കുവൈത്ത് ദിനാര്‍ മാത്രമല്ല, ഈ 7 ഏഷ്യന്‍ കറന്‍സികള്‍ തന്നെ മുമ്പില്‍; ഡോളര്‍ പിന്നില്‍, കിട്ടിയാല്‍ വിടേണ്ട
ലോക വ്യാപാരവും ഇടപാടുകളും നിര്‍ണയിക്കുന്ന പ്രധാന രാജ്യം അമേരിക്കയാണ്. അതുകൊണ്ടാണ് അമേരിക്ക വ്യാപാര ചുങ്കം ചുമത്തുമെന്ന ഭീഷണി മുഴക്കുമ്പോള്‍ വിപണി ഇളകുന്നത്. അമേരിക്കന്‍ ഡോളറിലാണ് വ്യാപാരങ്ങളെല്ലാം. മിക്ക രാജ്യങ്ങളും യുഎസ് ഡോളര്‍ കരുതല്‍ ധനമായി സൂക്ഷിക്കാനും കാരണം ഇതുതന്നെ. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് കരുതല്‍ ധനം ശേഖരിക്കുന്നത്.
ഓരോ രാജ്യങ്ങളും വന്‍കിട കമ്പനികളുമെല്ലാം കരുതല്‍ ധനമായി അടുത്തകാലം വരെ ആശ്രയിച്ചിരുന്നത് ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം ഇത് സ്വര്‍ണത്തിലേക്കും തിരഞ്ഞു. സ്വര്‍ണവും വന്‍തോതില്‍ ശേഖരം തുടങ്ങി. ഡോളര്‍ ഒഴിവാക്കാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയുടെ കറന്‍സിയല്ല ലോകത്ത് ഏറ്റവും മൂല്യമുള്ളത്.

അമേരിക്കയേക്കാള്‍ മൂല്യമുള്ള ഏഴ് കറന്‍സികള്‍ ഏഷ്യയിലെ രാജ്യങ്ങളുടേതാണ്. അമേരിക്ക വലിയ ശക്തിയാണെങ്കിലും അതു മാത്രമല്ല കറന്‍സികളുടെ കരുത്ത് തീരുമാനിക്കുന്ന ഘടകം. കരുത്തുറ്റ സാമ്പത്തിക രംഗം, വ്യാപാര സാധ്യത, നിക്ഷേപ അന്തരീക്ഷം, സുസ്ഥിരമായ വളര്‍ച്ച, സമധാന അന്തരീക്ഷം, വിഭവങ്ങളുടെ കൈകാര്യം എന്നിവയെല്ലാം ഇക്കാര്യത്തില്‍ സുപ്രധാനമാണ്.
കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍
ഈ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മികച്ചു നില്‍ക്കുന്നത് കൊണ്ടാണ് കുവൈത്ത് ദിനാര്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായി മാറിയത്. ഒരു അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇന്ത്യന്‍ രൂപയില്‍ പരിശോധിച്ചാല്‍ 88 ആണ്. 3.27 ഡോളര്‍ കൊടുത്താലാണ് ഒരു കുവൈത്ത് ദിനാര്‍ ലഭിക്കുക. പണപ്പെരുപ്പം കുറവും വിശാലമായ എണ്ണ സമ്പത്തും കുവൈത്തിന്റെ മേന്മയാണ്.
കരുത്തുള്ള രണ്ടാമത്തെ കറന്‍സി ബഹ്റൈന്‍ ദിനാര്‍ ആണ്. 2.65 ഡോളര്‍ കൊടുത്താലാണ് ഒരു ബഹ്റൈന്‍ ദിനാര്‍ കിട്ടുക. എണ്ണ തന്നെയാണ് ഇവരുടെ വരുമാന മാര്‍ഗം. ബാങ്കിങ്, ടൂറിസം, ധനകാര്യം എന്നീ മേഖലകളിലെല്ലാം ബഹ്റൈന്‍ തിളങ്ങി നില്ക്കുന്നു. ഒമാന്‍ റിയാല്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2.60 ഡോളര്‍ കൊടുത്താലാണ് ഒരു ഒമാനി റിയാല്‍ ലഭിക്കുക.
ജോര്‍ദാന്‍ ദിനാര്‍, സിംഗപ്പൂര്‍ ഡോളര്‍, ബ്രൂണെ ഡോളര്‍, ഹോങ്കോങ് ഡോളര്‍
ജോര്‍ദാന്‍ ദിനാര്‍ ആണ് ഏഷ്യയിലെ നാലാമത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി. 1.41 ഡോളര്‍ കൊടുത്താലാണ് ഒരു ജോര്‍ദാന്‍ ദിനാര്‍ കിട്ടുക. ടൂറിസം ഉള്‍പ്പെടെ വൈവിധ്യമായ വരുമാന മാര്‍ഗമാണ് ജോര്‍ദാന്‍ കറന്‍സിയുടെ കരുത്ത്. മാത്രമല്ല, വിദേശത്തു നിന്ന് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന രാജ്യം കൂടിയാണിത്. അഞ്ചാം സ്ഥാനത്ത് സിംഗപ്പൂര്‍ ഡോളര്‍ ആണ്. 0.77 യുഎസ് ഡോളര്‍ കൊടുത്താലാണ് ഒരു സിംഗപ്പൂര്‍ ഡോളര്‍ ലഭിക്കുക.
ഡിജിറ്റല്‍ രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് സിംഗപ്പൂര്‍. ആറാം സ്ഥാനത്ത് ബ്രൂണെ ഡോളര്‍ ആണ്. 0.76 യുഎസ് ഡോളര്‍ കൊടുത്താലാണ് ഒരു ബ്രൂണെ ഡോളര്‍ കിട്ടുക. എണ്ണയും വാതകവുമാണ് ഇവരുടെ വരുമാന മാര്‍ഗം. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെല്ലാം ജനസംഖ്യ കുറവും കരുത്തുള്ള സാമ്പത്തിക രംഗവുമണ്ട് എന്നത് എടുത്തു പറയണം. ഏഴാം സ്ഥാനത്ത് ഹോങ്കോങ് ഡോളര്‍ ആണ്. 0.12 യുഎസ് ഡോളര്‍ കൊടുത്താലാണ് ഒരു ഹോങ്കോങ് ഡോളര്‍ കിട്ടുക.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications