ട്രംപിനെ വിശ്വസിച്ച ഇറാന്‍ പെട്ടു; ലാറക് ദ്വീപ് ലക്ഷ്യമിട്ടത് എന്തിന്? വിപ്ലവ സേനയുടെ നീക്കം പൊളിഞ്ഞു

ജൂലൈ 29നാണ് അമേരിക്കന്‍ സൈന്യം ഏറ്റവും ഒടുവില്‍ ഇറാനില്‍ ആക്രമണം നടത്തിയത്. പിന്നീട് വാക് പോര് തുടര്‍ന്നിരുന്നു എങ്കിലും സൈനിക നീക്കം നടന്നിരുന്നില്ല. ഇറാനെ സാമ്പത്തികമായി കുരുക്കിയിടാനുള്ള നീക്കമാണ് അമേരിക്ക പിന്നീട് നടത്തിയത്. ഇറാനുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. യുഎഇ ഇറാന്‍ ബന്ധം ഉപേക്ഷിച്ച പിന്നാലെ യുഎഇില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ബാങ്കിനെയും അമേരിക്ക തൂക്കി.

കപ്പല്‍ കത്തി, ഡ്രോണ്‍ വെടിവെച്ചിട്ടു; ജോര്‍ദാന് പിന്നാലെ യുഎഇയിലും ആക്രമണം നടത്തി ഇറാന്‍
കപ്പല്‍ കത്തി, ഡ്രോണ്‍ വെടിവെച്ചിട്ടു; ജോര്‍ദാന് പിന്നാലെ യുഎഇയിലും ആക്രമണം നടത്തി ഇറാന്‍

യുദ്ധം ശക്തമായ വേളയില്‍ പശ്ചിമേഷ്യയിലെ പല ഉദ്യോഗസ്ഥരെയും അമേരിക്ക പിന്‍വലിച്ചിരുന്നു. എന്നാല്‍ അടുത്തിടെ പലരും തിരിച്ചെത്തി. അമേരിക്കയുടെ മിക്ക എംബസികളും പഴയ പോലെ സജീവമാകുകയും ചെയ്തു. ഇതോടെ ഇനി സൈനിക ആക്രമണമില്ല എന്ന തോന്നലുണ്ടായി. സൈനിക നടപടിയേക്കാള്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ് ഇനി ശ്രദ്ധ എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഈ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം.

iran larak island significant

ഞായറാഴ്ച രാത്രി ഇറാനിലെ ലാറക് ദ്വീപില്‍ ശക്തമായ ആക്രമണം നടത്തുകയായിരുന്നു അമേരിക്കന്‍ സൈന്യം. ഇറാന്‍ സൈനികര്‍ തമ്പടിച്ച മേഖലയാണിത്. ഇവിടെയുള്ള രണ്ട് മിസൈല്‍ ലോഞ്ചുകള്‍ അമേരിക്കയുടെ ആക്രമണത്തില്‍ തകര്‍ന്നു. നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ വിപ്ലവ സേന വക്താവ് ജനറല്‍ ഹുസൈന്‍ മുഹിബി പറഞ്ഞു. ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധുവിധു കഴിഞ്ഞു? രാഹുല്‍ ഗാന്ധിയെ വെല്ലുമോ വിജയ്, രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍
മധുവിധു കഴിഞ്ഞു? രാഹുല്‍ ഗാന്ധിയെ വെല്ലുമോ വിജയ്, രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളുടെ യാത്ര തടയാന്‍ ഇറാന്‍ സൈന്യം കുഴി ബോംബുകള്‍ സ്ഥാപിച്ചിരുന്നു. ഇവ അമേരിക്കന്‍ സൈന്യം രഹസ്യമായി നീക്കം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും മൈനുകള്‍ ഹോര്‍മുസില്‍ വിന്യസിക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നു എന്ന വിവരം ലഭിച്ചതോടെയാണ് ലാറക് ദ്വീപില്‍ ആക്രമണം നടത്തിയത് എന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് പറയുന്നു. ഇതോടെ ഇറാന്റെ ഹോര്‍മുസിലെ മൈന്‍ നീക്കം പൊളിഞ്ഞു എന്നും അമേരിക്ക വിശ്വസിക്കുന്നു.

ഇറാനിലെ ബാന്തര്‍ അബ്ബാസ് തീരത്തോട് ചേര്‍ന്ന ചെറുദ്വീപാണ് ലാറക്. ഖിഷം ദ്വീപിന്റെ കിഴക്കാണിത്. ഹോര്‍മുസ് ദ്വീപിന്റെ തെക്കും. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയുടെ ഭാഗമാണ് ലാറക് ദ്വീപ്. ഇവിടെ ഇറാന്റെ സൈനികരുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇറാഖ് ഖാര്‍ഗ് ദ്വീപ് ആക്രമിച്ച വേളയില്‍ എണ്ണ കയറ്റുമതിക്ക് വേണ്ടി ഇറാന്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത് ലാറകില്‍ ആയിരുന്നു. 1986ല്‍ ഇവിടെയും ഇറാഖ് സൈന്യം ബോംബിട്ട ചരിത്രമുണ്ട്.

സ്വര്‍ണം ഇന്നും വില കുറഞ്ഞു; കേരളത്തില്‍ താഴ്ന്നത് 1080 രൂപ, വിപണിയില്‍ വന്‍ മാറ്റം, പുതിയ നിരക്ക്
സ്വര്‍ണം ഇന്നും വില കുറഞ്ഞു; കേരളത്തില്‍ താഴ്ന്നത് 1080 രൂപ, വിപണിയില്‍ വന്‍ മാറ്റം, പുതിയ നിരക്ക്

ലാറകില്‍ ആക്രമണം നടത്തിയ യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ജോര്‍ദാനിലെ കിങ് ഹുസൈന്‍, അല്‍ അസ്‌റാഖ് വ്യോമ താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. യുഎഇയിലെ യുഎസ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. ഇറാന്റെ മിസൈലുകള്‍ തടുത്തു എന്നാണ് ജോര്‍ദാന്‍ പറയുന്നത്. എങ്കിലും ഒരു മാസത്തിന് ശേഷം അമേരിക്ക നടത്തിയ സൈനിക നീക്കം മേഖലയില്‍ വീണ്ടും അശാന്തി പരത്തിയിട്ടുണ്ട്. സാമ്പത്തികമായും സൈനികമായും ഇറാനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+