ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് കുവൈത്ത്; പക്ഷിപ്പനി മൂലമെന്ന് വിശദീകരണം
കുവൈത്ത് സിറ്റി: പക്ഷികളുടെ മാംസവും മുട്ടയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്. വിവിധ രാജ്യങ്ങളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആണിത്. എല്ലാത്തരം പക്ഷിമാംസങ്ങളുടെയും ഇറക്കുമതി നിരോധിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനിലെ ഫുഡ് സേഫ്റ്റി ഫോര്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദല്‍ അല്‍ സുവൈറ്റ് പറഞ്ഞു.
ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷി മാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയിലെ 12 സംസ്ഥാനങ്ങളില്‍ലും ഫ്രാന്‍സിലെ മോര്‍ബിഹാനിലും അത്യധികം മാരകമായ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനാലാണ് നടപടി എന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനിലെ ഫുഡ് സേഫ്റ്റി ഫോര്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദല്‍ അല്‍ സുവൈറ്റ് വ്യക്തമാക്കി.

അതിനിടെ കുവൈത്തില്‍ കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ജെ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണീതമല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
എന്നാല്‍ രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണം. ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുകയോ തീവ്രത വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്നും ഡോ. അബ്ദുല്ല അല്‍ സനദ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കൊവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ച് വരികയാണ്.
ഇതിന്റെ ഫലമായാണ് ജെ എന്‍ വണ്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. കുവൈത്തിലുടനീളം 42 കേന്ദ്രങ്ങളില്‍ ഇന്‍ഫ്ലുവന്‍സ, ന്യുമോണിയ എന്നിവയ്‌ക്കോ ഏറ്റവും പുതിയ തരം ശ്വാസകോശ രോഗങ്ങള്‍ക്കോ ഉള്ള പ്രതിരോധ കുത്തിവയ്പുകള്‍ മന്ത്രാലയം നല്‍കി വരുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications