Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്‍, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്

പാകിസ്താനില്‍ നടന്ന ചര്‍ച്ച പൊളിഞ്ഞ പിന്നാലെ വ്യത്യസ്തമായ പ്രതികരണവുമായി ഇറാനും അമേരിക്കയും. അമേരിക്ക നേരിടാന്‍ പോകുന്ന സാമ്പത്തിക വെല്ലുവിളിയാണ് ഇറാന്‍ ചൂണ്ടിക്കാട്ടിയത്. വിലക്കയറ്റവും പശ്ചിമേഷ്യന്‍ യുദ്ധവും സൂചിപ്പിക്കുകയാണ് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഖാലിബഫ്. എന്നാല്‍ രോഗം ഭേദമാക്കാന്‍ വരുന്ന ക്രിസ്തുവിന്റെ എഐ ചിത്രം പങ്കുവച്ചായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

ഇറാനുമായുള്ള യുദ്ധം അമേരിക്കയും ഇസ്രായേലും ആരംഭിച്ചത് മുതല്‍ ലോകം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും ദൗര്‍ലഭ്യതയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും ഊര്‍ജ പ്രതിസന്ധിയുമെല്ലാം എല്ലാ രാജ്യങ്ങളും അനുഭവിക്കുകയാണ്. അതിന് പുറമെയാണ് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത്. എന്നിട്ടും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ പോര്‍ക്കളത്തിലുള്ളവര്‍ തയ്യാറായിട്ടില്ല.

iran speaker us president

40 ദിവസത്തോളം നീണ്ട യുദ്ധത്തിന് ശേഷമാണ് രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും പാകിസ്താനില്‍ ചര്‍ച്ച തീരുമാനിച്ചതും. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സംഘവും ഇറാന്‍ സ്പീക്കര്‍ ഗാലിബഫും സംഘവും ഇസ്ലാമാബാദിലെത്തി ഏതാനും മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കാളിയായി. എന്നാല്‍ കരാറിലെത്താന്‍ സാധിച്ചില്ല. ചര്‍ച്ച പൊളിയുകയും ചെയ്തു.

തൊട്ടുപിന്നാലെ ഇറാനെതിരെ നടപടി കടുപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടന്നുപോകില്ലെന്നും ട്രംപ് പറഞ്ഞു. സമ്പൂര്‍ണ ഉപരോധം തിങ്കളാഴ്ച മുതല്‍ തുടങ്ങാനാണ് അമേരിക്കയുടെ തീരുമാനം. തുടര്‍ന്നാണ് ഇറാന്റെ സ്പീക്കര്‍ ചില കണക്കുകള്‍ ചൂണ്ടിക്കാട്ടി എക്‌സില്‍ പോസ്റ്റിട്ടത്.

മധുരമുള്ള ഓര്‍മയാകുമെന്ന് ഇറാന്‍

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെയും വൈറ്റ് ഹൗസിന് ചുറ്റുമുള്ളതുമായ സ്ഥലങ്ങളിലെ ഇന്ധന വില സൂചിപ്പിക്കുന്ന ഗൂഗിള്‍ മാപ്പ് ചിത്രമാണ് ഗാലിബഫ് പോസ്റ്റ് ചെയ്തത്. ഏകദേശം നാല് മുതല്‍ അഞ്ച് ഡോളറിന് ഇടയിലാണ് ഇവിടെയുള്ള വാതകത്തിന്റെ വില. വൈകാതെ ഈ തുക മധുരമുള്ള ഓര്‍മയായി മാറുമെന്നും വില കുത്തനെ കുതിക്കാന്‍ പോകുന്നു എന്നുമാണ് ഗാലിബ് സൂചിപ്പിച്ചത്. ഇതോടൊപ്പം ΔO_BSOH > 0 ⇒ f(f(O)) > f(O) എന്ന സ്യൂഡോ മാത്തമാറ്റിക്കല് ഇക്വേഷനും അദ്ദേഹം പങ്കുവച്ചു. ഇതുമായി ബന്ധപ്പട്ട രസകരമായ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അമേരിക്ക ഉപരോധം ചുമത്തിയാല്‍ ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അളവ് കുറയും. വിതരണം കുറഞ്ഞാല്‍ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങും. വില കൂടിയാല്‍ ജനങ്ങളിലും നിക്ഷേപകരിലും ആശങ്ക പരക്കും. ഇക്കാര്യമാണ് ഇറാന്റെ സ്പീക്കര്‍ കണക്കുകളില്‍ സൂചിപ്പിക്കുന്നത്. സാധാരണ ജനജീവിതത്തെ കൂടുതല്‍ മോശമായി ബാധിക്കുന്നതാണ് അമേരിക്കയുടെ നീക്കങ്ങള്‍.

ആയിരക്കണക്കിന് ആളുകളാണ് ഇറാന്‍ സ്പീക്കറുടെ പോസ്റ്റിനോട് നിമിഷങ്ങള്‍ക്കകം പ്രതികരിച്ചത്. അതേസമയം, അസുഖബാധിതനെ ചികില്‍സിക്കാന്‍ എത്തുന്ന ക്രിസ്തുവിന്റെ എഐ ചിത്രമാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. യേശു ആയി വരുന്ന രീതിയില്‍ ട്രംപിനെ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇറാനെതിരായ അമേരിക്കന്‍ യുദ്ധത്തെ പോപ്പ് ലിയോ പിതിനാലാമന്‍ രൂക്ഷമായി വിമര്‍ശിച്ച ഘട്ടത്തില്‍ കൂടിയാണ് ട്രംപ് എഐ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+