Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ കൂറ്റന്‍ തുറമുഖം; പിന്നില്‍ ചൈന, 410 കോടി ഡോളര്‍ പദ്ധതി, ബെല്‍റ്റ് റോഡ് വരും

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൂറ്റന്‍ തുറമുഖം നിര്‍മിക്കുന്നു. ജഹ്‌റ ഗവര്‍ണറേറ്റിലാണ് മുബാറക് അല്‍ കബീര്‍ തുറമുഖം വരുന്നത്. ചൈനീസ് കമ്പനിയായ ചൈന കമ്യൂണിക്കേഷന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (സിസിസിസി) ആണ് തുറമുഖം നിര്‍മിക്കുക. 410 കോടി ഡോളറിന്റെ കരാര്‍ കുവൈത്ത് ഭരണകൂടവും ചൈനീസ് കമ്പനിയും ഒപ്പുവച്ചു. ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥരും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ലയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുവൈത്തും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് കുവൈത്ത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയ്ക്കും കുവൈത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാകും തുറമുഖം. പശ്ചിമേഷ്യയില്‍ കമ്പനി നിര്‍മിക്കുന്ന ആദ്യ തുറമുഖമാകും കുവൈത്തിലേത് എന്ന് സിസിസിസി അറിയിച്ചു.

kuwait mubarak al kabeer port china constuction

ഗള്‍ഫ് മേഖലയിലെ പ്രധാന ചരക്കു-വാണിജ്യ കേന്ദ്രമാകാന്‍ കുവൈത്ത് ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് അല്‍ മുബാറക് തുറമുഖ നിര്‍മാണം. മറ്റു രാജ്യങ്ങളില്‍ നിന്ന് ചരക്കുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കുന്ന തുറമുഖം വന്നാല്‍ കുവൈത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടും. വിഷന്‍ 2035 പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വരികയാണ് കുവൈത്ത്.

ക്രൂഡ് ഓയില്‍ വരുമാനം ആശ്രയിച്ചാണ് കുവൈത്തിന്റെ സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നത്. എന്നാല്‍ യുഎഇയും സൗദി അറേബ്യയും ചെയ്യുന്ന പോലെ മറ്റു വരുമാന മാര്‍ഗങ്ങള്‍ കൂടി വേണം എന്ന് കുവൈത്ത് ആഗ്രഹിക്കുന്നു. വലിയ തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ കുവൈത്തിന് പദ്ധതിയുണ്ട്. അതിന്റെ ഭാഗമാണ് അല്‍ മുബാറക് തുറമുഖം. ആദ്യഘട്ടമാണ് ചൈനീസ് കമ്പനി ഏറ്റെടുത്തത്. ഇത് സാമ്പത്തികമായി കുവൈത്തിനെ ശക്തിപ്പെടുത്തുമെന്ന് ഭരണകൂടം കരുതുന്നു.

പാകിസ്താന്‍ വഴി വരുന്ന ചരക്കുപാത

ചൈനയില്‍ നിന്ന് തുടങ്ങുന്ന ചരക്കുപാത പാകിസ്താനിലൂടെ വരുന്നുണ്ട്. ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് എന്ന പേരിലാണ് പാത. ചൈനയില്‍ നിന്ന് തുടങ്ങി പാകിസ്താനിലൂടെ ചരക്കുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. ഈ പാത കുവൈത്തിലെ തുറമുഖവുമായി ബന്ധിപ്പിക്കാന്‍ ചൈനയ്ക്ക് താല്‍പ്പര്യമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്നും തുടങ്ങി പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്ക് സാമ്പത്തിക ഇടനാഴി ചര്‍ച്ചയിലുണ്ട്. ചൈനയുടെ ചരക്കുപാത മറ്റൊരു വഴിക്കും വരുന്നു. രണ്ട് രാജ്യങ്ങളും ലക്ഷ്യമിടുന്നത് പശ്ചിമേഷ്യയും യൂറോപ്പും ഉള്‍പ്പെടുന്ന വിശാലമായ വിപണിയാണ്. കൂടാതെ മധേഷ്യന്‍ രാജ്യങ്ങള്‍ വഴി ആഫ്രിക്കയിലേക്കുള്ള ചരക്കുപാതയിലും ഇന്ത്യ ഭാഗമാണ്. വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് എല്ലാ രാജ്യങ്ങളും.

വ്യാപാര സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാനിലെ ചബഹാര്‍ തുറമുഖം ഇന്ത്യ വികസിപ്പിച്ചത്. എന്നാല്‍ അമേരിക്കയുടെ ഉപരോധം കാരണം ഇതിന്റെ നടപടികള്‍ക്ക് വേഗത കുറവാണ്. അതേസമയം, പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ പാതയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+