തേങ്ങയും കായവറുത്തതൊന്നുമല്ല, ബാഗിൾ സവാള കുത്തി നിറച്ച് മടങ്ങി പ്രവാസികൾ
അബുദാബി: കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യൻ സവാള കിട്ടാതെ വലഞ്ഞ് മലയാളികൾ. ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും പ്രവാസികൾക്ക് ലഭിക്കുന്നില്ല. കിട്ടുന്നതാകട്ടെ ഈജിപ്ത്, തായ്ലാന്റ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളികളാണ്. ഇവയ്ക്കാണെങ്കിൽ പൊന്നും വില കൊടുക്കുകയും വേണം. മാത്രമല്ല രുചിയില്ലെന്ന പരാതി വേറെയും. ഇതോടെ നാട്ടിൽ അവധിക്കെത്തി മടങ്ങുന്നവർ ബാഗ് നിറയെ ഉള്ളി നിറച്ചാണ് തിരിച്ചുപറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ഇതോടെ യു എ ഇയിൽ ഉള്ളിവില കുതിച്ചുയർന്നു. ഇന്ത്യൻ സവാള കിട്ടാതിരുന്നതോടെ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ള്ളികളെ പ്രവാസികൾക്ക് ആശ്രയിക്കേണ്ടി വന്നെങ്കിലും ഈ ഉള്ളികൾ കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് രുചിയില്ലെന്നാണ് പലരുടേയും പരാതി. പാക്കിസ്ഥാനിൽ നിന്നുള്ള ഉള്ളികളോട് ഇന്ത്യക്കാർക്ക് വിരോധമില്ല. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവ രുചികരമല്ലെന്നാണ് പരാതി. ഹോട്ടലുകളും തീർത്തും പ്രതിസന്ധിയിലായി. ഭക്ഷണം കഴുക്കാൻ എത്തുന്നവർ ഉള്ളിയുടെ രുചിയില്ലായ്മയെ കുറിച്ച് പരാതി പറയുകയാണത്രേ. ഇന്ത്യൻ ഉള്ളിയിടാത്ത ബിരിയാണികളുടെ മണം പോലും വ്യത്യസ്തമാണ് എന്നാണ് ചിലർ പരിതപിക്കുന്നത്. സവാള ഇല്ലെന്ന മറുപടി പറഞ്ഞ് മടുത്തെന്നാണ് റസ്റ്റോറന്റ് ഉടമകളും പറയുന്നു.

വിദേശ ഉള്ളികളുടെ രുചി മാത്രമല്ല തൊട്ടാൽ പൊള്ളുന്ന വിലയും പ്രവാസികളെ വട്ടം ചുറ്റിക്കുന്നുണ്ട്. നിലവിൽ ഒരു കിലോ തുർക്കി ഉള്ളി വാങ്ങണമെങ്കിൽ ദിർഹം 12 കൊടുക്കണം. ഇതനുസരിച്ച് കഴിഞ്ഞ ബുധനാഴ്ച യുഎഇയിലേക്ക് 10,000 മെട്രിക് ടൺ ഉള്ളി കയറ്റിയയയ്ക്കുന്നതിന് അനുമതി നൽകുകയും ചെയ്തു.
യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നു കുറഞ്ഞവിലയ്ക്ക് ഉള്ളി കയറ്റിയയയ്ക്കുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്ത്യൻ കർഷകന് കയറ്റുമതിക്കായി സംഭരിക്കുന്ന ഒരു കിലോ ഉള്ളിക്ക് വെറും 12 മുതൽ 15 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ അതേ ഉള്ളി പിന്നീട് യുഎഇ സ്റ്റോറുകളിൽ കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിലാണ് ലഭിക്കുന്നതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്ഥാപനമായ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴിയാണ് ഉള്ളി കയറ്റിമതി ചെയ്യുന്നത്. കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ച് പരമാവധി നേട്ടം തങ്ങൾക്ക് ലഭ്യമാക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications