Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ ആക്രമിക്കപ്പെടും എന്ന് ഇറാന്‍; ഖത്തറില്‍ ഒഴിപ്പിക്കല്‍, മുള്‍മുനയില്‍ ഗള്‍ഫ്

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീതമായി ഇറാന്‍. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കിക്കും മുന്നറിയിപ്പുണ്ട്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഈ മൂന്ന് രാജ്യങ്ങളിലെയും അമേരിക്കന്‍ സേനാ കേന്ദ്രങ്ങള്‍ തിരിച്ച് ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഇതോടെ ഗള്‍ഫ് മേഖലയില്‍ ആശങ്ക വ്യാപിച്ചു.

ഇറാനില്‍ അമേരിക്ക ആക്രമണം നടത്തുമെന്ന് പ്രചാരണമുണ്ട്. പൗരന്മാരോട് എത്രയും വേഗം ഇറാന്‍ വിട്ടുപോരാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ജാഗ്രത പാലിക്കണമെന്നും കിട്ടുന്ന വാഹനത്തില്‍ ഇറാന്‍ വിടണമെന്നുമാണ് നിര്‍ദേശം. ഇറാനിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹെല്‍പ്പ് ലൈന്‍ നമ്പറും പരസ്യമാക്കി.

iran warning gcc countries

ഇറാനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം പുറത്തുകടക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമല്ല. 2000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെ സൈനിക നടപടി വൈകാതെ ഉണ്ടാകുമെന്നാണ് അമേരിക്കയുടെ ഭീഷണി. തൊട്ടുപിന്നാലെയാണ് ഇറാന്‍ മൂന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ നിന്ന് അമേരിക്ക ഒഴിപ്പിക്കല്‍ തുടങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് ഒഴിപ്പിക്കുന്നതത്രെ. മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്. 10000 അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന ഖത്തറിലെ സേനാ താവളമാണ് അല്‍ ഉദൈദ്.

തങ്ങളുടെ ആകാശം അനുവദിക്കില്ലെന്ന് സൗദി അറേബ്യ

ഇറാനെ ആക്രമിക്കരുത് എന്ന് യുഎഇയും ഖത്തറും സൗദി അറേബ്യയും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെ ആക്രമിച്ചാല്‍ തങ്ങളുടെ രാജ്യങ്ങള്‍ ഭീഷണിയുടെ മുള്‍മുനയില്‍ ആകുമെന്നാണ് ഈ രാജ്യങ്ങളുടെ ഭയം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ആക്രമിക്കപ്പെടുമെന്ന സാഹചര്യം വരുമെന്നും ഇവര്‍ ഭയക്കുന്നു. ഇറാനെ ആക്രമിക്കാന്‍ അമേരിക്കക്ക് തങ്ങളുടെ വ്യോമ മേഖല അനുവദിക്കില്ലെന്ന് സൗദി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈന്യം ഇറാനിലെ കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പും അല്‍ ഉദൈദ് സേനാ താവളത്തില്‍ നിന്ന് ഒഴിപ്പിക്കല്‍ നടത്തിയിരുന്നു. ഇവിടെയുള്ള സൈനിക ഉപകരങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. സമാനമായ നടപടി അമേരിക്ക ഇപ്പോള്‍ സ്വീകരിക്കുന്നതാണ് മേഖലയില്‍ ആധി ഇരട്ടിയാക്കിയത്.

കഴിഞ്ഞ വര്‍ഷം അമേരിക്ക ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ഖത്തറില്‍ ആയിരുന്നു. അല്‍ ഉദൈദ് താവളത്തിലായിരുന്നു ഇറാന്റെ മിസൈല്‍ പതിച്ചത്. എന്നാല്‍ ഇത്തവണ സൗദി, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്റെ മുന്നറിയിപ്പ്. എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് മേഖലയിലെ സാഹചര്യം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ സേനാ മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+