ഗള്‍ഫിലെ വിമാനത്താവളങ്ങള്‍ തീഗോളമാകുമോ? ഭീഷണിയുമായി ഇറാന്‍, വിമാന സര്‍വീസ് മുടങ്ങിയ പിന്നാലെ

അമേരിക്കയുടെ പുതിയ ഉപരോധം നിലവില്‍ വന്ന പിന്നാലെ ഗള്‍ഫ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍. അമേരിക്കയുടെ ഉപരോധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ കുടപിടിക്കരുത് എന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ഉപരോധത്തിന് പിന്തുണ നല്‍കിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഒരു വിമാനത്താവളവും നേരായ രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ വിമാനങ്ങള്‍ക്കെതിരെ ബുധനാഴ്ച മുതല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാന്‍ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍, സൗകര്യം ചെയ്യുന്ന കമ്പനികള്‍, ടിക്കറ്റ് നല്‍കുന്ന ഏജന്‍സികള്‍, ഇന്ധനം നല്‍കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഉപരോധം ചുമത്തുമെന്നാണ് അമേരിക്കന്‍ ട്രഷററി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഭീഷണിപ്പെടുത്തിയത്. ഇതോടെ ഇറാന്റെ വിമാന സര്‍വീസ് താളംതെറ്റി.

iran warn gcc airports

ഇറാനില്‍ 27 വിമാന കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര യാത്രയിലാണ് മിക്ക വിമാനങ്ങളുടെയും ശ്രദ്ധ. അതേസമയം, ഇറാന്‍ എയര്‍, മഹന്‍ എയര്‍ എന്നിവയാണ് വിദേശ സര്‍വീസ് നടത്തുന്നത്. ജിസിസി രാജ്യങ്ങളിലെക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും റഷ്യ, ചൈന എന്നിവിടങ്ങളിലേക്കുമാണ് ഈ വിമാനങ്ങളുടെ സര്‍വീസ്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ വിദേശ സര്‍വീസ് താളംതെറ്റി.

ജോര്‍ജിയയും അസര്‍ബൈജാനും ഇറാനില്‍ നിന്നുള്ള വിമാനങ്ങള്‍ സസ്‌പെന്റ് ചെയ്തു. ഇറാഖ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വാര്‍ത്തകളുണ്ട്. ഇതോടെ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഇറാന്‍ പൗരന്മാര്‍ ഏറെ പ്രയാസപ്പെടും. സാമ്പത്തികമായി സമ്മര്‍ദ്ദം ചെലുത്തി ഇറാനെ വരുതിയിലാക്കാനാണ് അമേരിക്കയുടെ നീക്കം.

ഈ സാഹചര്യത്തിലാണ് ഇറാന്‍ ജിസിസി രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്റെ വിമാനങ്ങളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹ്‌സിന്‍ റസാഇ പറഞ്ഞു. അയല്‍ രാജ്യങ്ങളുടെ വിമാന സര്‍വീസുകളും താളംതെറ്റിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ വാക്കുകള്‍ കേട്ട് നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. യുദ്ധം വ്യാപിക്കുന്നതില്‍ നിന്ന് തടയാനാണ് ശ്രമിക്കേണ്ടത്. ഇറാന്റെ വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ അയല്‍രാജ്യങ്ങളുടെ വിമാനങ്ങളും സര്‍വീസ് നടത്തില്ലെന്നും മുഹ്‌സിന്‍ റസാഇ വ്യക്തമാക്കി. നേരത്തെ അമേരിക്ക ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലായിരുന്നു. പലപ്പോഴും ജനവാസ മേഖലയിലേക്കും ആക്രമണം വ്യാപിച്ചു. ഇതേ അവസ്ഥ വരുമോ എന്ന ആശങ്കയാണ് ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ വ്യാപിക്കുന്നത്. ഇറാനും അമേരിക്കയും തമ്മില്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹോര്‍മുസ് തുറക്കുന്നതിന് ഉപാധികള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് ഇറാന്‍. എന്നാല്‍ ഇറാന്‍ നിരുപാധികം കീഴടങ്ങണം എന്നാണ് അമേരിക്കയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma