൂന്നു പേരെയും ഇറാനിലെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഇറാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു.

കാണാതായ സൈനികരെ കണ്ടെത്തുന്നതിന് ഇറാന്‍ സൈന്യത്തിലുള്ള സമിതിയുടെ കമാന്റര്‍ മുഹമ്മദ് ബാഖിര്‍സാദിയാണ് പുതിയ ആവശ്യം ഉന്നയിച്ചത് എന്ന് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തറിലെ അമേരിക്കന്‍ കേന്ദ്രം ആക്രമിക്കാന്‍ എത്തിയ ഇറാന്റെ യുദ്ധവിമാനത്തിലെ നാല് പൈലറ്റുമാരാണ് ദുരൂഹ സാചര്യത്തില്‍ കാണാതായത്.

രണ്ട് വിമാനങ്ങളാണ് ഇറാനില്‍ നിന്ന് എത്തിയത്. ആവര്‍ത്തിച്ചുള്ള നിര്‍ദേശം അനുസരിക്കാതിരുന്നതോടെ ഖത്തര്‍ സൈന്യം വിമാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതോടെ വിമാനം തകര്‍ന്നു. തിരച്ചിലില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുകയും ഇത് ഇറാന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റുള്ളവരെ കുറിച്ച് അറിയില്ലെന്ന് ഖത്തര്‍ പറയുന്നു. ഖത്തര്‍ തടവിലാക്കിയിരിക്കുകയാണ് എന്ന് ഇറാനും പറയുന്നു.

പൈലറ്റുമാരെ കാണാന്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണം എന്നും ബാഖിര്‍സാദി ആവശ്യപ്പെട്ടു. ജലമേഖലയിലാണ് പൈലറ്റുമാര്‍ വീണത്. ഇറാനില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ ഖത്തര്‍ തിരച്ചിലിന് വേണ്ടി കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. ഈ നടപടി സ്വാഗതാര്‍ഹമാണ് എന്ന് ബാഖിര്‍സാദി പറഞ്ഞു. ആവശ്യമെങ്കില്‍ വിദഗ്ധ സംഘത്തിന്റെ സഹായം ഇറാനില്‍ നിന്നുള്ള സംഘത്തിന് ഖത്തര്‍ അനുവദിക്കണം എന്നും ബാഖിര്‍സാദി ആവശ്യപ്പെട്ടു.

കടലില്‍ വീണ പൈലറ്റുമാരെ കണ്ടെത്തണം എന്ന് തങ്ങള്‍ നേരത്തെ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കണം എന്നും അഭ്യര്‍ഥിച്ചു. ഇറാനില്‍ നിന്നുള്ള സംഘത്തിന് പ്രവേശന അനുമതി ഖത്തര്‍ നല്‍കിയിരുന്നില്ലെന്നും ഇറാന്‍ പറയുന്നു. എന്നാല്‍ ഇറാനില്‍ നിന്നുള്ള വിദഗ്ധരെ തിരിച്ചിലിന് വേണ്ടി ക്ഷണിച്ചിരുന്നു എന്നും ഇറാന്‍ പ്രതികരിച്ചിരുന്നില്ലെന്നുമാണ് ഖത്തര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+