Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക വഴങ്ങുന്നു; ഇറാന്‍ വിട്ടുവീഴ്ച്ചയ്ക്ക്, ഹോര്‍മുസ് തുറക്കാന്‍ ധാരണ, ഉപരോധം പിന്‍വലിക്കും

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ ധാരണയ്ക്ക് വഴി തെളിയുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി എന്ന് റിപ്പോര്‍ട്ടുകള്‍. ഇറാനോട് ചേര്‍ന്ന പ്രേേദശങ്ങളില്‍ നിന്ന് യുഎസ് സൈനികരെയും നാവിക സേനയെയും പിന്‍വലിക്കും. പകരം ഹോര്‍മുസ് പാത തുറക്കാന്‍ ഇറാന്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.

സ്വര്‍ണം ഇടിഞ്ഞു വീഴുന്നു; സ്വര്‍ണവില വൈകീട്ട് വന്‍ താഴ്ചയില്‍, പുതിയ പവന്‍, ഗ്രാം വില അറിയാം
സ്വര്‍ണം ഇടിഞ്ഞു വീഴുന്നു; സ്വര്‍ണവില വൈകീട്ട് വന്‍ താഴ്ചയില്‍, പുതിയ പവന്‍, ഗ്രാം വില അറിയാം

ഹോര്‍മുസ് തുറക്കാനും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് നീങ്ങാനും ഇറാന്‍ സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കും. ഇറാനോട് ചേര്‍ന്ന മേഖലയില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുകയും ചെയ്യും. ഇതാണ് നിലവില്‍ ധാരണയാകുന്നതെന്ന് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

iran us agree

ഇറാനും ഒമാനും ചേര്‍ന്നായിരിക്കും ഹോര്‍മുസ് പാത നിയന്ത്രിക്കുക എന്നും ധാരണയായത്രെ. അതേസമയം, സൈനിക കപ്പലുകള്‍ക്കോ ബോട്ടുകള്‍ക്കോ ഇതുവഴി യാത്ര സാധ്യമാകില്ല. പ്രാഥമിക ധാരണയിലാണ് ഇക്കാര്യങ്ങള്‍. അന്തിമ കരാര്‍ 60 ദിവസത്തിനകം തയ്യാറാക്കാനാണ് ആലോചന. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രമേയമായി കരാര്‍ അംഗീകരിക്കുമെന്നും പറയപ്പെടുന്നു. വ്യക്തമായ ധാരണ ഉണ്ടാക്കിയാല്‍ മാത്രമേ യുദ്ധമുഖത്ത് നിന്ന് പിന്മാറൂ എന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ പണം അമേരിക്ക മരവിപ്പിച്ചിട്ടുണ്ട്. ഏകദേശം 2400 കോടി ഡോളര്‍ വരുമിത്. ഇറാന്‍ എണ്ണയും വാതകവും വില്‍പ്പന നടത്തിയ വകയില്‍ വിവിധ രാജ്യങ്ങള്‍ ഇറാന് നല്‍കാനുള്ള തുകയാണ് കൂടുതലും. അമേരിക്ക ഇടപെട്ട് ഇത് തടയുകയായിരുന്നു. അമേരിക്കന്‍ ഉപരോധം ഉള്ളതിനാല്‍ മിക്ക രാജ്യങ്ങളും ഇറാന് പണം നല്‍കാനും തയ്യാറായില്ല. ഇത് തിരിച്ചുകിട്ടണം എന്നതായിരുന്നു ഇറാന്റെ ഒരു പ്രധാന ആവശ്യം.

മറ്റൊന്ന് ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഈ രണ്ട് വിഷയത്തിലാണ് ചര്‍ച്ചകള്‍ നീണ്ടുപോകുന്നതത്രെ. ഇതിനിടെയാണ് ധാരണയായി എന്ന വാര്‍ത്തകള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത് ആശങ്ക ഇരട്ടിയാക്കിയിരുന്നു. വീണ്ടും ആക്രമണത്തിന് ശ്രമിച്ച അമേരിക്കന്‍ വിമാനങ്ങളെ ഇറാന്‍ സൈന്യം വെടിവച്ചു.

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്

പാകിസ്താന്റെ മധ്യസ്ഥതയിലാണ് അമേരിക്കയും ഇറാനും ചര്‍ച്ച നടത്തുന്നത്. അടുത്തിടെയായി ഖത്തറും ചര്‍ച്ചകളുടെ ഭാഗമാണ്. ഇറാനില്‍ ഖത്തര്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ഇറാനില്‍ നിന്നുള്ള സംഘം ഖത്തറിലുമെത്തി. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും വൈകാതെ ധാരണയുണ്ടാക്കുമെന്നും വിവരം വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇറാന്‍ മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട് ആശ്വാസകരമാകുന്നത്.

ഇറാനും അമേരിക്കയും ധാരണയിലെത്തി എന്ന വിവരം വന്ന പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 94.85 ഡോളറായിട്ടാണ് കുറഞ്ഞത്. ഏറെ നാള്‍ക്ക് ശേഷമാണ് ഈ വിലയിലേക്ക് എണ്ണ എത്തിയത്. ഇത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. ഹോര്‍മുസ് പാത തുറക്കുക കൂടി ചെയ്താല്‍ എണ്ണ കൂടുതലായി എത്താന്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+