Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് സ്വപ്‌നം കാണുന്നത് വൈദ്യുതി നിറയുന്ന നാട്; സൗദി കമ്പനി റെഡി, 327 കോടിയുടെ കരാര്‍

കുവൈത്ത് സിറ്റി: വൈദ്യുതി രംഗത്ത് സ്വയം പര്യാപ്തത നേടുന്നതിനുള്ള വമ്പന്‍ പദ്ധതിയുമായി കുവൈത്ത്. അല്‍സൗര്‍ നോര്‍ത്ത് വൈദ്യുതി നിലയത്തിലെ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിപുലീകരണത്തിന് കരാര്‍ ഒപ്പുവച്ചു. കുവൈത്ത് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രൊജക്ടും (കെഎപിപി) സൗദിയിലെ അക്വ പവറും ഗള്‍ഫ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനുമാണ് കരാര്‍ ഒപ്പുവച്ചത്.

100 കോടി കുവൈത്തി ദിനാര്‍ ആണ് കരാര്‍ തുക. അതായത്, 327 കോടി ഡോളര്‍. നിക്ഷേപകരാണ് ചെലവുകള്‍ വഹിക്കുക എന്ന് കുവൈത്ത് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ അസ്മ അല്‍ മൂസ പറഞ്ഞു. അതേസമയം, കുവൈത്ത് ഭരണകൂടം ജിസിസിയിലെ താമസക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിച്ചുതുടങ്ങി. മലയാളികള്‍ക്ക് ഉള്‍പ്പെടെ നേട്ടമാണിത്. രണ്ട് വിഷയങ്ങളിലുമുള്ള വിവരങ്ങള്‍ അറിയാം...

kuwait power-sector-

കുവൈത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവച്ചത്. രാജ്യം നേരിടുന്ന വൈദ്യുതി ക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്ന് കരുതുന്നു. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ഇതോടെ ഓരോ ദിവസവും 2.7 ഗിഗാ വാട്ട് വൈദ്യുതിയും 120 ദശലക്ഷം ഗാലണ്‍ വെള്ളവും ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൈനയുമായി സഹകരിച്ചുള്ള വൈദ്യുതി പദ്ധതിയും ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ലോഡ് കുറയ്ക്കുന്നതിന് ചില മേഖലകളില്‍ വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചൈനയുമായുള്ള പദ്ധതി നിര്‍വഹണ കരാര്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ഒപ്പുവയ്ക്കും. 3.2 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

കുവൈത്ത് ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍

ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുവൈത്ത് ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ അനുവദിച്ച് തുടങ്ങി. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് ആലു സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരല്ലാത്തവര്‍ക്കും ഇനി കുവൈത്തിലേക്ക് വിസ ഓണ്‍ അറൈവല്‍ വഴി എത്താം.

ജിസിസിയിലെ ഏത് രാജ്യത്ത് നിന്നാണോ വരുന്നത് അവിടെയുള്ള താമസ രേഖ ആവശ്യമാണ്. ആറ് മാസം കാലാവധിയുടെ രേഖയാണ് ആവശ്യം. സന്ദര്‍ശകര്‍ വിമാനത്താവളത്തില്‍ എത്തുന്ന വേളയില്‍ തന്നെ വിസ ഓണ്‍ അറൈവല്‍ രേഖ ലഭ്യമാക്കും. ടൂറിസം മേഖല പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ നടപടി.

'വിസിറ്റ് കുവൈത്ത്' എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് അടുത്തിടെ തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കുവൈത്തിനെ കുറിച്ചുള്ള ചിത്രം ഈ വെബ്‌സൈറ്റില്‍ ലഭിക്കും. കുവൈത്തിലെ പരിപാടികള്‍, സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍, ചരിത്ര കേന്ദ്രങ്ങള്‍ എന്നിവയെ പറ്റി അറിയാം. അടുത്തിടെ ആരംഭിച്ച ഇ-വിസയുടെ അപേക്ഷ എളുപ്പമാക്കുന്നത് കൂടിയാണ് ഈ വെബ്‌സൈറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+