ജനുവരി 18ന് അവധി പ്രഖ്യാപിച്ച് കുവൈത്ത്; എന്താണ് ഇസ്രാഅ്-മിഅ്‌റാജ്? അറിയാം പ്രത്യേകത
കുവൈത്ത് സിറ്റി: ജനുവരി 18ന് പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്. ഇസ്രാഅ്-മിഅ്‌റാജ് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അവധി. ഈ ദിനം ഇസ്ലാമിക വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനയില്‍ മുഴുകാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുകയും ചെയ്യും. ജനുവരി 18ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും എന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.
തിങ്കളാഴ്ച പതിവ് പോലെ പ്രവൃത്തി ദിവസമായിരിക്കും. അതേസമയം, അടിയന്തര സര്‍വീസുകള്‍ അവധി ദിനത്തില്‍ സജ്ജമായിരിക്കുമെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു. ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും അടിയന്തര സേവനത്തില്‍ മുടക്കം വരാതെ ജോലി സമയത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

മുഹമ്മദ് നബി മക്കയില്‍ നിന്ന് ജറുസലേമിലേക്കും അവിടെ നിന്ന് ഏഴ് ആകാശം കടന്നും യാത്ര ചെയ്തു എന്നാണ് വിശ്വാസം. ജറുസലേമിലേക്കുള്ള യാത്രയ്ക്ക് ഇസ്രാഅ് എന്നും അവിടെ നിന്നുള്ള ആകാശ യാത്രയ്ക്ക് മിഅ്‌റാജ് എന്നുമാണ് പറയുക. ആകാശ യാത്രയ്ക്കിടെ സ്വര്‍ഗം, നരകം എന്നിവ പ്രവാചകന് അല്ലാഹു കാണിച്ചുകൊടുത്തു എന്നും വിശ്വസിക്കുന്നു.
ഈ ആകാശാരോഹണ വേളയിലാണ് എല്ലാ വിശ്വാസികളും 5 നേരം നമസ്‌കരിക്കണം എന്ന് അല്ലാഹു നിര്‍ദേശിച്ചത്. മക്കയില്‍ തിരിച്ചെത്തിയ മുഹമ്മദ് നബി വിശ്വാസികളെ ഇക്കാര്യം അറിയിച്ചു എന്നും ചരിത്രത്തില്‍ പറയുന്നു. ഇതിനോടുള്ള നന്ദി സൂചകമായി വിശ്വാസികള്‍ ഈ ദിനത്തില്‍ വ്രതം അനുഷ്ടിക്കാറുണ്ട്. കൂടുതല്‍ സല്‍ക്കര്‍മങ്ങളും അന്നേ ദിവസം ചെയ്യും.
പുതുവര്‍ഷ അവധിയില്‍ ഒന്നര ലക്ഷം യാത്രക്കാര്‍
2026 പുതുവർഷ അവധിക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വലിയ യാത്രാതിരക്ക് വിജയകരമായി കൈകാര്യം ചെയ്തു. ദുബായ്, ഇസ്താംബുൾ, ജിദ്ദ, കെയ്റോ, ലണ്ടൻ എന്നിവയായിരുന്നു ഈ സമയത്തെ യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. മൂന്ന് ദിവസത്തെ അവധി ദിനങ്ങളിൽ 1,033 വിമാനങ്ങളിലായി 1,54,000 യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോയതായാണ് കണക്ക്.
യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (PACA) വിപുലമായ പ്രവർത്തന പദ്ധതി നടപ്പാക്കിയിരുന്നു. ഈ കാലയളവിൽ 516 ഇൻകമിംഗ് വിമാനങ്ങളും 517 ഔട്ട്ഗോയിംഗ് വിമാനങ്ങളും കൈകാര്യം ചെയ്തതായും PACA ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ-ഹാഷിമി അറിയിച്ചു.
PACA, വിമാനത്താവളത്തിലെ എല്ലാ സേവനദാതാക്കളുമായും ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ഏജൻസികളുമായും സഹകരിച്ചാണ് ഈ സമഗ്ര പദ്ധതിക്ക് രൂപം നൽകിയത്. ഗേറ്റുകൾ, ട്രാൻസിറ്റ് ഏരിയകൾ, ഡിപ്പാർച്ചർ, അറൈവൽ ഹാളുകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു.
വർധിച്ച യാത്രാതിരക്ക് കൈകാര്യം ചെയ്യാനും സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും കുവൈറ്റ് വിമാനത്താവളത്തിലെ എല്ലാ വകുപ്പുകളും ഉയർന്ന സന്നദ്ധത പുലർത്തി. അവധിക്കാലങ്ങളിൽ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണ് എന്ന് PACA അറിയിച്ചു.
-
എല്ലാ ബുധനാഴ്ചയും ഹോളിഡെ, സ്കൂള്‍ അവധി; എണ്ണ കിട്ടാക്കനി, കടുത്ത നടപടിയുമായി ശ്രീലങ്ക -
ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ -
യുഎഇയിൽ യുദ്ധം മാത്രമല്ല അടുത്ത പണി വരുന്നു; താപനില കുറയും, മഴയ്ക്ക് സാധ്യത, യാത്രക്കാർ ജാഗ്രത പാലിക്കുക -
ഈദ് നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം മതി; തുറസായ സ്ഥലത്തെ പ്രാര്‍ത്ഥന വിലക്കി യുഎഇ -
പെരുന്നാൾ നിലാവിൽ യുദ്ധത്തിന്റെ കരിനിഴൽ; ഗൾഫിലെ ഈദ് ആഘോഷങ്ങൾ ഇങ്ങനെ -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications