Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ സമ്മതം മൂളി; ഇന്ത്യയ്ക്ക് ശ്വാസം നേരെവീണു, തുര്‍ക്കിക്ക് പകരം ഒമാന്‍, ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. തുര്‍ക്കി വേദിയാക്കാന്‍ ആദ്യം നീക്കം നടന്നെങ്കിലും അവസാനം ഒമാന്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വക്കോളം എത്തി നില്‍ക്കെയാണ് ചര്‍ച്ച നടത്തുന്നത് എന്നതും എടുത്തു പറയണം. ഇതോടെ ക്രൂഡ് ഓയില്‍ വിപണിയില്‍ പൊടുന്നനെ വിലകള്‍ ഏറിക്കുറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കില്ലെന്നും സമാധാന ശ്രമങ്ങള്‍ പൊളിഞ്ഞെന്നും വാര്‍ത്ത വന്നതോടെ ബുധനാഴ്ച ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശങ്ക ഇരട്ടിയാക്കുന്നതായിരുന്നു ഈ മാറ്റം. എന്നാല്‍ വ്യാഴാഴ്ച ചിത്രം മാറി. ഇറാനും അമേരിക്കയും ഒമാന്‍ വേദിയാക്കി ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചു.

iran us talk how relate india

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ സഖ്യത്തില്‍ നാലാമത്തെ പ്രധാന ശക്തിയാണ് ഇറാന്‍. ഇറാനുമായി അമേരിക്ക കൊമ്പുകോര്‍ക്കുമ്പോള്‍ വിവിധങ്ങളായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. മാത്രമല്ല, ലോകത്തെ അഞ്ചിലൊന്ന് കടല്‍ ചരക്ക് കടത്ത് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് പാത ഇറാന്‍ അടയ്ക്കാനുള്ള സാധ്യതയുമുണ്ട്.

ഇറാനെ ആക്രമിക്കരുത് എന്ന് ജിസിസി രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആകാശ പാത ഇറാനെ ആക്രമിക്കാന്‍ ഉപയോഗിക്കരുത് എന്ന് സൗദി അറേബ്യ അമേരിക്കയോട് പറയുകയും ചെയ്തു. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കുന്നത് ജിസിസി രാജ്യങ്ങളിലെ യുഎസ് താവളങ്ങളില്‍ ആയിരിക്കും. അത് യുദ്ധം വ്യാപിക്കാന്‍ കാരണമാകുകയും ചെയ്യും.

സമ്പൂര്‍ണ ആശ്വാസം ആയിട്ടില്ല

ഇതെല്ലാം മനസിലാക്കിയാണ് അമേരിക്കയും ഇറാനും ചര്‍ച്ചയിലൂടെ പരിഹാരം കാണണം എന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. യുഎഇ ഉള്‍പ്പെടെ സമ്മര്‍ദ്ദം ശക്തമാക്കിയതോെടയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് സമ്മതം മൂളിയത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കുമെന്ന സൂചന ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധി പൂര്‍ണമായും നീങ്ങി എന്ന് പറയാറായിട്ടില്ല.

ചര്‍ച്ച നടക്കില്ല എന്ന വിവരം വന്നതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുകയറിയിരുന്നു. എന്നാല്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് രണ്ട് ശതമാനം വില കുറഞ്ഞ് 68 ഡോളറിലെത്തി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 63 ഡോളറിലേക്കും താഴ്ന്നു. വെള്ളിയാഴ്ചത്തെ ചര്‍ച്ചയാണ് ഇനി നിര്‍ണായകം. ആണവ പദ്ധതി, യുറേനിയം സമ്പുഷ്ടീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഇറാന്‍ പറയുന്നു. മിസൈല്‍ വിഷയവും വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ചര്‍ച്ച നടക്കുന്നതില്‍ ഇന്ത്യയ്ക്ക് മൂന്ന് ആശ്വാസമാണുള്ളത്. ക്രൂഡ് ഓയില്‍ വില താഴ്ന്നു എന്നതാണ് ഇന്ത്യയ്ക്ക് ആദ്യത്തെ ആശ്വാസം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരത്തിന് തല്‍ക്കാലം തടസമില്ല എന്നതും ആശ്വാസമാണ്. ജിസിസി രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്ന അവസ്ഥ പ്രവാസി ഇന്ത്യക്കാര്‍ കൂട്ടത്തോടെ മടങ്ങേണ്ട അവസ്ഥയില്‍ എത്തിക്കുന്ന ഭീതിതമായ സാഹചര്യമാണ്. ഈ ആശങ്കകളെല്ലാം തല്‍ക്കാലം ഒഴിവായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+