ഒമാന്‍ വമ്പന്‍ പദ്ധതിക്ക്; ക്രൂഡ് ഓയില്‍ ഒഴുകും, ഇന്ത്യയ്ക്കും നേട്ടം, കടലിലൂടെ ഇറാഖ് എണ്ണ വരും
മസ്കത്ത്: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അമേരിക്കന്‍ അധിനിവേശ കാലത്ത് വിപണിയില്‍ നിന്ന് ഇറാഖിന്റെ എണ്ണ പൂര്‍ണമായും ഒഴിവായ മട്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ചിത്രം മാറി. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇറാഖ് ആണ്.
യുഎഇയുമായി ഒപ്പുവച്ചതിന് സമാനമായ സ്വതന്ത്ര വ്യാപാര കരാര്‍ ഒമാനുമായും ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും ഇക്കാര്യത്തിലുള്ള ചര്‍ച്ച 98 ശതമാനവും പൂര്‍ത്തിയാക്കി. വൈകാതെ കരാറിന്റെ പ്രഖ്യാപവനും ഒപ്പുവയ്ക്കലും ഉണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതിനിടെയാണ് ഒമാനും ഇറാഖും തമ്മില്‍ പുതിയ പൈപ്പ്ലൈന് കരാര്‍ വരുന്നത്. ഇന്ത്യയും ഇത് പ്രതീക്ഷയോടെയാണ് കാണുന്നത്...

ഇറാഖില്‍ നിന്ന് തുര്‍ക്കിയിലേക്ക് പൈപ്പ് ലൈന്‍ വഴി എണ്ണ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതുവഴി ഇറാഖിലെ എണ്ണ യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും എത്തും. കുര്‍ദിസ്ഥാന്‍ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ഏകദേശ ധാരണയിലെത്തിയ ശേഷമാണ് തുര്‍ക്കിയും ഇറാഖും ഇക്കാര്യത്തില്‍ കരാറുണ്ടാക്കിയത്. തൊട്ടുപിന്നാലെയാണ് ഇറാഖ് ഒമാനിലേക്ക് പൈപ്പ്ലൈന് സ്ഥാപിക്കാന്‍ പോകുന്നത്.
ലോകത്തെ തന്ത്രപ്രധാന വ്യാപാര പാതയിലാണ് ഒമാന്റെ സ്ഥാനം. ഹോര്‍മുസ് കടലിടുക്കിലൂടെ ഒമാന്‍ കടലിലേക്ക് കടക്കുന്ന ചരക്കു കപ്പലുകള്‍ക്ക് അറബി കടലിലേക്കും മധ്യധരണ്യാഴിയിലേക്കും പോകാന്‍ അവസരമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇതുവഴി എത്താം. അതുകൊണ്ടുതന്നെ ഒമാനുമായുള്ള കരാര്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് ഇറാഖ് കരുതുന്നു.
സുപ്രധാന നീക്കം ഇങ്ങനെ
പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ സംബന്ധിച്ച് തത്വത്തില്‍ ധാരണയായി എന്ന് ഇറാഖ് എണ്ണ കമ്പനി ഡയറക്ടര്‍ ജനറല്‍ അലി നാസര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പൈപ്പ് ലൈന്‍ ഏത് വഴി കൊണ്ടുവരണം, ചെലവ് കുറഞ്ഞ വഴിയേത് തുടങ്ങിയ കാര്യങ്ങളിലാണ് ഇനി ചര്‍ച്ചകള്‍. കടലിലൂടെയും കരയിലൂടെയുമായിട്ടാകും പൈപ്പ്ലൈന് സ്ഥാപിക്കുക എന്ന് അലി നാസര്‍ കൂട്ടിച്ചേര്‍ത്തു.
ഒമാനിലെ റാസ് മര്‍ക്കസ് തുറമുഖത്ത് കൂറ്റന്‍ എണ്ണ സംഭരണ നിലയം സ്ഥാപിക്കുന്നുണ്ട്. ഒരു കോടി ബാരല്‍ വരെ സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഈ കേന്ദ്രം. ഇറാഖില്‍ നിന്ന് പൈപ്പ്ലൈന് വഴി എത്തുന്ന ക്രൂഡ് ഓയില്‍ ഇവിടെയാകും സംഭരിക്കുക. ശേഷം സംസ്കരിച്ച് അവശ്യമുള്ള രാജ്യങ്ങളിലേക്ക് അയക്കും. ഇതുവഴി ഇറാഖിന്റെ എണ്ണ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഒമാന്‍ കമ്പനിയായ ഒക്യു ഗ്രൂപ്പുമായി ഇറാഖിന്റെ എണ്ണ കമ്പനിയായ സോമോ രണ്ട് പ്രധാന കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. റാസ് മര്‍ക്കസ് എണ്ണ സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ഒന്ന്. ഇറാഖിന്റെ എണ്ണ ആഗോള വിപണിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. ഇറാഖുമായും ഒമാനുമായും അടുത്ത സൗഹൃദമുള്ള ഇന്ത്യയ്ക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുമെന്ന് തീര്‍ച്ചയാണ്. പ്രത്യേകിച്ച് ഒമാനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍.
-
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'










Click it and Unblock the Notifications