ആകാശം തൊടുന്ന ജിദ്ദ ടവര്‍, പണി പൂര്‍ത്തിയാക്കാന്‍ സൗദി, കരാറിനായി മത്സരം, കാരണം ഇതാണ്
റിയാദ്: ആകാശം തൊടുന്ന കൂറ്റന്‍ കെട്ടിടം, സൗദി അറേബ്യയിലെ ജിദ്ദ ടവറിനെ കുറിച്ച് അറിയാത്തവരുണ്ടാവില്ല. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അക്കാര്യത്തില്‍ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ജിദ്ദ ഇക്കണോമിക് കമ്പനി. ജിദ്ദ ടവര്‍ പ്രൊജക്ടിന്റെ നിര്‍മാണം പുനരാംഭിച്ചിരിക്കുകയാണ്. 2013ലാണ് ഈ കൂറ്റന്‍ ടവറിന്റെ നിര്‍മാണം ആരംഭിച്ചത്. 2018ല്‍ അത് നിര്‍ത്തിവെക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമാണിത്. ആയിരം മീറ്ററിലേറേ ഇതിന് ഉയരമുണ്ട്. അതേസമയം കരാറുകാരില്‍ നിന്ന് അപേക്ഷയും ക്ഷണിച്ചിരിക്കുകയാണ് ജെഇസി. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ഈ കരാര്‍ ആരാകും ഏറ്റെടുക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 14 കരാറുകാരാണ് ജിദ്ദ ടവറിന്റെ പൂര്‍ത്തീകരണത്തിനായി രംഗത്തുള്ളത്.

ഇവരില്‍ ആര്ക്കാകുക കരാര്‍ ലഭിക്കുകയെന്ന് വ്യക്തമല്ല. വലിയ മത്സരം തന്നെ ഇവര്‍ തമ്മില്‍ നടക്കുന്നുണ്ട്. വിദേശത്ത് നിന്നും, സൗദിയില്‍ നിന്നും തന്നെയുള്ള കമ്പനികളാണ് മത്സര രംഗത്തുള്ളത്. അല്മാബാനി, ബാവനി, ചൈന ഹാര്‍ബര്‍, ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് കോര്പ്പറേഷന്, കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്സ് കമ്പനി, എല്‍ സെയ്ഫ് കോണ്ട്രാക്ടിംഗ്, ഹ്യൂണ്ടായ് എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍, മുഹമ്മദ് അബ്ദുള്‍ മൊഹ്സിന്‍ എല്‍ ഖരാഫി ആന്‍ഡ് സണ്‍സ്, നെസ്മ ആന്‍ഡ് പാര്‍ട്ട്ണേഴ്സ്, പവര്‍ചൈന, സാംസങ്ങ് സിപ്ലസ് ടി, സൗദി ഫ്രെയ്സിനെറ്റ്, സ്കന്സ്ക, സ്ട്രാബാഗ് എന്നിവരാണ് കരാറിനായി രംഗത്തുള്ളത്.
കരാറുകാര്‍ക്ക് അവരുടെ ബിഡ് തയ്യാറാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് കമ്പനികള്‍ സംയുക്ത സംരംഭമായി ഇത് പൂര്‍ത്തീകരിക്കാനാണ് സാധിക്കുക. ഇവര്‍ പ്രാദേശിക-അന്താരാഷ്ട്ര പാര്‍ട്ണര്‍മാരുമായി ചേര്‍ന്നായിരിക്കും ഇത് പൂര്‍ത്തീകരിക്കുക. ഇതിന്റെ തറക്കല്ലിടലും, പൈലിംഗ് ജോലികളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതാണ്.
2013ല്‍ നിര്‍മാണം ആരംഭിച്ച ശേഷം നിരവധി തവണ അത് വൈകുന്നതാണ് കണ്ടത്. പലപ്പോഴും നിര്‍മാണ ജോലികള്‍ തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിര്‍മാണം 2018ല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഉയരത്തെ മറികടക്കാന്‍ വേണ്ടിയാണ് ഇത് നിര്‍മിച്ചത്.
ബുര്‍ജ് ഖലീഫയേക്കാള്‍ 172 അധികം നീളമുണ്ട് ജിദ്ദ ടവറിന്. ജിദ്ദ ഇക്കണോമിക് സിറ്റി ഡെവലെപ്മെന്റിന്റെ കേന്ദ്ര ബിന്ദുവാണ് ജിദ്ദ ടവര്‍. ഷോപ്പിംഗ് മാളുകള്‍, ലക്ഷ്വറി വസ്ത്ര കടകള്‍, റെസ്റ്റോറന്റുകള്‍, ടെന്നീസ് കോര്‍ട്ടുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ടവറിലുണ്ടാവും.
അതേസമയം കരാറുകാര്‍ ഇതിനോടകം സൈറ്റ് സന്ദര്‍ശനം നടത്തി കഴിഞ്ഞിട്ടുണ്ട്. രണ്ട് മുതല്‍ ആറ് ബെഡ് റൂമുകള്‍ വരെയുള്ള മുറികള്‍ ഇതിലുണ്ടാവും. അത്യാഡംബരത്തിലുള്ള മുറികളായിരിക്കും എല്ലാം. ആഡംബര ഹോട്ടലുകള്‍, ഓഫീസ് സ്പേസുഗകള്, എന്നിവയുംഇതിലുണ്ടാവും.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications