Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുങ്ങിയിറങ്ങി കുവൈത്തും ബഹ്‌റിനും... നീക്കം സൗദി അരാംകോയ്ക്ക് തിരിച്ചടിയാകുമോ?

കുവൈത്ത് സിറ്റി: മിഡില്‍ ഈസ്റ്റേണ്‍ എണ്ണ ഉല്‍പ്പാദകരായ കുവൈത്തും ബഹ്‌റിനും ഉത്പാദിപ്പിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഡീസല്‍, ജെറ്റ് ഇന്ധനം വില്‍ക്കാന്‍ ഇന്ധന വ്യാപാര ബന്ധങ്ങള്‍ തേടുന്നു. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനും ബഹ്റിനിലെ ബാപ്കോ എനര്‍ജീസും 2025-ന്റെ തുടക്കത്തോടെ ദുബായില്‍ വിദേശ ഇന്ധന വില്‍പ്പന വര്‍ധിപ്പിക്കാനും വ്യാപാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പദ്ധതിയിടുന്നതായി കമ്പനികള്‍ അറിയിച്ചു.

യുഎഇയിലെ ഫുജൈറയില്‍ നടന്ന ഊര്‍ജ കോണ്‍ഫറന്‍സില്‍ ആയിരുന്നു കമ്പനി അധികൃതരുടെ പ്രതികരണം. ബഹ്റിനിലെ ബാപ്കോ എനര്‍ജീസ് തങ്ങളുടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പന കൂടുതല്‍ സജീവമായി കൈകാര്യം ചെയ്യുന്നതിനും നിലവിലെ വിപണിയിലെ പ്രബലരുമായി ബന്ധപ്പെടാനും തങ്ങളുടെ ട്രേഡിംഗ് വിഭാഗം ഉപയോഗിക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞു.

Gulf News

യൂറോപ്പിലേക്കുള്ള ഡീസല്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ബഹ്റിന്‍ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യം ബാപ്‌കോ എനര്‍ജീസ് ഫ്രഞ്ച് വമ്പന്‍മാരായ ടോട്ടല്‍ എനര്‍ജീസുമായി ചേര്‍ന്ന് പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് കീഴില്‍ നിലവില്‍ നവീകരിച്ചുകൊണ്ടിരിക്കുന്ന സിത്ര റിഫൈനറി ഒപ്റ്റിമൈസ് ചെയ്യുന്നതിനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിനും ടോട്ടല്‍ എനര്‍ജീസ ബാപ്‌കോ എനര്‍ജീസിനെ പിന്തുണയ്ക്കും.

മറുവശത്ത് കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ തങ്ങളുടെ പുതിയ അല്‍-സൂര്‍ റിഫൈനറിയില്‍ അടുത്ത മാസങ്ങളില്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം കൂടുതല്‍ അന്താരാഷ്ട്ര വിപണികളെ ലക്ഷ്യമിട്ടിറങ്ങും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അസംസ്‌കൃത സംസ്‌കരണ പ്ലാന്റുകളിലൊന്നായ കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി ആണ് ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്യുക.

615,000 ബിപിഡി ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ് റൂട്ട് റിഫൈനറിയെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി പറയുന്ന റിഫൈനറി കഴിഞ്ഞ വര്‍ഷമാണ് കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കുവൈത്ത് ഹെവി ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ വിവിധ തരം ക്രൂഡ് സംസ്‌കരിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ റിഫൈനറി ഉയര്‍ന്ന ശേഷിയുള്ളതാണ്.

കുവൈത്തും ബഹ്‌റിനും നടത്തുന്ന ആസൂത്രിതമായ ഇന്ധന വ്യാപാരം സൗദി അരാംകോ, യുഎഇയുടെ അഡ്‌നോക്, ഒമാനിലെ ഒക്യു എന്നിവയുടെ നീക്കങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍ തന്നെ ഇന്ധന വ്യാപാര മേഖലയില്‍ മിഡില്‍ ഈസ്റ്റില്‍ പുത്തന്‍ മത്സരാധിഷ്ഠിതമായ വ്യാപാരത്തിനാണ് കളമൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+