Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ കനത്ത ആക്രമണം; യുഎസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു

കുവൈത്തിലും ബഹ്‌റൈനിലും രൂക്ഷമായ ആക്രമണം നടത്തി. രണ്ട് രാജ്യങ്ങളിലേയും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ഇറാനിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ യുഎസ് തുടര്‍ച്ചയായി പത്താം ദിവസവും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് സൈനിക നടപടി.

ബഹ്റൈനിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിലായി രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഒരു റഡാര്‍ സംവിധാനത്തെയും കുവൈത്തിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, സാറ്റലൈറ്റ് റിസപ്ഷന്‍ സംവിധാനങ്ങള്‍ എന്നിവയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് ഇറാന്റെ വാര്‍ത്ത ഏജന്‍സി അറിയിച്ചു.

Iran vs US

'ഈ റഡാര്‍ നിരീക്ഷണത്തിലൂടെ, ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ കൂടുതല്‍ നിര്‍ണായകവും ശക്തവുമായ തരംഗങ്ങളെ നേരിടാന്‍ ശത്രുക്കള്‍ തയ്യാറെടുക്കേണ്ടതുണ്ട്,' ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇറാനെതിരെ തുടര്‍ച്ചയായ പത്താം ദിവസവും ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

കുവൈത്ത്, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ക്കുനേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് അരേിക്ക. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ ആകെ എണ്ണം 17 ആയി ഉയര്‍ന്നു. അമേരിക്കന്‍ സൈനികരുടെ മരണവുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചത്.

'ഓരോ തവണയും ഇറാന്‍ ഒരു അമേരിക്കന്‍ സൈനികനെ കൊല്ലുമ്പോള്‍, ആ കൊലപാതകത്തിന് അവര്‍ പലമടങ്ങ് വില നല്‍കേണ്ടിവരും!', എന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്കുനേരെ ആക്രമണം തുടരാനുള്ള ഇറാനിയുടെ ശേഷി ദുര്‍ബലപ്പെടുത്തുന്നതിനായി, അവരുടെ സൈനിക കമാന്‍ഡ് സെന്ററുകള്‍, നാവിക ശേഷി, മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണ-പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടയിലും, പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മധ്യസ്ഥ രാജ്യമായ പാകിസ്ഥാനിലെ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍ ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമെനി അവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി മൊമെനി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും അതിനുള്ള യുഎസിന്റെ തിരിച്ചടിയും കാരണം കഴിഞ്ഞ മാസം അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ പ്രാഥമിക ധാരണ തകര്‍ന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+