സൗദി അറേബ്യ-കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ച് ജസീറ എയര്‍വേയ്‌സ്; എയര്‍ ഇന്ത്യ എപ്പോള്‍ തുടങ്ങും
കുവൈത്തിലെ ബജറ്റ് എയര്‍ലൈന്‍ ആയ ജസീറ എയര്‍വേയ്‌സ് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി കമ്പനി സിഇഒ ഭരതന്‍ പശുപതി അറിയിച്ചു. സൗദിയുമായി ചേര്‍ന്നു പോകുന്ന വിപണിയാണ് കുവൈത്തിലേത്.
സര്‍വീസ് ഏറെ കാലം നിര്‍ത്തിവെക്കുന്നത് ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പ്രയാസകരമാകുമെന്ന് മനസിലാക്കിയണ് ജസീറ എയര്‍വേയ്‌സിന്റെ തീരുമാനം. പ്രതിസന്ധി മുതലെടുക്കാന്‍ ജസീറ എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യം ഒരുക്കുമെന്ന് ജസീറ എയര്‍വേസ് അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള സൗദി വിമാന യാത്ര പുനരാരംഭിക്കാന്‍ ഇനിയും സമയമെടുക്കും.

സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മില്‍ യുദ്ധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് റിയാദ് വിമാനത്താവളം അടച്ചതും വിമാനയാത്രകള്‍ തടസപ്പെട്ടതും. വിമാനത്താവളത്തിന് നേരെ പല തവണ ഹൂതി ആക്രമണമുണ്ടായി. ഇതില്‍ മാറ്റം വന്നപ്പോള്‍ വിമാനത്താവളം തുറന്നെങ്കിലും പല കമ്പനികളും സര്‍വീസ് പുനസ്ഥാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജസീറ എയര്‍വേയ്‌സ് യാത്ര വീണ്ടും തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ വിമാനങ്ങള്‍ വൈകും
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഈ മാസം 14 വരെ സൗദിയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്ക് നവംബര്‍ 14 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഈ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് പുറമെ മദീനയിലേക്കുള്ള സര്‍വീസും ഇന്‍ഡിഗോ 14 വരെ നിര്‍ത്തിവെച്ചു.
ആകാശ എയര്‍ രണ്ടു രീതിയിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 18 വരെയും റിയാദിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 30 വരെയുമാണ് ആകാശ എയര്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം, സൗദി വിമാനങ്ങളായ ഫ്‌ളൈനാസ്, സൗദിയ എന്നിവ ചില റൂട്ടുകളില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സാഹചര്യം മെച്ചപ്പെട്ടാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
സൗദിയും ഹൂതികളും തമ്മില്‍ ഇപ്പോഴും യുദ്ധം തുടരുന്നുണ്ട്. ഇരുഭാഗത്തും വലിയ നാശനഷ്ടമാണുണ്ടാകുന്നത്. സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, വ്യാപാര മേഖല എന്നിവയാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്. സൗദി സൈന്യവും സൗദി പിന്തുണയ്ക്കുന്ന യമനിലെ സൈന്യവും ചേര്‍ന്നാണ് ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വൈകാതെ കളമൊരുങ്ങുമെന്നാണ് വിവരം. സൗദി മന്ത്രി ഇറാനിലെത്തി നടത്തിയ ചര്‍ച്ചയില്‍ ഹൂതികളുടെ ആക്രമണവും വിഷയമായിരുന്നു.


Click it and Unblock the Notifications
