കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവുകള്‍ അറിയാം; 3 മാസം, പരിധി വിട്ടാല്‍ വെട്ടിലാകും
കുവൈത്ത് സിറ്റി: നിയമ വിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച് ഭരണകൂടം. രേഖകള്‍ ക്രമപ്പെടുത്തുന്നതിനും നാട്ടിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്കുന്നതുമാണ് പൊതുമാപ്പ്. മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ ആരംഭിക്കും. ഇളവ് ഉപയോഗപ്പെടുത്താത്തവര്‍ പിന്നീട് കൂടുതല്‍ കുരുക്കിലാകും.
കൃത്യമായ രേഖകള്‍ ഇല്ലാതെ കുവൈത്തില്‍ താമസിക്കരുത് എന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. രേഖകളില്ലാതെ താമസിക്കുന്ന നിരവധി പേരുണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂണ്‍ 17 വരെ നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും കുവൈത്തില്‍ താമസിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് രേഖകള്‍ ക്രമപ്പെടുത്തുന്നതിനുള്ള അവസരമുണ്ട്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 17ന് ആരംഭിക്കുന്ന പൊതുമാപ്പ് റമദാന് കൂടി പരിഗണിച്ചാണ്. രാജ്യത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരത്തിലെത്തിയ ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.
രേഖകളില്ലാതെ നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരും. പിഴയൊടുക്കിയാല്‍ ഇവര്‍ക്ക് പുതിയ താമസ രേഖ അനുവദിക്കും. നിയമവിരുദ്ധമായി താമസിച്ച ഓരോ ദിവസത്തിനും രണ്ട് ദിനാര്‍ ആണ് പിഴ. പരമാവധി പിഴ 600 ദിനാര്‍ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പിഴ നല്കാന് സാധിക്കാത്തവര്‍ക്ക് രാജ്യം വിട്ടുപോകാം. ഇവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് തടസമുണ്ടാകില്ല. പക്ഷേ, കുവൈത്ത് ഭരണകൂടം നടപ്പാക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഇവര്‍ക്ക് മടങ്ങി വരാന്‍ സാധിക്കുക. പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി ലഭിക്കും.
ജൂണ്‍ 17ന് ശേഷം നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ഇവര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് വരാന്‍ കഴിയാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തും. നിയമ പ്രകാരമുള്ള ശിക്ഷ വിധിച്ച ശേഷമാകും ഇത്തരക്കാരെ നാടുകടത്തുക എന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
ഏതെങ്കിലും കേസില്‍പെട്ട നിയമ വിരുദ്ധ താമസക്കാരുണ്ടെങ്കില്‍ അവര്‍ റസിഡന്സികാര്യ വകുപ്പിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട വകുപ്പ് അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് പ്രവാസികള്‍ നിയമ വിരുദ്ധമായി താമസിക്കുന്നുണ്ടെങ്കിലും കുവൈത്ത് ഭരണകൂടം കണക്ക് പുറത്തുവിട്ടിട്ടില്ല. 2021 തുടക്കത്തിലാണ് ഇതിന് മുമ്പ് പ്രവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
-
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications