കുവൈത്ത് വന്‍ പ്രഖ്യാപനത്തിന്; ഫ്രീന്‍ലാന്‍സ് പെര്‍മിറ്റ് ഉടന്‍, 1000 ദിനാര്‍ ഫീസ്, പ്രവാസികള്‍ക്ക് നേട്ടം
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഫ്രീലാന്‍സ് റെസിഡന്‍സി പെര്‍മിറ്റ് നല്കാന് ആലോചന. സ്പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഈ സംവിധാനം അവസരം നല്‍കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം 750 മുതല്‍ 1,000 കുവൈത്തി ദീനാര്‍ വരെയാണ് ഈ പെര്‍മിറ്റിനുള്ള ഫീസ്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. വിശാലമായ തൊഴില്‍ പരിഷ്കരണങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അനധികൃത ഇടനിലക്കാരെ ഒഴിവാക്കി റെസിഡന്‍സി പേയ്മെന്റുകള്‍ സര്‍ക്കാരിലേക്ക് നേരിട്ട് എത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ഫ്രീലാന്‍സ് റെസിഡന്‍സി പെര്‍മിറ്റ് ഒരു ഫ്രീലാന്‍സര്‍ വിസയായി കണക്കാക്കാം. പരമ്പരാഗത തൊഴില്‍ സ്പോണ്‍സറില്ലാതെ വിദഗ്ധരായ വിദേശികള്‍ക്ക് കുവൈത്തില്‍ താമസിക്കാനും സ്വതന്ത്രമായി ജോലി ചെയ്യാനും ഇത് അവസരം നല്‍കും. നിലവിലുള്ള സ്പോണ്സര് അധിഷ്ഠിതമായ കഫാല സമ്പ്രദായത്തില്‍ നിന്നുള്ള ഒരു മാറ്റമാണിത്.
ഫീസ് ഇടനിലക്കാര്‍ക്കോ തൊഴിലുടമകള്‍ക്കോ നല്‍കാതെ നേരിട്ട് സര്‍ക്കാരിലേക്ക് അടയ്ക്കണം. പുതിയ തൊഴില്‍ വിപണി പരിഷ്കാരങ്ങളുടെ ഭാഗമായി അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഫ്രീലാന്‍സ് പെര്‍മിറ്റ് നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗ്യതാ മാനദണ്ഡം പുറത്തുവിട്ടിട്ടില്ലെങ്കിലും വിദഗ്ധരായ വിദേശികളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കഫാല പൂര്‍ണമായി ഇല്ലാതാകുമോ?
അപേക്ഷാ മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും പാസ്പോര്‍ട്ട് രേഖകള്‍, പ്രൊഫഷണല്‍ യോഗ്യതാപത്രങ്ങള്‍, മറ്റ് ആവശ്യമായ ഫോമുകള്‍ എന്നിവ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി സമര്‍പ്പിക്കേണ്ടി വരും. കുവൈത്ത് തങ്ങളുടെ ഡിജിറ്റല്‍ റെസിഡന്‍സി സേവനങ്ങള്‍ വികസിപ്പിക്കുന്നതിനാല്‍, ഫ്രീലാന്‍സ് പെര്‍മിറ്റും ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി സംയോജിപ്പിച്ചേക്കാം.
അംഗീകാരം ലഭിച്ചാല്‍ അപേക്ഷകര്‍ വാര്‍ഷിക ഫീസ് അടയ്ക്കണം. അതിനുശേഷം റെസിഡന്‍സി അനുവദിക്കുകയും പുതിയ ചട്ടക്കൂടിന് കീഴില്‍ അത് പുതുക്കുകയും ചെയ്യാം. അന്തിമ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചാല്‍ ഏകദേശം രണ്ട് മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗികമായി പദ്ധതി ആരംഭിക്കുമ്പോള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍, രേഖകളുടെ ആവശ്യകതകള്‍, ഈ വിഭാഗത്തിന് കീഴില്‍ ആശ്രിതരെ സ്പോണ്സര് ചെയ്യാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കും. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട റെസിഡന്‍സി പരിഷ്കരണങ്ങളിലൊന്നായി ഫ്രീലാന്‍സ് വിസ മാറും.
-
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി












Click it and Unblock the Notifications