Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ നേരിടാന്‍ വന്ന യുഎസ് സൈനികര്‍ കടലില്‍ ചാടാന്‍ ശ്രമിച്ചു; മനംമടുത്തു, എന്നു തീരും ദൗത്യം?

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കാന്‍ എത്തിയ യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ അവസ്ഥ ദയനീയം. മാസങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ് സൈനികര്‍ക്ക്. പസഫികില്‍ വിന്യസിച്ചിരുന്ന ഈ കപ്പല്‍ ഇറാനെതിരായ യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യയിലേക്ക് അയക്കുകയായിരുന്നു.

കുടുംബത്തെ കാണാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല, കര തൊടാന്‍ പറ്റുന്നില്ലെന്നതും സൈനികരുടെ വിഷമത്തിന് കാരണമാണ്. രണ്ടുതവണ കരയില്‍ ഇറങ്ങിയെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കപ്പലില്‍ പ്രാഥമിക ആവശ്യത്തിന് മതിയായ സൗകര്യമില്ലാത്തതും സൈനികരെ മനംമടുപ്പിച്ചു. തുടര്‍ന്ന് ആറ് സൈനികര്‍ കടലില്‍ ചാടാന്‍ ശ്രമിച്ചു എന്നും മിലിറ്ററി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ യുഎസ് പാര്‍ലമെന്റംഗങ്ങള്‍ ഇടപെട്ടു.

iran us tension uss abraham lincoln-

ആണവായുധം വഹിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലാണ് യുഎസ്എസ് അബ്രഹാം ലിങ്കണ്‍. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലില്‍ ഒന്നാണിത്. 5000ത്തില്‍ അധികം നാവികര്‍ ഈ കപ്പലിലുണ്ട്. ഒമ്പത് മാസമായി ഇവര്‍ കപ്പലില്‍ കഴിയുന്നു. പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ കപ്പലില്‍ ഇല്ല. ചില ടോയ്‌ലറ്റുകള്‍ പണി മുടക്കിയതും തിരിച്ചടിയായി. കപ്പലില്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 21നാണ് ഈ കപ്പല്‍ ദൗത്യം ആരംഭിച്ചത്. കാലഫോര്‍ണിയയിലെ സാന്‍ഡിഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ പസഫിക് ദൗത്യത്തിന്റെ ഭാഗമായി. ഈ ദൗത്യം ഈ വര്‍ഷം മെയ് മാസത്തില്‍ അവസാനിച്ചു എങ്കിലും ഇറാന്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ നിര്‍ദേശം കിട്ടി. തുടര്‍ന്ന് പശ്ചിമേഷ്യയില്‍ അറബി കടലിലാണുള്ളത്. ദൗത്യം എന്ന് തീരുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെട്ടു

പസഫികിലെ ഗുവാമില്‍ കഴിഞ്ഞ ഡിസംബറില്‍ സൈനികരെ ഇറങ്ങാന്‍ അനുവദിച്ചിരുന്നു. ജൂലൈയില്‍ ഒമാനിലും ഇറങ്ങാന്‍ അനുവദിച്ചു. എന്നാല്‍ കടുത്ത നിബന്ധനകളോടെയാണ് സൈനികരെ കരയില്‍ ഇറക്കിയത്. നിശ്ചിത പരിധി വിട്ട് പോകരുത് എന്നും സമയം നിശ്ചയിക്കുകയും ചെയ്തു. അതിവേഗം തിരിച്ചുകയറാന്‍ ആവശ്യപ്പെട്ടു.

കപ്പലില്‍ മതിയായ വെള്ളമില്ല, ഭക്ഷണമില്ല, ടോയ്‌ലറ്റില്ല. ഇതെല്ലാം സൈനികരുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ട്. നാളെ ഞാന്‍ എഴുന്നേല്‍ക്കില്ലെന്നാണ് തോന്നുന്നത് എന്ന് ഒരു സൈനികര്‍ ഭാര്യയ്ക്ക് സന്ദേശം അയച്ചു. കടലില്‍ ചാടി മരിച്ചാലോ എന്ന് തങ്ങളുടെ മകന്‍ ചിന്തിക്കുന്നുണ്ടെന്ന് മറ്റൊരു സൈനികന്റെ രക്ഷിതാക്കള്‍ പ്രതികരിച്ചു. ഒരു സൈനികര്‍ കടലില്‍ ചാടാന്‍ ശ്രമിക്കുന്നത് താന്‍ തടഞ്ഞുവെന്ന് മറ്റൊരു സൈനികര്‍ ഭാര്യയോട് പറഞ്ഞു എന്നും മിലിറ്ററി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ സമാനമായ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് നിഷേധിക്കുകയാണ് ചെയ്തത്. സൈനികരുടെ അവസ്ഥ എന്താണ് എന്നതില്‍ കൃത്യമായ ഉത്തരം വേണമെന്ന് ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹെഗ്‌സേതിനും നേവി സെക്രട്ടറി ഹങ് കാവോയ്ക്കും സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലുമെന്തല്‍ കത്തയച്ചു. കപ്പല്‍ എന്ന് തിരിച്ചു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+