അമേരിക്ക പെട്ടു; ഇറാന്‍ ചെറിയ മീനല്ല, ആയുധം തീരുന്നു, പതിയെ എല്ലാം അവസാനിപ്പിക്കാന്‍ ശ്രമം
ഇറാനെ ഒതുക്കാന്‍ മണിക്കൂറുകള്‍ മതി എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം തുടങ്ങുന്നതിന് മുമ്പ് പറഞ്ഞത്. ഇറാന്റെ എല്ലാ തന്ത്ര പ്രധാന കേന്ദ്രങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് മാസം തികയുമ്പോഴും ഇറാനെതിരെ കാര്യമായ നേട്ടം കൊയ്യാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല.
മാത്രമല്ല, ഇറാന്റെ സൈനിക ശേഷിയില്‍ ഒരു കുറവും സംഭവിച്ചിട്ടുമില്ല. അമേരിക്ക ആക്രമിക്കുന്നതിന് തത്തുല്യമായ തിരിച്ചടി ഇറാന്‍ നല്‍കി. ഇനി ആക്രമിച്ചാല്‍ തിരിച്ചടി തുടരുമെന്നും ഇറാന്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും അമേരിക്കന്‍ സൈന്യം ഇറാനെ ആക്രമിച്ചില്ല. തുടര്‍ച്ചയായ 12 ദിവസം രാത്രി ആക്രമണം നടത്തിയ അമേരിക്ക എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ആയുധങ്ങള്‍ തീരുകയാണെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രംപുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ വിന്യസിച്ച യുഎസ് സൈനികര്‍ നേരിടുന്ന വെല്ലുവിളി അദ്ദേഹത്തെ ധരിപ്പിച്ചു. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലെ പ്രതിരോധ മിസൈലുകള്‍ തീര്‍ന്നിട്ടുണ്ട്. ഇനിയും യുദ്ധം തുടര്‍ന്നാല്‍ ഇറാന്റെ മിസൈലുകള്‍ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമെന്ന് ഉദ്യോഗസ്ഥര്‍ ട്രംപിനോട് പറഞ്ഞു എന്നാണ് പുതിയ വാര്‍ത്ത.
വെള്ളിയാഴ്ചയാണ് ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളും ഉന്നത ഉപദേശകരും യോഗം ചേര്‍ന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ശേഷി നശിക്കുന്നതായിരുന്നു മുഖ്യ ചര്‍ച്ച. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവര്‍ ട്രംപിനെ നിലവിലെ പ്രതിസന്ധി അറിയിച്ചെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.
യുദ്ധ വ്യാപനത്തില്‍ ജിസിസി രാജ്യങ്ങള്‍ക്കും ആശങ്ക
ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ സൈന്യം ഇറാനെതിരായ ആക്രമണം അവസാനിപ്പിച്ചത്. ട്രംപ് താക്കീതിന്റെ സ്വരത്തില്‍ സംസാരിക്കുന്നുണ്ടെങ്കിലും പിന്നീട് ആക്രമണം നടന്നിട്ടില്ല. ഈ വേളയില്‍ ഇറാന്‍ ആക്രമിക്കുമോ എന്ന ആശങ്ക അമേരിക്കക്കുണ്ട്. ഇറാന്റെ നീക്കം അമേരിക്ക നിരീക്ഷിച്ചുവരികയാണ്.
യമനിലേക്കും യുദ്ധം വ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജിസിസി രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടത്രെ. വിഷയം പെന്റഗണ്‍ വൃത്തങ്ങള്‍ ചര്‍ച്ച ചെയ്തു. ജിസിസി രാജ്യങ്ങളിലെ അതൃപ്തിയും സാമ്പത്തിക ഞെരുക്കവും ഇന്ധന വില കയറുന്നതും അഭയാര്‍ഥി സാധ്യതയുമെല്ലാം ചര്‍ച്ചയായി എന്നാണ് വിവരം. യുദ്ധം തുടരുന്നതിന് സാധിക്കുമെങ്കിലും പ്രത്യാഘാതം കനത്തതാകുമെന്നാണ് അമേരിക്കന്‍ സൈന്യം കാണുന്ന വെല്ലുവിളി.
ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് താവളങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ സംവിധാനം തകരാറിലായതോടെ ഇറാന്റെ മിസൈലുകള്‍ ലക്ഷ്യം കാണുകയാണ്. ഇതെല്ലാം അമേരിക്കയെ ആശങ്കയിലാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഒരുഭാഗത്ത് ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ വീണ്ടും പുരോഗമിക്കുകയാണ്.


Click it and Unblock the Notifications