Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യവിസര്‍ജ്യം അടങ്ങിയ ഫലാഫെല്‍ കഴിച്ചു; ജോര്‍ദാനില്‍ 55 പേര്‍ ചികിത്സയില്‍, റെസ്റ്റോറന്റ് അടച്ചുപൂട്ടി

ദുബായ്: വടക്കന്‍ ജോര്‍ദാനില്‍ സ്‌കൂള്‍ കുട്ടികളടക്കം 55 ലധികം പേരെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ബിഡ് ഗവര്‍ണറേറ്റില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത് എന്ന് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇര്‍ബിഡില്‍ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

റെസ്റ്റോറന്റ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടെ വിളമ്പുന്ന ഭക്ഷണ സാമ്പിളുകളില്‍ മലമൂത്ര വിസര്‍ജ്ജനത്തിന്റെയും അപകടകരമായ ബാക്ടീരിയ വളര്‍ച്ചയുടെയും സാന്നിധ്യം പ്രാഥമിക ലബോറട്ടറി പരിശോധനയില്‍ സ്ഥിരീകരിച്ചതായി ജോര്‍ദാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (ജെഎഫ്ഡിഎ) പ്രഖ്യാപിച്ചു. ദഹനനാളത്തിന് ഗുരുതരമായ കേടുപാടുകളുണ്ടാക്കുന്ന പകര്‍ച്ചവ്യാധി ബാക്ടീരിയകളായ ഇ.കോളിയുടേയും ഷിഗെല്ലയുടേയും സാന്നിധ്യം പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

Jordan Food Poison

ബേക്ക് ചെയ്ത സാധനങ്ങള്‍ തയ്യാറാക്കാന്‍ ലൈസന്‍സുള്ള റെസ്റ്റോറന്റായിരുന്നു ഇത്. ഇതിന്റെ യഥാര്‍ത്ഥ ഉടമ നേരത്തെ അടച്ചുപൂട്ടിയ റെസ്റ്റോറന്റാണിത് എന്ന് റിപ്പോര്‍ട്ടുണ്ട്. പിന്നീട് ഒരു പ്രാദേശിക സ്‌കൂള്‍ അധ്യാപകന്‍ വാടകയ്ക്കെടുത്തിരുന്നു. ഇയാള്‍ റെഗുലേറ്റര്‍മാരെ അറിയിക്കാതെ സമീപത്തുള്ള രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലാഫെല്‍ ഭക്ഷണം ഇവിടെ നിന്ന് വിതരണം ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആശുപത്രികളിലും ക്ലിനിക്കുകളിലും കുറഞ്ഞത് 42 വിദ്യാര്‍ത്ഥികളെങ്കിലും വൈദ്യസഹായം തേടിയിട്ടുണ്ടെന്നും എട്ട് പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ എപ്പിഡെമിയോളജി ഡയറക്ടര്‍ ഡോ. അയ്മാന്‍ മകാബ്ലെ പറഞ്ഞു. മൂന്ന് പേര്‍ ഇപ്പോഴും സൂക്ഷ്മ നിരീക്ഷണത്തിലാണ്. 6 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഷിഗെല്ല അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

വയറിളക്കം, പനി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് പലരേയും എത്തിച്ചത്. റസ്റ്റോറന്റിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് ഇതേ ബാക്ടീരിയ ഉണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതിനാല്‍ തന്നെ ഈ റെസ്റ്റോറന്റ് പകര്‍ച്ചവ്യാധിയുടെ ഉറവിടമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടുതല്‍ മലിനീകരണ സ്രോതസ്സുകള്‍ ഒഴിവാക്കാന്‍ സ്‌കൂള്‍ ജലവിതരണ സംവിധാനങ്ങളില്‍ നിന്നും സമീപ വീടുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.

ശരിയായി കഴുകാത്ത പച്ചക്കറികളും വ്യാപനത്തിന് കാരണമായേക്കാമെന്ന് ജെഎഫ്ഡിഎ അഭിപ്രായപ്പെട്ടു. അതേസമയം സ്ഥിതി നിയന്ത്രണത്തിലാണ് എന്നും ചികിത്സാ, നിരീക്ഷണ പ്രോട്ടോക്കോളുകള്‍ സജീവമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ അണുബാധകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കര്‍ശനമായ ശുചിത്വ രീതികള്‍ പാലിക്കാന്‍ നിവാസികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥലത്തെത്തുകയും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റസ്റ്റോറന്റ് അടച്ചുപൂട്ടല്‍ ഉത്തരവ് പ്രകാരം സീല്‍ ചെയ്യുകയും കേസ് അന്വേഷണത്തിനായി റഫര്‍ ചെയ്യുകയും ചെയ്തതായി ജെഎഫ്ഡിഎ അറിയിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, തയ്യാറാക്കിയ ഭക്ഷണം എന്നിവയില്‍ നിന്ന് വിപുലമായ സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.

ലബോറട്ടറി പരിശോധനകളില്‍ മലമൂത്ര വിസര്‍ജ്ജനവും ഇ.കോളിയുടെ ഗണ്യമായ വളര്‍ച്ചയും സ്ഥിരീകരിച്ചു. അന്തിമ ഫലങ്ങള്‍ക്കായി ജെഎഫ്ഡിഎ കാത്തിരിക്കുകയാണ്. 2025 വരെ അല്‍ സാര്‍വ് മുനിസിപ്പാലിറ്റി പേസ്ട്രി തയ്യാറാക്കുന്നതിനായി റസ്റ്റോറന്റിന് ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അതിന്റെ സമീപകാല പ്രവര്‍ത്തന മാറ്റത്തെക്കുറിച്ച് റെഗുലേറ്റര്‍മാരെ അറിയിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+