ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം, ദോഹയില്‍ വന്‍സ്ഫോടനം; ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടു?
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വന്‍ സ്ഫോടനം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന് ബെറ്റുമായി സഹകരിച്ച് ദോഹയില്‍ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കാന്‍ വ്യോമസേന ശ്രമിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
അതേസമയം ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സൗദി മാധ്യമമായ അല്‍ അറേബ്യ തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ മുഖ്യ ചര്‍ച്ചക്കാരന്‍ ഖലീല്‍ അല്‍-ഹയ്യ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ പേര് വെളിപ്പെടുത്താത്ത ഹമാസ് അംഗങ്ങള്‍ വര്‍ഷങ്ങളോളം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും 'ഹമാസിനെ പരാജയപ്പെടുത്താന്‍' തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. ഇവര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിന് നേരിട്ട് ഉത്തരവാദികളാണെന്നും ഐഡിഎഫ് ആരോപിച്ചു.
ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. ''ഈ ക്രിമിനല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്, കൂടാതെ ഖത്തറികളുടെയും ഖത്തറിലെ താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,'' പ്രസ്താവനയില്‍ പറയുന്നു.
ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം പ്രാദേശിക സുരക്ഷയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി കൈകടത്തുന്നതിനെയും അവരുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി ഉന്നത തലത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കും എന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ദോഹയില്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട സ്ഥലം ഒരു ഒറ്റപ്പെട്ട പ്രദേശമല്ല എന്നും മറിച്ച് ഒരു ജനവാസ മേഖലയ്ക്ക് സമീപമാണെന്നും അല്‍ ജസീറ അറബിക് ലേഖകന്‍ സുഹൈബ് അല്‍-അസ്സ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലം സുരക്ഷിതമാക്കുകയും നാശനഷ്ടങ്ങളും ആളപായവും കണ്ടെത്തുകയും ചെയ്യുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അല്‍-അസ്സ പറഞ്ഞു
വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ ഭീഷണിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണം. യുഎസ് വാഗ്ദാനം ചെയ്ത ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആക്രമണം എന്നതും ശ്രദ്ധയേമാണ്.
ഇസ്രായേല്‍ സൈന്യം ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹമാസ് പ്രതിനിധി സംഘം യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
-
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ












Click it and Unblock the Notifications