ഇറാന്റെ യുഎഇ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് മോദി
ന്യൂഡല്‍ഹി: യുഎഇയിലെ ഇറാന് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച മോദി ഇന്ത്യന്‍ സമൂഹത്തിന് സുരക്ഷയൊരുക്കിയതില്‍ നന്ദി രേഖപ്പെടുത്തി. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഇന്ത്യ എല്ലായ്പ്പോഴും പിന്തുണക്കും എന്നും മോദി പറഞ്ഞു.
'യുഎഇ പ്രസിഡന്റ് എന്റെ സഹോദരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ ആക്രമണങ്ങളിലെ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ ദുഷ്കരമായ സമയങ്ങളില്‍ ഇന്ത്യ യുഎഇയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ പരിപാലിച്ചതിന് അദ്ദേഹത്തിന് നന്ദി,' അദ്ദേഹം എക്സില്‍ എഴുതി.

കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലുടനീളമുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ഒരു ഇന്ത്യന്‍ പൗരന് ഉള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. പരിക്കേറ്റ ഇന്ത്യക്കാരന്റെ വിവരങ്ങള്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
'ഇന്ത്യന്‍ പൗരന് അപകടനില തരണം ചെയ്തിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്', ഇന്ത്യന്‍ എംബസി അറിയിച്ചു. മരിച്ച മൂന്ന് പേര് പാകിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഇറാന്റെ ആക്രമണങ്ങളെ ചെറുത്തതായും യുഎഇ വ്യക്തമാക്കി.
ഇറാന് തൊടുത്ത 165 ബാലിസ്റ്റിക് മിസൈലുകളില്‍ 152 എണ്ണം നശിപ്പിച്ചതായും 541 ഇറാനിയന്‍ ഡ്രോണുകളില്‍ 506 എണ്ണം വെടിവച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോണ്‍സുലേറ്റും തങ്ങളുടെ ഉദ്യോഗസ്ഥരോട് നിലവിലെ സ്ഥലത്ത് അഭയം തേടുന്നത് തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന് പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഇറാന് ആക്രമണം നടത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ഖത്തറിലെ മലയാളി പ്രവാസിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
-
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
മൊജ്തബ ഖാംനഇ എവിടെ? അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്; പുതിയ വീഡിയോ പുറത്തുവിട്ടു -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
യുഎസ് ഉപരോധത്തില്‍ ഇളവ്; ഇറാനിയന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications