കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും
അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണം തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിട്ടു. ടെഹ്റാനിലും ഇറാനിലെ പല നഗരങ്ങളിലും ആക്രമണം നടത്തിയ ഇവര്‍ എണ്ണ കേന്ദ്രങ്ങളില്‍ തൊട്ടത് കഴിഞ്ഞ ദിവസമാണ്. ഇസ്രായേല്‍ ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ വന്‍ ആക്രമണമാണ് നടത്തിയത്. ഇതോടെ ഇറാനിലെ പല നഗരങ്ങളിലും അന്തരീക്ഷത്തില്‍ ഇരുള് പടര്‍ന്നു.
ഇസ്രായേല്‍ നടത്തിയ ഈ ആക്രമണത്തില്‍ അമേരിക്കക്ക് നീരസമുണ്ട് എന്നാണ് വിവരം. ഇത്തരം ആക്രമണം ഇറാനെ മാത്രമല്ല ബാധിക്കുക, ലോക വിപണിയെ തകിടം മറിക്കും. ഇക്കാര്യത്താലാണ് അമേരിക്ക എണ്ണ കേന്ദ്രങ്ങളില്‍ തൊടാതിരുന്നത്. ലബ്നാനില്‍ ഫോസ്ഫറസ് ബോംബിട്ട അതേസമയം തന്നെയാണ് ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചത്.

എന്നാല്‍ ഇറാന് ഓരോ ദിവസവും കടുത്ത മിസൈല്‍ ആക്രമണമാണ് ഇസ്രായേലിനും അമേരിക്കന്‍ സൈനികര്‍ക്കും നേരെ നടത്തുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളും കാര്യാലയങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ വേളയില്‍ അമേരിക്ക അറ്റകൈ പ്രയോഗം എന്ന നിലയില്‍ ഖാര്‍ഗ് ദ്വീപില്‍ കൈവച്ചേക്കുമെന്നാണ് വിവരം. ഖാര്‍ഗിനെ ലക്ഷ്യമിട്ട് അമേരിക്കന്‍ മിസൈല്‍ വൈകാതെ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഇറാന്റെ ചെറുദ്വീപാണ് ഖാര്‍ഗ്. ഇവിടെയാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ സംഭരണി. ഇറാന് ചൈനയിലേക്ക് ഉള്‍പ്പെടെ എണ്ണ കയറ്റുമതി ചെയ്യുന്നത് ഈ ദ്വീപില്‍ നിന്നാണ്. ഇവിടെ ആക്രമണം നടത്തിയാല്‍ ദ്വീപ് പൂര്‍ണമായും നശിച്ചേക്കാം. മാത്രമല്ല, ലോക വിപണിയില്‍ എണ്ണ കിട്ടാതെ വരികയും ചെയ്യും.
ലോക രാജ്യങ്ങള്‍ അന്തിമ നീക്കത്തില്‍
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. റഷ്യയുടെ എണ്ണ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. നേരത്തെ നല്കിയ പോലെ വില കുറച്ച് തരില്ലെന്ന് റഷ്യ പറയുന്നു. അതായത്, ഉയര്‍ന്ന വില കൊടുത്ത് എണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ സംഭരിച്ചുവച്ച എണ്ണ വിതരണം ചെയ്യാന്‍ ആലോചന തുടങ്ങി. ഇതോടെ ആഗോള വിപണി കൂടുതല്‍ ആശങ്കയിലാണ്. ഇന്ത്യ ഇതുവരെ എണ്ണയുടെ കരുതല്‍ ശേഖരത്തില്‍ കൈവച്ചിട്ടില്ല.
ഹോര്‍മുസ് വഴിയുള്ള എണ്ണ ലോക വിപണിയില്‍ എത്താതിരുന്നാല്‍ എണ്ണയും വാതകവും കിട്ടാത്ത അവസ്ഥ വരും. ഇത് എല്ലാ രാജ്യങ്ങളിലും പെട്രോള്‍, ഡീസല്‍, വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കും. പാകിസ്താന് വന്‍തോതില്‍ വില കൂട്ടി. ഇന്ത്യ ഇതുവരെ വില വര്‍ധിപ്പിച്ചിട്ടില്ല. അതിനിടെയാണ് അമേരിക്ക ഖാര്‍ഗ് ദ്വീപിനെതിരെ നീങ്ങുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.
എണ്ണ അമേരിക്ക പിടിച്ചടയ്ക്കുമോ?
ഇറാന്റെ 90 ശതമാനം എണ്ണയും ഖാര്‍ഗ് ദ്വീപിലാണ് സംഭരിച്ചിരിക്കുന്നതത്രെ. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ നിയന്ത്രണം അമേരിക്ക പിടിച്ചാല്‍ ഇറാന് തകരും. മാത്രമല്ല, ലോകത്തെ എണ്ണ ശേഖരം അമേരിക്കയുടെ നിയന്ത്രണത്തിലാകുകയും ചെയ്യും. ഇത് ലോക വിപണിയെ തകര്‍ക്കും. അമേരിക്കയുടെ ഈ നീക്കത്തെ ചൈനയും റഷ്യയും എന്തുവില കൊടുത്തും എതിര്‍ക്കുമെന്നാണ് കരുതുന്നത്.
വെനസ്വേലയിലെ എണ്ണയ്ക്ക് പിന്നാലെ ഇറാനിലെ എണ്ണയും നിയന്ത്രണത്തിലാക്കാനാണ് അമേരിക്കയുടെ ശ്രമം. ഹോര്‍മുസ് അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ കയറ്റുമതി നിര്‍ത്തിയ മട്ടാണ്. പലരും ഉല്‍പ്പാദനം കുറച്ചു. ഈ വേളയില്‍ കറുത്ത സ്വര്‍ണം എന്ന വിശേഷണമുള്ള ക്രൂഡ് ഓയില്‍ കിട്ടാത്ത അവസ്ഥ വരും. ഇപ്പോള്‍ 115 ഡോളര്‍ വരെ ക്രൂഡ് വില ഉയര്‍ന്നു. വൈകാതെ 150 ഡോളറിലെത്തുമെന്ന് ഖത്തര്‍ മന്ത്രി പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ പെട്രോള്‍ വില ഇരട്ടിയാകും.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും












Click it and Unblock the Notifications