Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി; മലയാളികള്‍ക്കെതിരെ കേസ്, 806 പേര്‍ നിരീക്ഷണത്തില്‍

കുവൈത്തിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് മുങ്ങിയവരില്‍ മലയാളികളും. ഇവര്‍ക്കെതിരെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി പോലീസില്‍ പരാതി നല്‍കി. കോട്ടയം, എറണാകുളം ജില്ലയിലുള്ളവരാണ് പ്രതികളില്‍ കൂടുതല്‍. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറി.

നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. 69 ലക്ഷം കുവൈത്ത് ദിനാറിന്റെ തട്ടിപ്പാണിത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 806 പേരാണ് നിരീക്ഷണത്തിലുള്ളത്. 2019നും 2023നുമിടയില്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്നവരാണ് തട്ടിപ്പ് നടത്തി മുങ്ങിയത്.

Kuwait al ahly bank-

ഇവര്‍ ബാങ്കില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി വായ്പ എടുത്തിരുന്നു. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ചിലര്‍ എടുത്ത വായ്പ കോടി രൂപയ്ക്ക് മുകളില്‍ വരും. തിരിച്ചടവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നാട്ടിലേക്ക് വന്ന മലയാളികള്‍ പിന്നീട് അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലേക്ക് ജോലി ആവശ്യാര്‍ഥം പോയി എന്നാണ് പോലീസ് പറയുന്നത്.

ഏറ്റവും പുതിയതായി 13 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മാത്രം വായ്പ എടുത്തത് ഒരു കോടി രൂപയില്‍ അധികം വരും. 2019 മുതല്‍ 2021 വരെയുള്ള കാലത്താണ് ഈ വായ്പകള്‍ എടുത്തിട്ടുള്ളത്. ബാങ്ക് പ്രതിനിധി മുഹമ്മദ് അല്‍ ഖത്തന്‍ കേരള പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുവൈത്തിലെ പ്രവാസികള്‍ കുടുങ്ങി

വായ്പ എടുത്ത ചിലര്‍ അല്‍പ്പം തിരിച്ചടച്ചിട്ടുണ്ടത്രെ. വിശ്വാസത്തിലെടുക്കാന്‍ വേണ്ടി ചെയ്ത തന്ത്രമാണോ ഇത് എന്നാണ് സംശയം. നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയവരിലും മലയാളികള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കവെയാണ് പുതിയ തട്ടിപ്പ്. ഇതോടെ കുവൈത്തിലെ മലയാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. ന്യായമായ ആവശ്യത്തിന് പോലും പ്രവാസികള്‍ക്ക് വായ്പ കിട്ടാത്ത അവസ്ഥ വരും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തില്‍ നടന്ന തട്ടിപ്പ് പുറത്തായത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കുവൈത്തിലെ അല്‍ അഹ്ലി ബാങ്കിലെ വായ്പ തട്ടിപ്പാണ്. ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടി രൂപയില്‍ അധികമായിരുന്നു തട്ടിയത്. അതിനേക്കാള്‍ ഇരട്ടിയാണ് അഹ്ലി ബാങ്കിന് നഷ്ടമായിട്ടുള്ളത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശമ്പള രേഖകള്‍ കാണിച്ചാണ് പലരും കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത്. വായ്പ അടവ് തീരുന്നത് വരെ കുവൈത്തില്‍ താമസിക്കുമെന്ന നിബന്ധന പാലിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജോലി അപ്രതീക്ഷിതമായി രാജിവച്ച് യാതൊരു അറിയിപ്പും നല്‍കാതെ കുവൈത്ത് വിടുകയാണ് ചെയ്തിട്ടുള്ളത്. കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തവരാണ് തട്ടിപ്പ് നടത്തിയവരില്‍ കൂടുതലും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+