Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു

പശ്ചിമേഷ്യയില്‍ ഇറാന്റെ നീക്കങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ എന്ന് വ്യക്തമാകുന്നു. അമേരിക്കയുടെ അത്യാധുനിക യുദ്ധ വിമാനങ്ങള്‍ തകര്‍ത്ത പിന്നാലെ ഇസ്രായേല്‍ സൈന്യത്തിന്റെ ഡ്രോണ്‍ ഫാക്ടറി പൂര്‍ണമായും തരിപ്പണമാക്കി. പീറ്റ തിക്‌വ എന്ന ഇസ്രായേല്‍ സിറ്റിയിലെ ഡ്രോണ്‍ ഫാക്ടറിയാണ് മിസൈല്‍ ആക്രമണത്തില്‍ ഇറാന്‍ തകര്‍ത്തത്. അതിനിടെ ഹോര്‍മുസ് പാത തുറന്നില്ലെങ്കില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസഡിന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ നേതാക്കളെ തെറിവിളിക്കുകയും ചെയ്തു.

എയ്‌റോ സോള്‍ ഏവിയേഷന്‍ സൊലൂഷന്‍ എന്ന കമ്പനിയാണ് ഡ്രോണ്‍ ഫാക്ടറി നടത്തുന്നത്. ഫാക്ടറി പൂര്‍ണമായും തകര്‍ന്നത് ഇസ്രായേല്‍ സൈന്യത്തെയും ആശങ്കയിലാഴ്ത്തി. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഓരോന്നായി ഇല്ലാതാകുന്നു എന്നാണ് യുദ്ധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. ഫാക്ടറി ഇനി അവിടെ പുനരാരംഭിക്കാന്‍ സാധിക്കാത്ത വിധം തകര്‍ന്നു എന്നാണ് കമ്പനി വൃത്തങ്ങളുടെ പ്രതികരണം.

israel drone factory distroyed

ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറുന്ന പ്രധാന കമ്പനികളിലൊന്നാണ് എയ്‌റോ സോള്‍. പൈലറ്റുമാരുടെ ഹെല്‍മറ്റ്, ബോംബ് നിര്‍മാണത്തിന് ആവശ്യമായ വസ്തുക്കള്‍ എന്നിവയും ഇവര്‍ ഡ്രോണിന് പുറമെ കൈമാറുന്നുണ്ട്. ഫാക്ടറിയുടെ പ്രധാന ഭാഗത്താണ് ഇറാന്റെ മിസൈല്‍ പതിച്ചത്. വലിയ ഗര്‍ത്തം ഇവിടെ രൂപപ്പെട്ടു. ഫാക്ടറി പൂര്‍ണമായും തകര്‍ന്നു എന്ന് സിഇഒ വാസര്‍ലോഫും സ്ഥിരീകരിച്ചു. 15 ദശലക്ഷം ഷെക്കേലിന്റെ നഷ്ടം കണക്കാക്കുന്നു.

അതേസമയം, ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും ഇറാന്‍ ആക്രമണം തുടരുന്നുണ്ട്. നേരത്തെ വ്യാപകമായ ആക്രമണം നടന്നിരുന്നു എങ്കില്‍ ഇപ്പോള്‍ തിരഞ്ഞുപിടിച്ചുള്ള ആക്രമണമാണ് നടക്കുന്നത്. കുവൈത്തിലെ എണ്ണ കേന്ദ്രത്തിലുണ്ടായ ആക്രമണം അതിലൊന്നാണ്. ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ കമ്പനികളും ആക്രമിക്കുമെന്ന് ഇറാന്‍ താക്കീത് ചെയ്യുന്നു.

സൗദിയിലെ എംബസിയില്‍ വലിയ നഷ്ടം

ഇറാന്‍ സൗദി അറേബ്യയില്‍ നടത്തിയ ആക്രമണത്തില്‍ വലിയ നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. റിയാദിലെ അമേരിക്കന്‍ എംബസി ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് വലിയ നാശനഷ്ടം. കഴിഞ്ഞ മാസം ആദ്യത്തിലായിരുന്നു ആക്രമണം. അന്ന് വലിയ നഷ്ടമുണ്ടായി എന്ന് അധികൃതര്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇപ്പോള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്തയില്‍ നഷ്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

റിയാദിലെ നയതന്ത്ര മേഖലയിലാണ് അമേരിക്കന്‍ എംബസി. ഇവിടെ അതീവ സുരക്ഷാ പ്രദേശമാണ്. എല്ലാ സുരക്ഷാ വലയവും തകര്‍ത്താണ് ഇറാന്റെ ഡ്രോണ്‍ എത്തിയത്. യുഎസ് എംബസിയും സിഐഎയുടെ ഓഫീസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ ആക്രമണമുണ്ടായ തൊട്ടുപിന്നാലെ മറ്റൊരു ഡ്രോണ്‍ ആക്രമണവുമുണ്ടായി. പുലര്‍ച്ച 1.30ന് നടന്ന ആക്രമണത്തില്‍ കെട്ടിടത്തിലെ മൂന്ന് നിലകള്‍ ഭൂരിഭാഗവും തകര്‍ന്നു. എന്നാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. പകല്‍ ആണ് ആക്രമണം നടന്നതെങ്കില്‍ നിരവധി മരണം സംഭവിക്കുമായിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+